Friday, December 17, 2021

ജീവനും മരണത്തിനുമിടയിലെ ആറടിമണ്ണിൽ അമരർ എന്ന് ധരിച്ച് മനുഷ്യർ ഏർപ്പെടുത്തുന്ന അന്ധയാത്രകളുടെ ആവിഷ്കാരമായി "സ്ട്രോബിലാന്തസ്" പ്രേംചന്ദ്

❤️ #സ്ട്രോബിലന്തസ്
മരണത്തിൻ്റെ മുനമ്പിലൂടെ നടക്കുന്ന മനുഷ്യനിമിഷങ്ങൾക്കൊപ്പം എന്നും സഞ്ചരിക്കാൻ നിയുക്തനായ മനുഷ്യനാണ് വേണു . കേരളത്തിൽ അത്യാധുനിക  എമർജൻസി മെഡിസിൻ്റെ തുടക്കക്കാരൻ . മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം മുതൽക്ക് തന്നെ സാഹിത്യവും സിനിമയുമായിരുന്നു എൺപതുകളിലെ ആ ചങ്ങാത്തത്തിൻ്റെ അടിത്തറ . അതിനിപ്പോൾ മൂന്ന് പതിറ്റാണ്ടിലേറെ പ്രായമായി. ഒരു മാറ്റവുമില്ല, അവനും സൗഹൃദത്തിനും . എമർജൻസി മെഡിസിനിൽ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി തിരിച്ചെത്തിയതൊക്കെ ഒദ്യോഗിക ജീവചരിത്രരേഖ . അപ്പോൾ ആര് മരണത്തിൻ്റെ മുന്നിലെത്തുമ്പോഴും ഒരു കോൾ വേണുവിനുള്ളതാണ്. മറക്കാനാവാത്തത് നടൻ ജഗതിയെ  അത്യാസന്ന നിലയിൽ മിംസിലേക്ക് കൊണ്ടുവരുമ്പോൾ ഉറക്കത്തിൽ നിന്നും വേണുവിനെ  വിളിച്ചുണർത്തിയതാണ്. ജഗതിയെയും കൊണ്ട് ആംബുലൻസ് മിംസിലെത്തും മുമ്പ് വേണു ആസ്പത്രിയിലെത്തി അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞിരുന്നു. ജഗതിയെ ആദ്യം ഏറ്റെടുത്ത ഡോക്ടർ എന്ന നിലക്കും  ആ ജീവൻ ഭൂമിയിൽ അതിജീവിച്ചതിനും നേതൃത്വം കൊടുത്ത ടീം ലീഡർ എന്ന നിലക്കും വേണു ആ ശാസ്ത്രശാഖക്ക് മാതൃകയായി.   ഒരു വലിയ ഡോക്ടറായി ഒരിക്കലും വേണു അഭിനയിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ല. എപ്പം കണ്ടാലും ആ സിനിമ കണ്ടോ ഈ പുസ്തകം വായിച്ചോ എന്ന്  ഭൂമിയിലൂടെ നടന്നുപോകുന്ന ഒരു മനുഷ്യൻ എന്ന ആ മട്ടും മാതിരിയും എത്രയോ ജീവനുകൾക്ക് ഭൂമിയിലേക്കുള്ള തിരിച്ചുവരവിൻ്റെ ചരടായിട്ടുണ്ട്. പാപ്പാത്തിയും നീതുവും പിറന്നപ്പോൾ അവർ ഒരേ ക്ലാസ്സിൽ  കൂട്ടുകാരായി വളർന്നു. മിക്കവാറും അവരുടെ സ്കൂൾ കാലത്തുടനീളം കളിച്ച മുഴുവൻ സിനിമകൾക്കും തിയറ്ററിൽ വേണുവും കുടുംബത്തോടെ എത്തി. ഒരു സിനിമയും വിടാതെ പിന്തുടർന്നു അവരും. ആത്മമിത്രമായി തിരക്കഥാകൃത്ത് ടി.എ.റസാക്ക് ആ ലോകത്തെ ഊഷമളമാക്കി. എന്തിനും  റസാക്കിൻ്റെ ഡോക്ടറായിരുന്നു വേണു. എപ്പോൾ റസാക്ക് ആസ്പത്രിയിലായാലും അത് വേണുവിൻ്റെ ഉത്തരവാദിത്വമായി. "You Are Important " എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പും അതിൻ്റെ ആഭിമുഖ്യത്തിലുള്ള സംഗീത പരിപാടികളും കൂട്ടായ്മകളും അങ്ങിനെ വേണുവിൻ്റെ സാഹിത്യ സാംസ്കാരിക സംഘാടക മികവിൻ്റെ കൂടി സാക്ഷ്യമായി . നടി ശാന്താദേവിയുടെ ചികിത്സയും റീഹാബിലിറ്റേഷനും ഏറ്റെടുക്കലായിരുന്നു ആ കൂട്ടായ്മയുടെ ഒരു പ്രധാന ദൗത്യങ്ങളിലൊന്ന്. പുറത്ത്  റസാക്കും ആസ്പത്രിയിൽ വേണുവും  അതിന് നേതൃത്വം നൽകി. അന്ന് വെള്ളിമാടുകുന്നിലെ അനാഥമന്ദിരത്തിൽ നിന്നും കൂട്ടി ശാന്തേടത്തിയെ പുതുക്കിപ്പണിത  വീട്ടിലേക്ക് പോകുമ്പോൾ അവർ കാറിലിരുന്ന് ആകാശത്തേക്ക് നോക്കി പറഞ്ഞ വാക്കുകൾ മരിച്ചാലും മറക്കില്ല: "ഞാനിപ്പോൾ ദൈവത്തെ ദൈവമേ എന്നൊന്നും വിളിക്കാറില്ല . നായിൻ്റെ മോനേ എന്നാ വിളിക്കാറ്. ഒരായുസ്സ് എന്നെയൊക്കെ കഷ്ടപ്പെടുത്തിയിട്ടും അവന് മതിയായിട്ടില്ല. പിന്നെ ഓനെയൊക്കെ നായിൻ്റെ മോനേന്നല്ലാതെ എന്തു വിളിക്കാനാണ് " - ഒന്നും മിണ്ടാനായില്ല. 
കേരള ചരിത്രത്തിലെ ആദ്യകാല " ലൗ ജിഹാദ് " നടത്തിയ ദാമ്പത്യത്തിൻ്റെ ബാക്കിപത്രമാണ് കോഴിക്കോട് അബ്ദുൾ ഖാദറിൻ്റെ ജീവിത സഖിയായ ശാന്താദേവി. ഒപ്പമുണ്ടായിരുന്ന ,  കേട്ടിരുന്ന ദീദിയും  ടി.എ. റസാക്കും ഒന്നും മിണ്ടിയില്ല. അവരെ വീട്ടിലാക്കി മടങ്ങുമ്പോൾ റസാക്ക് കുറ്റബോധത്തോടെ പറഞ്ഞു : " അവർ പറയുന്നത് സത്യമാണ്. അരനൂറ്റാണ്ട് കൊണ്ട് നൂറുകണക്കിന്  സിനിമകളിൽ അഭിനയിച്ച സ്ത്രീയാണത്. ദേശീയ പുരസ്കാര ജേതാവ്. സിനിമ അവർക്ക് ചെയ്ത ജോലിയുടെ ശബളം കൊടുത്തിരുന്നെങ്കിൽ അവരിന്ന് കോടീശ്വരിയാണ്. ഇങ്ങനത്തെ ഗതികേട് അവർക്കുണ്ടാകുമായിരുന്നില്ല. " 

