Posts

Showing posts from July, 2020

Dil Bechara Movie

Image
My Home Theater :  Day one release movie  "Dil Bechara" A beautiful hindi movie released yesterday in Hotstar- Disney channel. It is a story of unconditional love & unparalleled relations portrayed so nicely . Sushant and Sanjana acted so naturally. Other actors also completed eachother. Precise direction by Mukesh and heart touching music by A.R Rahman. It has adapted from the English movie "The fault in our stars ". I did not see that movie . So I am not comparing . Dil Bechara will touch our dil so deeply. We can't watch it without wetting our eyes. Additionally , it is the last movie of Sushant , I believe . And our consciousness alerting us , that Sushant is not with us today and we will not see any movie from Susanth here after. It is so so haunting . Heart touching feelings of life ❣️ and the unfulfilled dreams are portrayed in the movie through  finer of the finest emotions . A movie with soft emotions make you to cry sometimes. A tribute to Susant.

Covid spread @ More than 1K per day in Kerala

Image
കൊറോണാ പ്രതിരോധ നിർദ്ദേശങ്ങൾ . 1. ഇതിനെ മറ്റേതു സാംക്രമിക രോഗങ്ങളേയും പോലെ കാണുക. കേരളത്തിന് മാത്രമായി ഒരു പ്രത്യേക പ്രതിരോധ ക്രമം ഇല്ല . 2 . ഇനിയും ഒരു സമ്പൂർണ്ണ ലോക് ഡൗൺ ഗുണത്തേക്കാൾ ദോഷമായിരിക്കും ചെയ്യുക. 3. ഇന്നത്തെ സാഹചര്യത്തിൽ ഒരു കൊറോണാ കേരളാ മോഡലിന്  ശ്രമിച്ച് ഓവർ സ്ട്രസ് ഡ് ആ വാതിരിക്കുന്നതാണ് ബുദ്ധി . 4. കേസ് ഫേറ്റാലിറ്റി റേറ്റ്, മോർട്ടാലിറ്റി റേറ്റ് എന്നിവ യൊക്കെ ദേശത്തിന്റെ ഇതര ഭാഗങ്ങളുമായി താരതമ്യം ചെയ്ത് ഒരു ഫാൾസ് സെക്യൂരിറ്റി ഉണ്ടാക്കേണ്ട കാര്യമില്ല. നമ്മൾ രോഗവ്യാപന തീവ്രതയുടെ ആദ്യ ഘട്ടത്തിലാണ്.  5. കേരള ജനതയെ മൊത്തം ഐസൊലേറ്റ് ചെയ്യുന്നതിന് പകരം വൾണറബിൾ ഗ്രൂപ്പിനെ മാത്രം ഐസൊലേറ്റ് ചെയ്ത് പ്രത്യേക ചികിൽസാ പരിഗണന കൊടുക്കുക.  6. കേസ് മാനേജ്മെന്റ് ഒരു പിരമിഡൽ അപ്രോച്ചിൽ കൈകാര്യം ചെയ്യുക. 7. വൾണറബിൽ ഗ്രൂപ്പിൽപ്പെടാത്ത ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങൾ ഇല്ലാത്ത എല്ലാവരേയും വീട്ടിൽ തന്നെ  ചികിൽസിക്കുക. 8. രോഗലക്ഷണങ്ങൾ ഉള്ള എന്നാൽ സ്റ്റേ ബിൽ ആയ രോഗികളെ  ഫസ്റ്റ് ലൈൻ സെന്ററിൽ ചികിൽസിക്കാം. 9. വൾണറബിൾ ഗ്രൂപ്പിലുള്ള രോഗലക്ഷണങ്ങൾ ഉള്ള എല്ലാവരേയും ആശുപത്രിയിൽ തന്നെ ചികിൽസിക്കണം