മലയാള സിനിമയുടെ സ്വന്തമായ ആ റസാക്ക് മരിച്ച സമയം ഏത്  എന്ന് പോലും  ഇന്നും ലോകത്തിനറിയില്ല. ഒരു പത്രവും ഒരു ചാനലും മരിച്ച  ഇത്ര വർഷമായിട്ടും  അത് അന്വേഷിച്ച് പുറത്ത് പറഞ്ഞു പോയിട്ടില്ല. ആ മൗനത്തിന് ഉലച്ചിലുണ്ടാക്കിയതിന്  പലരും ജീവിതം കൊണ്ട് വില കൊടുത്തിട്ടുണ്ട്. അത് മറ്റൊരു ചരിത്രം. എന്നാൽ വേണു കഥാകൃത്തായി ജന്മമെടുക്കുന്ന "സ്ട്രോസിലന്തസ് " എന്ന പുസ്തകത്തിലൂടെ ആ  റസാക്ക് അനുഭവത്തിൻ്റെ ഓർമ്മച്ഛായ ആവിഷ്ക്കരിക്കുന്ന കഥ പ്രസിദ്ധീകരിക്കാൻ മലയാളത്തിലെ പ്രമുഖ മൂന്ന് മാധ്യമങ്ങൾ തയ്യാറായില്ല എന്ന് പുസ്തകം ഏറ്റുവാങ്ങാൻ ചെന്ന നേരം  വികാരഭരിതനായപ്പോൾ ഞെട്ടിപ്പോയി. 

മരിച്ചാലും വിടില്ല അധികാരം .  അതിൻ്റെ ഇരുണ്ടചരിത്രം വെളിച്ചം കൊണ്ട് പൊള്ളിയ്ക്കുന്നത് തടയാൻ ഏത് ഇരുട്ടും സ്വീകാര്യമാക്കപ്പെടും. അതിന് വേണ്ടി പറയാതെ പാടാതെ  ഗൂഢാലോചനകളിൽ  ഏർപ്പെടും അന്ധാധികാരം.  

" കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി ആ ദേഹം അനാദരവിൻ്റെ ചൂളയിലാണ്. ആത്മാവ് നിന്ദയുടെ ശാപാഗ്നിയിലാണ്. കാണികൾ നിസ്സഹായതയുടെ വിതുമ്പലിലാണ് " - കഥാകൃത്ത് ഡോ. പി.പി. വേണുഗോപാൽ ആ അനുഭവത്തിൻ്റെ ഹൃദയമിടിപ്പ് വാക്കുകളിൽ പടർത്തുന്നു. 

 ജീവനും മരണത്തിനുമിടയിലെ ആറടിമണ്ണിൽ അമരർ എന്ന് ധരിച്ച് മനുഷ്യർ ഏർപ്പെടുത്ത അന്ധയാത്രകളുടെ ആവിഷ്കാരമായി "സ്ട്രോബിലാന്തസി " നെ വായിക്കാം. പുസ്തകം കൂടുതൽ വായനക്കാരിലേക്കും ഹൃദയങ്ങളിലേക്കും സഞ്ചരിക്കട്ടെ. ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ബാക്കി വച്ച വഴികളിലൂടെ കടന്ന് ഡോ. വേണു മരണമുനമ്പിലെ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നു. ആ അനുഭവം ആഹ്ലാദകരമാണ്. കാരണം അതൊരു പുറം കാഴ്ചയല്ല. നേരനുഭവമാണ്. ഭാഷാപരമായ സൗന്ദര്യത്തേക്കാൾ ഈ കഥകളുടെ ഊന്നൽ ഈ നേർക്കാഴ്ചകളാണ്. അത് വിരളമാണ്.  "നീലക്കുറിഞ്ഞി " എഴുത്തിലും എപ്പോഴും പൂക്കാറില്ല എന്നത് തന്നെ ഈ കഥകൾക്ക് നിലനിൽക്കാനുള്ള ന്യായവും.  

[ " സ്ടോബിലാന്തസ് "  എന്നാൽ നീലക്കുറിഞ്ഞിയുടെ ശസ്ത്രനാമമാണ്. പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ വച്ചായിരുന്നു പ്രകാശനം . കോഴിക്കോട്ടെ  ലിപി അക്ബറാണ് പ്രസാധകൻ. അവതാരിക പ്രമുഖ മാധ്യമ പ്രവർത്തകനായ എ.സജീവൻ . എനിക്കും ദീദിക്കുമുള്ള ഓഥേഴ്സ് കോപ്പി മിംസ് എമർജൻസി മെഡിസിൻ്റെ ഉള്ളിൽ അതിൻ്റെ മേധാവിയും കഥാകാരനുമായ വേണുവിൻ്റെ മുറിയിൽ നേരിൽ പോയി ഏറ്റുവാങ്ങി.  ] 

ഫോട്ടോ കടപ്പാട് : അണിഞ്ഞൊരുങ്ങാതെയും ഒരു തരി സ്വർണ്ണമണി യാതെയും ഇഷ്ടപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കാമെന്ന് കാട്ടി ലോകത്തിന് മാതൃകയായ ഡോ. വേണു - ഡോ.സുപ്രിയ ദമ്പതിമാരുടെ മകൾ , പാപ്പാത്തിയുടെ കൂട്ടുകാരി , മിംസ് എമർജൻസി മെഡിസിനിലെ 
ഡോ. നീതു

Thursday, December 16, 2021

ഡോ. സ്മിതാ മേനോൻ എന്ന അനുഗ്രഹീത എഴുത്തുകാരി

ഡോ. സച്ചിൻ മേനോനെ വർഷങ്ങളായി അറിയാം. ഒരുമിച്ച് ഒരു പാട് പ്രെജക്ടുകൾ ചെയ്തിതിട്ടുണ്ട്. പ്രത്യേകിച്ച് CPR ഗിന്നസ് റെക്കാർഡ് ബ്രേക്കിങ് പരിപാടി ഉൾപ്പെടെ. സച്ചിൻ ഇന്ന് അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ്റെ ഇന്ത്യാ ഹെഡ് ആണ്. 
പക്ഷേ സച്ചിൻ്റെ സഹധർമ്മിണി, ഡോ സ്മിതാ മേനോൻ എന്ന എഴുത്തു കാരിയെ കഴിഞ്ഞ ദിവസമാണ് പരിചയപ്പെട്ടത്. കോഴിക്കോട് മിംസിൽ ചികിൽസയിരിക്കുന്ന ഒരു ബന്ധുവിനെ കാണുന്നതിന്ന് വന്നപ്പോൾ ആണ് സ്മിതയേയും മകളേയും വിശദമായി പരിചയപ്പെട്ടത്. സ്മിത എനിക്കു അവരുടെ കൈയ്യൊപ്പും മനസ്സും ഹൃദയതുടിപ്പും പതിഞ്ഞ " ഉയിർത്തെഴുന്നേൽപ്പിൻ്റെ ശാസ്ത്രം " എന്ന പുസ്തകം എനിക്ക് തന്നത്. ഞാൻ അത് വായിച്ചു തുടങ്ങുന്നതേയുള്ളൂ. ഞാൻ സ്ട്രോബിലാന്തസിൻ്റെ കോപ്പി അവർക്കും കൊടുത്തു. വളരെ ഊഷ്മളമായ ഏതാനും നിമിഷങ്ങൾ. ഞാൻ സ്ട്രോബിലാന്തസ് പ്രസിദ്ധീകരിച്ചത് കൊണ്ട് എനിക്ക് എഴുത്തുകാരായ ഒരു പാട് പേരെ ആ രീതിയിൽ പരിചയപ്പെടാൻ കഴിയുന്നു. ഇത് വളരെ ഹൃദ്യവും വ്യത്യസ്തവുമായ ഒരു അനുഭവമാണ്. സ്മിത എന്ന പുന്താനത്ത് കാരിയെ എഴുത്ത് കാരിയായി അറിയുന്നതിൽ ഇരട്ടി മധുരവും. 

Wednesday, December 15, 2021

ഓരോ കഥയിലെ കഥാപാത്രങ്ങളും വായനക്കാരന്റെ മനസ്സിൽ നൊമ്പരങ്ങളായി അവശേഷിപ്പിച്ച് സ്ട്രോ ബിലാന്തസ്: സുമീരാ റഫീക്ക്

 ഡോ. പി. പി. വേണ്ടഗോപാലിൻ്റെ സ്ട്രോബിലാന്തസ്എന്ന പുസ്തകം ആശുപത്രിയും ഡോക്ടർമാരുംരോഗികളും പശ്ചാത്തലമാകുന്നചുരുക്കം രചനകളിൽ ഒന്നാണ്. നീണ്ട വർഷങ്ങൾ ഭിഷഗ്വരനായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന കഥാകാരൻ അവിടത്തെനല്ലതിനേയും ചീത്തയേയും വേർതിരിച്ചറിഞ്ഞഅനുഭവത്തിന്റെ

വെളിച്ചങ്ങൾ കഥകളിലൂടെ നമ്മുക്ക്കാണാം. ആശുപത്രിയുടെ അകത്തളം ഒരു മഹാസമുദ്രത്തിന്റെ അടിത്തട്ട്പോലെ ആണ്. അവിടെ ധാരാളം മുത്തും പവിഴവും നീരാളിയും തിമിംഗലങ്ങളും ഉണ്ട്. ആ മഹാസമുകത്തിന്റെ ആഴങ്ങളിലേക്ക്മുങ്ങി താഴ്ന്ന്

അനുവാചകനെ പല തലങ്ങളിലേക്ക്എത്തിയ്ക്കാൻ അദ്ദേഹത്തിന്കഴിഞ്ഞിട്ടുണ്ട്.മനുഷ്യ സ്നേഹികളും നിസ്സാഹയരും നിർഭയരുംആയ ഡോക്ടർമാരുടേയും ആശുപത്രിയിലെ ജീവനക്കാരുടെയും മരുന്നു കമ്പനിക്കാരുടേയും രോഗികളുടേയും ജീവിതവും തുറന്നു കാണിക്കുന്നുണ്ട്ഈപുസ്തകത്തിൽ. ഈപുസ്തകം എൻ്റെ മകളിലൂടെയാണ് കൈകളിൽ എത്തിയത്. വായിക്കാൻ ഇഷ്ടമുള്ള മനസ്സിൽ കഥയും കവിതയും സൂക്ഷിക്കുന്ന ഒരു വീട്ടമ്മയാണ്ഞാൻ.ഏത്പുസ്തകം കിട്ടിയാലും എനിക്ക്പ്രിയപ്പെട്ട

താണ്. പുസ്തകങ്ങൾ എന്നും എന്നെ അവയിലേക്ക്വല്ലാത്തൊരാവേശത്തോടെ മാടി വിളിക്കാറുണ്ട്. കൈയ്യിൽ കിട്ടുന്നതെന്തും വായിക്കുന്ന എനിക്ക് ഇതും അതുപോലെയെ കരുതിയുള്ളൂ. നമ്മൾ രാവിലെ ചായക്കൊപ്പം വെറും വായനയിൽതീർത്തവാർത്തകൾ അദ്ദേഹം അതിമനോഹരമായി നമ്മുക്ക്കാണിച്ചു തരുന്നു. ആശുപത്രികളിലെ അഴിമതിയും ഡോക്ടർമാരുടെ മനസ്സാക്ഷിയില്ലായ്മയും സമ്പത്തിന് പിറകെയുള്ള ഓട്ടവും രോഗികളോടുള്ള കർത്തവ്യം മറക്കുന്ന ഡോക്ടർമാരും "അത് നിങ്ങളുടെ കുറ്റമാണ്" എന്ന കഥയിൽ നമ്മുക്ക്കാണാം. ഏത് മതമായാലും പേരെന്തായാലും അവരെല്ലാം ഒറ്റക്കെട്ടാണ്. ജീവിതത്തിലേക്ക്തിരിച്ചെത്തിയിട്ട്മരണം തട്ടിയെടുക്കുന്ന ശേഖരനും നിഷ്ക്കളങ്കമായ സ്നേഹവും ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്ന സമീറും നൻമയുടേയും സ്നേഹത്തിൻറേയും പ്രതീകമാണ്. വിദ്വേഷവും മനുഷ്യമനസ്സുകളുടെ നൻമയും കഥാകാരൻ സമീർ എന്ന കഥാപാത്രത്തിലൂടെ നമുക്ക്കാണിച്ചു തരുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യനെയോ അയാളുടെ വ്യക്തി പ്രഭാവത്തെയോ ഒന്നുമല്ലാതാക്കി പേരും വ്യക്തിത്വവും നഷ്ടപ്പെട്ട്സമീർ ആരുടെയൊക്കെയോ നിയന്ത്രണങ്ങളിൽ ചലിക്കുന്ന ഒരു ബോഡി മാത്രമാവുന്നു. സമീർ എന്ന മനുഷ്യനെ നമ്മെക്കൊണ്ട് സ്നേഹിപ്പിക്കാനും അയാളുടെ നന്മനമുക്ക്കാണിച്ചു തരാനും കഥാകാരന്ന് നന്നായി കഴിഞ്ഞിട്ടുണ്ട് . ഒരാളുടെ വ്യക്തി പ്രഭാവവും എല്ലാ നൻമയും അയാളുടെ മരണത്തോടെ ചുറ്റുപാടുകൾ അവരുടെ താത്പര്യത്തിന് വളച്ചൊടിക്കുന്നു. തന്റെ അന്ത്യാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ അനുവദിക്കാത്തബന്ധുമിത്രാദികൾ നമ്മുടെ മനസ്സിൽ നൊമ്പരമായി അവശേഷിക്കുന്നു.