Rural emergency medicine department in Government sector : an NHM initiative

Image
https://m.facebook.com/story.php?story_fbid=2677774789170549&id=100008141627522 NHM കോഴിക്കോടിന് ഇതു അഭിമാന മുഹൂർത്തം....  കൊയിലാണ്ടി  താലൂക്ക് ആശുപത്രിയിൽ ഇന്ന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഉത്‌ഘാടനം നിർവഹിച്ച എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റ് ഊരാളുങ്കൽ സൊസൈറ്റി ആണ് നിർമ്മിച്ചത്. NHM ഫണ്ട്‌ ഉപയോഗിച്ച് നടത്തിയ ട്രയാജ്, എമർജൻസി വിഭാഗം നവീകരണം 69ലക്ഷം ചെലവഴിച്ചാണ് പൂർത്തിയായത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങൾ ആണ് ലഭ്യമാക്കിയത്. വെന്റിലേറ്റർ, പോർട്ടബിൾ അൾട്രാസൗണ്ട്, മൈനർ ഓപ്പറേഷൻ തീയേറ്റർ, ട്രയാജ് ഏരിയ, റെഡ്, യെല്ലോ, ഗ്രീൻ ഏരിയ കൾ, ഇസിജി റൂം, ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ നവീൻ, NHM എഞ്ചിനീയർ അഞ്ജു കൃഷ്ണ, PRO ജിഷ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഊരാളുങ്കൽ സൊസൈറ്റി യുടെ ചടുലമായ പ്രവർത്തനം കൊണ്ട് ഒരു മാസം കൊണ്ട് എല്ലാ പണികളും പൂർത്തിയായി. MLA ദാസൻ സർ, കളക്ടർ ശ്രീ സാംബ ശിവ റാവു, മുനിസിപ്പാലിറ്റി ചെയർമാൻ adv സത്യൻ, സൂപ്രണ്ട് ഡോ പ്രതിഭ എന്നിവർ പൂർണ സഹകരണത്തോടെ പിന്തുണച്ചപ്പോൾ പുതിയ ചരിത്രം പിറന്നു.  ജില്ലയിലെ ആശുപത

വരും ദിവസങ്ങൾ അതീവ ഗുരുതരം

Image
https://m.facebook.com/story.php?story_fbid=2677176502563711&id=100008141627522 വരും ദിവസങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. കരുതിയിരിക്കുക. അതീവഗുരുതരം. സമൂഹവ്യാപനം ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ചിരിക്കാം.  അടുത്ത ആഴ്ച 1000 ആയിരിക്കും പ്രതിദിന പൊസിറ്റീവ് കേസ്സുകൾ. പക്ഷേ ഇന്ന് CM പറഞ്ഞത് "നിങ്ങൾക്ക് ആരിൽ നിന്നും രോഗം കിട്ടാം" എന്നാണ്. ഈപ്പറഞ്ഞ അവസ്ഥക്കാണ് സമൂഹ വ്യാപനം എന്ന് പറയുന്നത്.  അതിനേക്കാൾ ഭീകരമായ അവസ്ഥ എന്നത് നമ്മുടെ പൊതു സമൂഹത്തിന്റെ സമീപനമാണ്. സമൂഹം കൊറോണയെ മറന്നമട്ടാണ്. മുൻപ് രണ്ടോ മൂന്നോ കേസ്സുകൾ മാത്രം  ഉള്ളപ്പോൾ ഉണ്ടായിരുന്ന കരുതൽ ഇന്നില്ല എന്നത് പോയിട്ട് സമൂഹ്യ ദൂരം ഉൾപ്പെടെ ഉള്ള കാര്യത്തിൽ ആരും ശ്രദ്ധിക്കുന്നില്ല. സമരങ്ങളുടെ സുനാമിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ തളർച്ചയിലേക്ക് പോയി കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. നിപ്പ പോലെയല്ല കൊറോണ . നിപ്പ ഒരു ഔട്ട് ബ്രീക്ക് ആയിരുന്നു. വളരെ ലിമിറ്റെഡ് ആയി ഒരു പ്രദേശത്ത്  മാത്രം. അതിന്റെ വ്യാപനശേഷിയും തുലോം കുറവ്. എന്നാൽ കൊറോണ വളരുംതോറും പെരുകുന്ന വലിയ വ്യാപ