"പുത്രകാമേഷ്ടി"യിൽ എഴുത്തുകാരന്എപ്പോഴും എഴുതാൻ കഴിയില്ലെന്നും നിർബന്ധമായല്ലാതെ സ്വതന്ത്രമായി എഴുതാൻ വിടണമെന്നും അതിന്റെ അമർഷം "ഇതെന്താണപ്പാ ഫാസ്റ്റ്ഫുഡ്റസ്റ്റോറൻറോ ? ഓർഡർ ചെയ്ത്ഇരുപത്മിനുറ്റിൽ സേർവ്ചെയ്യാൻ" എന്ന ചോദ്യത്തിലൂടെ ചോദിക്കുന്നു കഥാകൃത്ത്കൃഷ്ണപ്രസാദ് എന്ന കഥാകാരനെ സൃഷ്ടിക്കുന്നതിലും അയാളിലെ എഴുത്തുകാരൻ പുറത്തിറങ്ങി സ്വയം കഥാപാത്രമായി രൂപവും ഭാവവും മാറുന്നതും വളരെ മനോഹരമായി തോന്നി. ദിവസവും പത്രത്താളുകളിലും ദൃശ്യമാധ്യമങ്ങളിലും നടക്കുന്ന വേദനിപ്പിക്കുന്ന പീഡനങ്ങളുടേയും അന്ധവിശ്വാസങ്ങളുടെയും മറ വായനക്കാർക്ക്മുന്നിൽ തുറന്ന് കാട്ടുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്. എവിടെക്കൊയോ കൂട്ടിയോജിപ്പിക്കാൻ ആദ്യം ഒരു ബുദ്ധിമുട്ട്തോന്നി രചയിതാവ്തന്നെ അത്സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ അകത്തളത്തിലോട്ട്ഇറങ്ങിയാൽ മാത്രമേ നമുക്ക്ആസ്വാദനം തോന്നുകയുള്ളൂ. ഒരു വായനയിലൂടെ കടന്നു പോകുന്ന വർത്തകൾ അതിന്റെ ഉൾക്കാമ്പിലേയ്ക്കിറങ്ങി നമ്മോട്പറയാതെ പറയുന്നു കഥാകാരൻ. രതിയുടെ വൈകല്യങ്ങളാണ്ചുറ്റിലും. യുവതലമുറയ്ക്ക്പ്രണയമെന്നൊന്ന്ഇല്ലാതായെന്നും "പുത്രകാമേഷ്ടി" യിൽ സൂചിപ്പിക്കുന്നു. സ്ത്രീ വെറുമൊരു ശരീരമാണെന്നും പലതരത്തിൽ പുരുഷന്റെ ചൂഷണത്തിന്ഇരയാവുന്നവളാണെന്നും എഴുത്തുകാരൻ നമ്മുക്ക്കാണിച്ചു തരുന്നു.

തന്റേതല്ലാത്തകാരണങ്ങൾകൊണ്ട് എച്ച്ഐ .വി ബാധിതയായ ഒരമ്മയും കുഞ്ഞും നമ്മെ വേദനിപ്പിക്കുന്നു. എച്ച്.ഐ.വി യെ ദയത്തോടെ കാണുന്നതിൽ

സാധാരണക്കാർ മാത്രമല്ല അറിവും വിവരവും ഉണ്ടെന്ന്ധരിക്കുന്ന ഡോക്ടർ മാരും ജീവനക്കാരും പ്പെടുന്നു. " സന്താനഗോപാല"ത്തിൽ ആരുമില്ലാത്തവർക്ക്ആരെങ്കിലും ഉണ്ടാകുമെന്ന്അങ്കിളും ആൻറിയിലൂടെയും നമ്മുക്ക്കാണിച്ചു തരുന്നു. നർസിങ്ഹോസ്റ്റലിലെ ജീവിതവും ക്ലിനിക്കൽ പോസ്റ്റിങ്ങും ഗൈനക്ക്  വാർഡും  ആശുപത്രി കാൻറീനിലെ അവസ്ഥയും എത്ര മാത്രം ദുസ്സഹമാണെന്ന് സാധാരണക്കാർക്കും മനസ്സിലാക്കുന്ന തരത്തിൽ വിവരിക്കുണ്ട്. താൻ ജനിച്ച്വളർന്ന ചുറ്റുപാടിന്റെ മാറ്റത്തെവല്ലാത്തൊരു നൊമ്പരത്തോടെ ഓർക്കുന്ന സീതാലക്ഷമി . സിതാലക്ഷ്മി എന്ന നഴ്സിങ്ങ്സ്റ്റുഡൻറിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ നിസ്സഹായാവസ്ഥ , മാനസ്സിക സംഘർഷം, ഗൃഹാതുരത്വം , നിർവികാരത എല്ലാം കാണിച്ചു തരുവാൻ എഴുത്തുകാരന്ന്  കഴിഞ്ഞിട്ടുണ്ട്. സ്വന്തം ചോരകുഞ്ഞിനെ ക്രൂരമായി കൊല്ലുമ്പോൾ ആ മാതൃത്വം എത്ര മാത്രം