കോവി ഡ് 19: സമൂഹ വ്യാപനം എന്ന സമസ്യ

Image
സമൂഹവ്യാപനം എന്ന സമസ്യ. CDC definition കഴിഞ്ഞ ദിവസം ഞാൻ ഏഷ്യനെറ്റ് ന്യൂസിൽ (6/7/2020 ) കോവിഡിനെ സംബന്ധിച് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട്  സംസാരിക്കവേ സമൂഹ വ്യാപനo സംബന്ധിച് ബഹുമാനപ്പെട്ട മന്ത്രി സുനിൽ കുമാറുമായി പ്രകടമായ അഭിപ്രായ വ്യത്യസം ഉണ്ടായി. അദ്ദേഹത്തോട്  അതായത് സർക്കാരിനോട് സമൂഹ വ്യാപനത്തിന്ന് മെഷറബിൽ ആയ ഒരു നിർവ്വചനം വേണം എന്ന് പറഞ്ഞപ്പോൾ ആണ് ഈ അഭിപ്രായ വ്യത്യാസം ഉണ്ടായത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സംസ്ഥാന സർക്കർ തുടര്ന്നത് WHO മാർഗ്ഗരേഖകൾ ആണ് എന്നാണ്. വളരെ നല്ലത്. പക്ഷേ WHO ഇതിന് കൃത്യമായ ഒരു നിർവ്വചനം കൊടുത്തിട്ടില്ല. Icmr ന്റെ കാര്യവും അങ്ങിനെ തന്നെ. ആയത് കൊണ്ട് ഇത് ഉണ്ട് , വരുന്നു , എന്നൊക്കെ വലിയ . വിവാദമാണ്. എന്റെ സുഹൃത്ത് Dr. രാജീവ് ജയദേവന്റെ ഒരു കുറിപ്പു ഇതിന്റെ കൂടെ ചേർക്കുന്നു.  വൈറസ് വ്യാപനത്തെപ്പറ്റി ആശയക്കുഴപ്പം ഒഴിവാക്കണം.  ------------------------ 'സമൂഹ വ്യാപനം', 'സമ്പർക്ക വ്യാപനം' എന്നിങ്ങനെയുള്ള സാങ്കേതിക പദപ്രയോഗങ്ങൾ ജനങ്ങളിൽ  ആശയക്കുഴപ്പം ഉണ്ടാക്കുന്നു.  Community spread എന്നാൽ, "സ്രോതസ്സ്‌ കണ്ടെത്താനാകാത്ത ക

ഇമ്മിണി ബല്ല്യ ശസ്ത്രക്രിയ

Image
ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള സാഹിത്യേതര ഓർമ്മകൾ. ഒരു ഭിഷഗ്വരനേത്രങ്ങളിലൂടെ. സുൽത്താനെ ഞാൻ പലതവണ മെഡിക്കൽകോളേജിൽ കണ്ടിട്ടുണ്ട്. പ്രധാനമായും പുനലൂർ രാജനെ (ഫോട്ടോഗ്രാഫർ) കാണാനാണ് അദ്ദേഹം അവിടെ വരാറ്. കോളേജിന്റെ പോർട്ടിക്കോയിൽ ഉള്ള തിണ്ണയിൽ സുൽത്തൻ ഒരുപ്രത്യേക രീതിയിൽ ആണ് ഇരിക്കുക. കാലുകൾ ഒരു വശത്തേക്കും പിറകോട്ടും ആയി മടക്കി കുറച്ച് മുൻപോട്ട് കുനിഞ്ഞ് ഒരു കൈ നിലത്ത് കുത്തി ശരീരത്തിന്റെ ബാലൻസ് ഉറപ്പ് വരുത്തി കണ്ടാൽ ഒരു സുജായിയെ കണക്കെ ഒരു ഇരുപ്പ്. മറ്റേകയ്യിൽ പലപ്പോഴും എരിയുന്ന ബീഡിയും . ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ കഴുത്തിലെ ഞെരമ്പുകൾ എണീറ്റ് നിൽക്കും. പേശികൾ വലിഞ്ഞു മുറുകും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുണ്ടുകൾ പതിയെ തുറന്ന്  പാതി അടഞ്ഞ ചുണ്ടുകൾക്കിടയിലൂടെ സാവധാനം ദീർഘമായ നിശ്വാസം. പിന്നീടാണ് ഈ ഇരിപ്പിന്റെ ശാസ്ത്രീയത മനസ്സിലായത്. സുൽത്താൽ ഒരു സി. ഒ. പി. ഡി രോഗിയായിരുന്നു. ചെറുതൊന്നുമല്ല. ഇമ്മിണി വല്ല്യേ സി.ഒ .പി. ഡി രോഗി. അത് വളരെ വ്യക്തമായി തിരിഞ്ഞത് തൊണ്ണൂറിയഞ്ചിൽ ഞാൻ നാഷണൽ ഹോസ്പിറ്റലിൽ അനസ്തേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ്. അക്കാലത്ത് സുൽത്താന് ഇമ്മിണി വല്ല്യേ ഒരു പ്രോസ്റ്റേറ്റ് ഗ്രന്