വേദനിച്ചിരിക്കും. പക്ഷേഅവിടെ അവൾക്ക്മുൻപിൽ ആ കുഞ്ഞായിരുന്നില്ല , തന്റെ വയറ്റിൽ ചവിട്ടിയും തൊഴിച്ചും രസിക്കുന്ന ജീവന്റെ തുടിപ്പ്അവൾക്ക്തന്റെ ജീവിതം നശിപ്പിച്ച കാപാലികരുടെ പ്രതീകമായി തോന്നിയിരിക്കാം. നാളെ ഒരു സീതാലക്ഷമി ഉണ്ടാകാതിരിക്കാൻ കഴിവും സ്വപ്നങ്ങളും വെടിഞ്ഞ്നിർജീവ ശവമാവാതിരിക്കാൻ സീത ചെയ്തതാവാമെന്ന്സൃഷ്ടാവ്പറയാതെ പറഞ്ഞെതെന്ന്ഒരുമാത്ര ചിന്തിച്ചു പോയി. ഭരണകാര്യങ്ങളിൽ മിടുക്കനായ ശ്രീഹരിയും വ്രതം നോറ്റ് മാലയിട്ട സ്വാമിജിയും നമ്മുടെ ചുറ്റിലുമുണ്ട്. മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന പല കാഴ്ചകളും അനുഭവ തീവ്രതയോടെ വിവരിക്കുന്നതോടൊപ്പം ആശുപത്രികളുടെ കാണാകാഴ്ചകൾ വായനക്കാർക്ക് കാണിച്ചു തരുവാൻ ഡോ. വേണുഗോപാലിന്കഴിഞ്ഞിട്ടുണ്ട് എന്നതു കൊണ്ടും അഭിനന്ദനാർഹമാണ് .ഓരോ കഥയിലെ കഥാപാത്രങ്ങളും വായനക്കാരന്റെ മനസ്സിൽ നൊമ്പരങ്ങളായി അവശേഷിക്കുന്നു. അറിയാതെ ഒരു വേദന മനസ്സിൽ, ഒന്നും ചെയ്യാനില്ലാത്തമനുഷ്യന്റെ നിസ്സാഹായവസ്ഥമനസ്സിൽ നിർത്തിയെഈപുസ്തകം വായിച്ചു തീർക്കാൻ സാധിക്കൂ. ജിവിതത്തിലേക്ക്തിരിച്ചു കയറാൻ കഴിയുന്നില്ല എന്നറിയുന്ന ശേഖരനും നന്മനിറഞ്ഞഎന്നും ഓർമ്മിക്കാൻ ആഗ്രഹിക്കുന്ന സമീറും സ്വപ്നങ്ങൾ കൊഴിഞ്ഞ്നിർവ്വികാരയായ സീതാലക്ഷ്മിയും കഥയിൽനിന്ന്ഇറങ്ങി നമ്മുക്ക്ചുറ്റും നടക്കുന്നു. ചുറ്റുപാടുകളിലെ വേദനയും രോധനങ്ങളും നമ്മുക്ക് സമ്മാനിച്ചു കൊണ്ട് വായനക്കാരേയും കൂട്ടി യാത്ര ചെയ്യുകയാണ്കഥാകൃത്ത് . സത്യത്തിൽ മനസ്സിൽ എവിടെയൊക്കെയോ എന്തൊക്കെയോ വിങ്ങലുകൾ ബാക്കിയായി പുസ്തകം മടക്കുമ്പോൾ...

സുമീരാ റഫീക്ക്

13. 12. 2021

മലയാളിയുടെ സ്വന്തം ജയന്ത് ഭായിക്ക്, സ്നേഹപൂർവ്വം

This is a lot for me. In the current scenario many malayalees are  proudly saying ,I don't know Malayalam. But, our beloved Jayanth Kumar ( പ്രിയപ്പെട്ട കോഴിക്കോടിൻ്റെ സ്വന്തം ജയന്ത് ഭായ് ) is not a malayalee, originally from Gujarat, is speaking, writing and reading Malayalam better than many malayalees. I am proudly gifting my malayalam stories collection "Strobilanthes "  to dear Jayanth Bhai.

Sunday, December 12, 2021

വൈദ്യരംഗത്തെ കച്ചവട തന്ത്രങ്ങളെ തുറന്ന് കാട്ടി സ്ട്രോബിലാന്തസ്: രമ്യ മോഹൻദാസ്.

സ്ട്രോബിലാന്തസ് I Strobilanthes

കഴിഞ്ഞ മാസമാണ് സോഷ്യൽമീഡിയാസിൽ ഒരു ബുക്ക് റിലീസ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത് . സാധാരണ ബുക്ക് റിലീസ് പോസ്റ്റർ കണ്ടിട്ട് ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാലും ഇതിനെന്താ പ്രത്യേകത എന്നല്ലേ. കാരണമുണ്ട്! എനിക്കും കെട്ടിയോനും അത്രയും പ്രിയപ്പെട്ട വ്യക്തി എഴുതിയ ബുക്ക് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യുന്നു. വായിലൊതുങ്ങാത്ത പേരായതുകൊണ്ട് മെഡിക്കൽ സംബന്ധി ആയ പുസ്തകമായിരിക്കുമെന്ന് കരുതി വായിക്കാൻ സാഹസപ്പെട്ടില്ല. ബുക്കിനെ കുറിച്ച് പറയുന്നതിനു മുൻപ് എഴുത്തുകാരനെ കുറിച്ച് പറയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യരംഗത്തുള്ളവർക്ക് ഇദ്ദേഹത്തെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിൽ എമർജൻസി മെഡിസിൻ എന്ന സംവിധാനത്തിന് തുടക്കം കുറിക്കുകയും അതിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത Dr. PP Venugopal. എമർജൻസി മെഡിക്കൽ കോൺഫെറൻസിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ലീഡർഷിപ്പിൽ വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് .  മെഡിക്കൽ സംബന്ധിയായ എന്ത് സംശയങ്ങൾ വന്നാലും ഈ മനുഷ്യനെ കോൺടാക്ട് ചെയ്‌താൽ എത്ര തിരക്കാണെങ്കിലും അതിനുള്ള ഉപദേശങ്ങൾ അദ്ദേഹം തരാറുണ്ട്.

പത്താം ക്ലാസ്സിൽ സയൻസ് പഠനം അവസാനിപ്പിച്ചത് കൊണ്ടാവും നീലകുറിഞ്ഞിയുടെ ശാസ്ത്രനാമം അറിയാൻ ഗൂഗിൾ ചെയ്യേണ്ടി വന്നത്. Payroll, Law and Compliance, Employee Retention, Loss of pay എന്നൊക്കെ ആയിരുന്നെങ്കിൽ കാണാമായിരുന്നു. 

സ്ട്രോബിലാന്തസ്  – ശ്രീ. ബെന്യാമിന്റെ നിശബ്ദസഞ്ചാരങ്ങൾ എന്ന ബുക്കിൽ ആതുരസേവനം നടത്തുന്ന നഴ്‌സുമാരെ കുറിച്ച് പറഞ്ഞിരുന്നു. അതുപോലെതന്നെ ജോലിസംബന്ധമായി ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഡോക്ടർമാർ. ഈ ഡോക്ടർമാരിൽ തന്നെ മനുഷ്യസ്നേഹികളായവരെയും ചികിത്സകച്ചവടത്തിന്റെ ഭാഗമായി മാറിപ്പോവുന്നവരെയും നമ്മൾ കണ്ടിട്ടുണ്ടാവും. ശ്രീ. എ സജീവൻ എഴുതിയ മനോഹരമായ അവതാരിക വായിച്ചപ്പോൾത്തന്നെ മെഡിക്കൽ സംബന്ധി അല്ല മറിച്ച് ആശുപത്രി പശ്ചാത്തലത്തിലുള്ള 6 കഥകളാണ് ഇതിന്റെ ഉള്ളടക്കം എന്നു മനസ്സിലായി.  നമ്മൾ വാർത്താമാധ്യമങ്ങളിൽ കണ്ടിട്ടുള്ള അല്ലെങ്കിൽ വായിച്ചിട്ടുള്ള യഥാർത്ഥ സംഭവങ്ങൾ ഇതിലെ ഓരോ കഥകൾ വായിക്കുമ്പോഴും നമ്മുടെ മനസ്സിലേക്ക് കടന്നുവരും . നാട്ടിലെ പ്രധാന പ്രശ്നമായ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് തുടങ്ങി കിഡ്‌നി മാഫിയ, ചികിത്സാപിഴവിലൂടെ സംഭവിക്കുന്ന മരണങ്ങൾ മൂടിവെക്കുക, ഓരോ ഫാർമസ്യൂട്ടിക്കൽ കമ്പനീസ് ആയിട്ട് collaborate ചെയ്ത് കോടികൾ ലാഭത്തിനു വേണ്ടി രോഗികൾക്ക് ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകൾ എഴുതി കൊടുക്കുന്ന ഡോക്ടർമാരെക്കുറിച്ചും പരാമർശിക്കാൻ അദ്ദേഹം വിമുഖത കാണിച്ചില്ല. 

സ്ട്രോബിലാന്തസ് എന്ന പേര് കണ്ട് മെഡിക്കൽ റിലേറ്റഡ്‌ ബുക്ക് ആണെന്ന് കരുതി ആരെങ്കിലും വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആ തോന്നൽ മാറ്റുക കാരണം ആ പേരിനേക്കാൾ മനോഹരമായ മറ്റൊന്ന് ഈ ബുക്കിനു നിർദ്ദേശിക്കാനാവില്ല. ഒറ്റയിരിപ്പിനു വായിച്ചു തീർക്കാൻ പറ്റിയ ഒരു കുഞ്ഞു പുസ്തകം. ബോധമുള്ളവന്റെ ബോധം കൊടുത്തുകയും ബോധം പോയവന്റെ ബോധം തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രിയ ഡോക്ടറിന് ഇനിയും മനോഹാരമായിട്ടുള്ള ഒരുപാട് പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു..

വിവാദങ്ങളുമായി Strobilanthes : അരുൺ മാണുമ്മൽ

ഡോ. വേണുഗോപാലന്‍ പി പി യുടെ കഥാസമാഹാരം "സ്‌ട്രോബിലാന്തിസ്",  ലിപി ബുക്‌സ് പുറത്തിറക്കി. പുസ്തകം പുറത്തിറങ്ങും മുന്‍പ് തന്നെ മുഴുവന്‍ കഥകളും വായിക്കാനുള്ള സൗഭാഗ്യം ലഭിച്ചതിലുള്ള നന്ദി കഥാകൃത്തിനോട് വ്യക്തിപരമായി പ്രകടിപ്പിക്കട്ടെ.

ആഖ്യാന ശൈലിയിലും ഭാഷാ പ്രയോഗത്തിലും, സ്വീകരിച്ചിരിക്കുന്ന കഥാതന്തുക്കളിലും ഒന്നിനൊന്ന് വ്യത്യസ്തത ഓരോ കഥയിലും പുലര്‍ത്താന്‍ സാധിച്ചു എന്നതാണ് എഴുത്ത്കാരന്‍ എന്ന നിലയില്‍ ഡോ. വേണുഗോപാലല്‍ സാറിന്റെ വിജയമായി അനുഭവപ്പെട്ടത്. 

മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തിന്റെ മരണവും അനുബന്ധമായി അദ്ദേഹത്തോട് നടത്തിയ അനാദരവും വിവരിക്കപ്പെടുന്ന പോസ്ച്യുമസ്ലി യുവേഴ്‌സ് - കെ. എ. സമീര്‍ എന്ന കഥ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. യഥാര്‍ത്ഥ അനുഭവത്തിന്റെ കഥാവിഷ്‌കാരമാണെന്നത് ഒറ്റവായനയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഈ കഥയിലെ ഓരോ പേരുകളും ആരൊക്കെയാണെന്ന് ഊഹിക്കുവാന്‍ വായനക്കാര്‍ക്ക് എളുപ്പമായിരിക്കും. 

ഡോക്ടര്‍, നിങ്ങള്‍ ഒരു തിരക്കുള്ള ഡോക്ടറായിരുന്നില്ലെങ്കില്‍ കുറച്ചധികം നല്ല കഥകള്‍ കൂടി മലയാള സാഹിത്യത്തിന് ലഭിക്കുമായിരുന്നു...

Wednesday, December 8, 2021

പേന തുമ്പിലെ അക്ഷര മണികൾക്ക് മൺസൂൺ കാലവുമായി സ്ട്രോബിലാന്തസ് : ശ്രീ സി.സി ശങ്കരൻ മാഷ്





*സ്ട്രോബിലാന്തസ്*
ഞാൻ ഒരു പ്രൈമറി സ്കൂൾ അധ്യാപക നാണെങ്കിലും നല്ല ഒരു വായനക്കാരനേഅല്ല.
പക്ഷേ ഒരു വായനശാല പ്രവർത്തകൻ എന്ന നിലയിൽ പുതിയതായി പുറത്തിറങ്ങുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആയിടക്കാണ് പട്ടാമ്പി കോളേജിലെ പ്രീഡിഗ്രി പOന കാലത്തെ എൻ്റെ തൊട്ടു മുതിർന്ന ക്ളാസിൽ പഠിച്ചിരുന്ന പി.പി.വേണുഗോപാലിൻ്റെ [ഡോ.പി.പി.വേണുഗോപാൽ ]
ഒരു പുസ്തക പ്രകാശനം നവ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടത്. അദ്ദേഹത്തിൻ്റെ അനിയൻ ശ്രീ.പി.പി പീതാംബര നിലൂടെ പ്രസ്തുത പുസ്തകം എൻ്റെ കയ്യിലെത്തി.