Soofiyum Sujathayum

Image
ഹോം തിയ്യേറ്റർ ദൃശ്യ വിസ്മയം .  സൂഫിയും സുജാതയും ഡേ വണ്ണിൽ തന്നെ കണ്ടു. ഒരു വശ്യസുന്ദരമായ ചലചിത്രാനുഭവം. ഒരു റിലീസ് സിനിമ വീട്ടിലെ തിയ്യേറ്ററിൽ ഇരുന്ന് തന്നെ കാണാൻ അവസരമുണ്ടാക്കിയ വിജയ് ബാബു , ആമസോൺ കൂട്ടത്തിൽ നമ്മുക്ക് ഒരു പാട് തിരിച്ചറിവുകൾ തന്നു കൊണ്ടിരിക്കുന്ന സാക്ഷാൽ കൊവിഡ് . എല്ലാം ഈ അവസരത്തിൽ പ്രസക്തമാണ്. ഇതു് സുജാതയുടെ സിനിമയാണ്. പിന്നെ സൂഫിയുടേയും . അതിഥി റാവുവിന്റെ സൂഷ്മാഭിനയത്തിലൂടെ വിരിയുന്ന മനോഹരമായ ഒരു പ്രണയ കഥ . അതിനെ കഥാ പൂർണ്ണമാക്കാൻ അനിവാര്യമായ ജീവിക്കുന്ന കഥാപാത്രങ്ങളും . മണി കണ്ഠൻ പട്ടാമ്പി , സിദ്ധിക്ക്  എല്ലാവരും അത് ഗംഭീരമായിരിക്കുന്നു. ഇസ്ലാമിക പശ്ചാത്തലത്തിൽ അതിന്റെ എല്ലാ മനോഹാരിതയും ചേർത്ത് വെച്ച് ഒരു " അൺ കണ്ടീഷൻഡ് " ലവ് ആണ് സുജാതയുടേത്. സൂഫി യുടേതും . എം. ജയചന്ദ്രന്റെ സംഗീതo  ചിത്രത്തെ കൂടുതൽ പ്രണയാർദ്രമാക്കുന്നു. ബാങ്കുവിളിയിലെ സംഗീത സാമീപ്യം, അതിലെ കലാപരത, താളം , ലയം അതിനൊത്ത നൃത്ത സാധ്യതതകൾ , അങ്ങിനെ ഒരു പാട് വിശേഷങ്ങൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. മതത്തിനതീതമായ പ്രണയ വികാരം കബറിലോളം നീളുന്ന നിശബ്ദ ശബ്ദങ്ങളായി നമ്മളിലെത്തുന്നു സുജാതയി

ER and reality (Dr Kamal)

Kamal Dev wrote  ED യും ഞാനും തമ്മിൽ.  മലയാളം തന്നെ അക്ഷരം തെറ്റാതെ അറിയാത്ത പ്രായത്തിൽ ഇറങ്ങിത്തുടങ്ങിയ ഹാരിപോർട്ടർ ഇത്രയും കാലത്തിനു ശേഷം ഒരുളിപ്പുമില്ലാതെ ആദ്യ വായന നടത്തുന്ന സമയം. അങ്ങ് ദൂരെ ഒരു സൈറൺ മുഴക്കം. അത് അടുത്ത് വന്നു കൊണ്ടേ ഇരുന്നു. ഞാൻ പുസ്തകമടച്ചു. നിമിഷങ്ങൾക്കുള്ളിൽ EMS സ്റ്റാഫ്‌ ഹൃദയ സ്തംഭനം വന്ന ഒരാളെ ED(emergency medicine department)യിലേക്ക് കൊണ്ടുവന്നു. ബന്ധുക്കളുടെ കണ്ണുകൾ പ്രതീക്ഷ വെടിഞ്ഞു കണ്ണുനീരിലേക്ക് പരിവർത്തിച്ചു തുടങ്ങിയിരുന്നു. കൂടെ വന്ന അയൽക്കാർ  "ആ വാർത്തയ്ക്കായി " കാത്തു നില്കുന്നു. ED ഡോക്ടർ, നഴ്സുമാർ പിന്നെ EMS സ്റ്റാഫ്‌ അടങ്ങുന്ന ഒരു ടീമിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ആ മധ്യവയസ്കന്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി. ബന്ധുക്കളുടെ മനസ്സ് ഈ ഒരവസ്ഥയിൽ കലുഷിതമായിരിക്കും എന്ന് പറയേണ്ടതില്ലലോ. ഞങ്ങളുടെ ശബ്ദം പോലും ആ കാതുകളിൽ പതിഞ്ഞോ എന്നെനിക്ക് സംശയമാണ്. ഒടുവിൽ രോഗിയെ intubate ചെയ്ത് ICU ലേക്ക് മാറ്റി. ആഴ്ചകൾക്കു ശേഷം ഞാൻ പ്രസ്തുത പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിൽ ഇംഗ്ലീഷുമായി മൽപ്പിടുത്തം നടത്തുന്ന സമയം. എന്റെ ഡിപ്പാർട്മെന്റിലൂടെ ആ മധ്യവയസ്‌കൻ ഒര