എന്നാൽ പുസ്തകത്തിൻ്റെ പേര് താളുകൾക്കുള്ളിലേക്ക് കടക്കാനുള്ള ആകാംക്ഷ നൽകാത്തതിനാൽ വായനയിൽ നിന്ന് അത് പലവട്ടം മാറ്റിവെച്ചു; 
ഞാൻ പഠിച്ചതും സെക്കൻ്റ് ഗ്രൂപ്പായിരുന്നെങ്കിലും
'സ്ട്രാ ബിലാന്തസ്'
എന്ന പദത്തിൻ്റെ അർത്ഥം ഞാൻ മറന്നു പോയിരുന്നു.
ഒടുവിൽ എന്താണത് എന്നറിയാൽ പുസ്തകത്തിലെ അതേ പേരുള്ള കഥ തന്നെ ആദ്യം വായിച്ചു

കഥാ രചനയുടെ ജീവശാസ്ത്രവും രസതന്ത്രവും എങ്ങിനെയാണ്  രോഗികളുമായി ഇഴുകിചേർന്ന ഒരു ഡോക്ടർക്ക് ഇത്ര മെയ് വഴക്കത്തോടെ
കൈകാര്യം ചെയ്യാനാവുന്നത് എന്നതാണ് എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്.
എവിടെയൊക്കെയോ കൊളുത്തി പിടിച്ച അ ർത്ഥവ്യാപ്തിക്കായി ആ കഥ എന്നെ വീണ്ടും വായിപ്പിച്ചു.
നാം കാണപ്പെട്ട ദൈവങ്ങളായി കാണുന്ന ഡോക്ടർമാരും ദേവാലയങ്ങളെപ്പോലെ കാണുന്ന ആശുപത്രികളും പാവപ്പെട്ട രോഗികളിൽ നടത്തുന്ന ചൂഷണങ്ങളുടെയും
വിശ്വാസ വഞ്ചന ക ളു ടെയും  ഇരുളടഞ്ഞ  ഇടവഴികളിലൂടെ വായനക്കാരൻ്റെ നെഞ്ചിടിപ്പുകൂട്ടി കൈപിടിച്ചു നടത്തുകയാണ് കഥാകാരൻ.
ഒട്ടേറെ സാങ്കേതിക പദങ്ങൾ കയറി വരുമ്പോൾ ആശയഗ്രഹണം അത്ര ലളിതമാവുന്നില്ലെങ്കിലും ആശുപത്രി പശ്ചാത്തലത്തിന്  ആ പദപ്രയോഗങ്ങൾ 
അനിവാര്യവുമാണ്.
പിറവിയെടുത്ത ആറു കഥകളും തൻ്റെ ആതുര സേവന രംഗത്തെ നേരനുഭവങ്ങളുടെ പതഞ്ഞൊഴുക്കാവാനേ തരമുള്ളൂ.
താൻ ജനിച്ചു വളർന്ന മണ്ണിനെയും  മനുഷ്യരേയും പ്രകൃതിയേയും കഥാ കാരൻ കഥകളിൽ അടയാളപ്പെടുത്തുന്നുണ്ട് .അമ്മിനിക്കാടൻ മലയും തൂതയും കുറുപ്പം തൊടിയും അതിൽ ചിലതു മാത്രം.
പ്രകൃതിയുടെ സൂക്ഷ്മനിരീക്ഷണ മാണ് രചനയുടെ മറ്റൊരു ആകർഷണീയത.വിശ്വവിഖ്യാത കഥാകൃത്ത് എം.ടി.കഥാകൃത്തിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പ്രകൃതി നിരീക്ഷണത്തിൻ്റെ അതിസൂക്ഷ്മത ഓരോ കഥാപാത്രത്തിലും പശ്ചാത്തലത്തിലും വരച്ചിടുന്നത് തികച്ചും വ്യത്യസ്തം തന്നെ.
ദൃശ്യധാരാളിത്തത്തിലൂടെ പൊതുബോധ മനസിനെ തലതിരിച്ചിടുന്ന ചാനൽ ചർച്ചകളുടെ മനുഷ്യത്വമില്ലായ്മ,
സ്വാശ്രയ സ്ഥാപനങ്ങളുടെ നിലനിൽപിനായി ബലിയർപ്പിക്കപ്പെടുന്ന നിഷ്കളങ്ക യവ്വനങ്ങൾ,
മത അടയാളങ്ങളുടെ ദിവ്യത്വത്തിൽ മറച്ചുവെച്ച കാപാലിക ഭാവങ്ങൾ,
:...
തുടങ്ങി പുതുകാല ചിത്രങ്ങൾ പലതും 
നീലക്കുറുഞ്ഞിയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നു.
മരുന്നു നിർമ്മാണക്കമ്പനികളും ഡോക്ടർമാരും ചേർന്ന് രോഗികളെ നിഷ്ക്കരുണം കൊല്ലാകൊല ചെയ്യുന്ന 
ഉപകാരപ്രത്യുപകാരങ്ങളുടെ കഥ പറയുന്ന 'അത് നിങ്ങളുടെ കുറ്റമാണ് '
എന്ന കഥയും
കറുത്ത മരണത്തെ നേരിട്ടു കാണുന്ന ശേഖരൻ്റെ മാനസിക സംഘർഷങ്ങളുടെ 
'മുഖാമുഖ'
വും.,
ഒരു ശസ്ത്രക്രയക്ക് വിധേയനാവേണ്ടിവരുന്ന ഒരാളുടെ ആശങ്കളും ആഗ്രഹങ്ങളും വൈകാരികമായി കോറിയിടുന്ന
" പ്രോസ് ച്യു മസ് ലി. യുവേഴ്സ് " - കെ.എ. സമീറും,
രതിലഹരിയുടെ ആലസ്യത്തിൽ ലിംഗവിച്ഛേദനം നടക്കുന്ന കുഞ്ചുണ്ണിയാശാൻ്റെ 
'പുത്രകാമേഷ്ടി '
യും,
കമ്പോള സംസ്കാരത്തിൻ്റെ വർണശബളിമയിൽ ജീവിതത്തിൽ സമ്പാദിച്ച HIV  കുടുംബത്തിൻ്റെ വേറിട്ട വേദനയുടെ 
'സന്താനഗോപാല'
വും ,
വായിച്ചുതുടങ്ങിയാൽ ഒരേ ഇരുപ്പിൽ വായിച്ചു തീർക്കേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളുടെ നഗ്നമായ ചിത്രീകരണങ്ങൾ തന്നെ.
" പേനത്തുമ്പിൽ അക്ഷരമണികൾക്ക് മൺസൂൺ മാസം.".....
തുടങ്ങി
മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭാഷാപ്രയോഗ സൗന്ദര്യം എടുത്തു പറയേണ്ടതു തന്നെ.
ഓരോ മനുഷ്യാവയവങ്ങളിലെയും പേശിയുടേയും കോശത്തിൻ്റെയും എണ്ണവും വണ്ണവും അളന്നു തൂക്കി
ശസ്ത്രക്രിയക്ക് മുമ്പേ ബോധം കെടുകയും
ശേഷം ബോധം തിരികെ  കിട്ടുകയും ചെയ്യുംവിധമുള്ള മരുന്നു വിദ്യയുടെ ദൈവസ് പർശം  കൈകാര്യം ചെയ്യുന്ന ഒരു ഡോക്റ്റർക്ക്
തൻ്റെ മനസിനെ സ്പർശിച്ച ചില തീക്ഷണാനുഭവങ്ങളെ വാക്കുകളിലേക്ക് ആവാഹിക്കാനുള്ള അപൂർവ്വ സിദ്ധിയുള്ള ഡോ: പി.പി.വേണുഗോപാലിനെ മനസാ നമിക്കുന്നു.
സാഹിത്യകാരൻമാരായ ഡോക്ടർമാർ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
എന്നാൽ ഡോക്‌ടറായ സാഹിത്യകാരൻമാർ കുറവാണ്.
അതാണ് ഡോ: പി.പി.വേണുഗോപാൽ.

- സി.സി.ശങ്കരൻ
ചെറുകര

Saturday, December 4, 2021

സ്നേഹപൂർവ്വം ബഷീർ നന്തിക്ക്...

ഇത് ബഷീർ നന്തി. ഇയാളുടെ മനസ്സും ശരീരവും എല്ലാം സ്നേഹം കൊണ്ട് മാത്രം ഉണ്ടാക്കിയതാണ്. കൊയിലാണ്ടി നന്തിയിലെ സ്നേഹത്തിൻ്റേയും മതനിരപേക്ഷതയുടേയും ഒക്കെ ഏക നാമമാണ് ബഷീർ. 2011ൽ എയ്ഞ്ചഞ്ചൽസ് തുടക്കകാലത്ത് ആംബുലൻസ് നെറ്റ് വർക്ക് മീറ്റിങ്ങിൽ കോഴിക്കോട് കലക്ട്രേറ്റിൽ വെച്ച് പരിചയപ്പെട്ടു. പള്ളിയിൽ ബാങ്ക് വിളിയ്ക്കുകയും , പടച്ചോൻ്റെ സന്ദേശം പള്ളികളിലും  മതസമ്മേളനങ്ങളിലും സ്നേഹമായി ആളുകൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന മഹാനുഭവൻ. എയ്ഞ്ചഞ്ചൽസിൻ്റെ ഇ എം സി ടി കോൾസ് ചെയ്ത് ശാസ്ത്രീയമായ ജീവൻ രക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി. എനിക്ക് ബഷീർ വളരെ പ്രിയപ്പെട്ടവനാണ്. ഞാൻ പടച്ചോനെ ഓർക്കുമ്പോൾ എല്ലാം ബഷീറിൻ്റെ നൻമ നിറഞ്ഞ മുഖമാണ് ഓർമ്മ വരിക. ബഷീറിനെപ്പോലുള്ളവർ ഈ നാടിൻ്റേയും കാലഘട്ടത്തിൻ്റേയും ആവശ്യമാണ്. പ്രിയപ്പെട്ട ബഷീറിന് സ്നേഹപൂർവ്വം സ്ട്രോബിലന്തസ് സമർപ്പിക്കുന്നു.

Friday, December 3, 2021

My close to the heart wellwishers, receiving "Strobilanthes"

Jyothi Premnath :DNB Manager Astermims Calicut 
Sri.Sneh Raj : Security Head , Aster Mims Calicut 
Mrs.Remya Rabeesh, entrepreneur and international trainer in Calicut 

Thursday, December 2, 2021

Thank you so much for all the printed & Visual and online media and cyber police Kerala to handle this malignant issue to suppress to some extent



My media attempts to counter it - 


1) Cyber Police complaint 












6)





8) https://youtu.be/efYR1de8Le4


This is the fake message spreading 
[3:48 pm, 29/11/2021] 

മുൻകരുതൽ സന്ദേശം

ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്. പുതിയ വൈറസ് കോവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല  സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതൽ മാരകവും ഉയർന്ന മരണനിരക്കുമുള്ള ഘട്ടമാണ്.  ചിലപ്പോൾ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കോവിഡ്  അതിവേഗം കടന്നാക്രമിക്കുന്നു!! ഇവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്!

ഈ വൈറസ് നേസോഫറിംജ്യൽ മേഖലയിൽ ജീവിക്കുന്നില്ല!!  ഇത് നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതായത് 'ജാലകങ്ങൾ' (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങൾ) കുറവാണ്. അത്തരം നിരവധി രോഗികൾക്ക് പനിയോ  വേദനയോ ഇല്ല. എന്നാൽ അവരുടെ എക്സ്-റേകളിൽ നേരിയ ന്യുമോണിയ കാണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ് -19 നെ സംബന്ധിച്ചിടത്തോളം നേസൽ സ്വാബ് ടെസ്റ്റുകൾ പലപ്പോഴും നെഗറ്റീവ് ആണ്. കൂടാതെ നേസോഫറിംജ്യൽ ടെസ്റ്റുകളിൽ നിന്ന് കൂടുതൽ കൂടുതൽ തെറ്റായ നെഗറ്റീവ് ഫലങ്ങൾ ഉണ്ടായിട്ടുമുണ്ട്

ഇതിനർത്ഥം വൈറസ് വേഗത്തിൽ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു  വ്യാപിക്കുന്നു എന്നാണ്. ഇത് വൈറൽ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് വളരെ തീവ്രവും മാരകവുമാകുന്നു !!

നമുക്ക് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക. ഡബിൾ ലെയേഡ് ഫെയ്സ് മാസ്കുകൾ മാത്രം ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റയ്സർ ഉയപയോഗിച്ചോ വൃത്തിയാക്കുക 

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതൽ അകന്നു നിൽക്കുക. ആലിംഗനങ്ങൾ അരുത് കാരണം അധികംപേരും ലക്ഷണമില്ലാത്തവരാണ്.

ഈ  "മൂന്നാം തരംഗം"  ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വളരെ മാരകമാണ്. അതിനാൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും * എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുകയും വേണം.

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരു അലേർട്ട് കമ്മ്യൂണിക്കേറ്റർ ആകുക. ഈ വിവരങ്ങൾ സൂക്ഷിച്ചു വെക്കരുത്.  കഴിയുന്നിടത്തോളം, പ്രത്യേകിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക.

ഡോ പി പി വേണുഗോപാൽ
ഹെഡ്-എമർജൻസി വിഭാഗം, ആസ്റ്റർ മിംസ്
കോഴിക്കോട്

9) Don't forward, if you got this message.



A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...