വരും ദിവസങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. കരുതിയിരിക്കുക.
അതീവഗുരുതരം. സമൂഹവ്യാപനം ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ചിരിക്കാം.
അടുത്ത ആഴ്ച 1000 ആയിരിക്കും പ്രതിദിന പൊസിറ്റീവ് കേസ്സുകൾ.
പക്ഷേ ഇന്ന് CM പറഞ്ഞത് "നിങ്ങൾക്ക് ആരിൽ നിന്നും രോഗം കിട്ടാം" എന്നാണ്. ഈപ്പറഞ്ഞ അവസ്ഥക്കാണ് സമൂഹ വ്യാപനം എന്ന് പറയുന്നത്.
അതിനേക്കാൾ ഭീകരമായ അവസ്ഥ എന്നത് നമ്മുടെ പൊതു സമൂഹത്തിന്റെ സമീപനമാണ്. സമൂഹം കൊറോണയെ മറന്നമട്ടാണ്. മുൻപ് രണ്ടോ മൂന്നോ കേസ്സുകൾ മാത്രം ഉള്ളപ്പോൾ ഉണ്ടായിരുന്ന കരുതൽ ഇന്നില്ല എന്നത് പോയിട്ട് സമൂഹ്യ ദൂരം ഉൾപ്പെടെ ഉള്ള കാര്യത്തിൽ ആരും ശ്രദ്ധിക്കുന്നില്ല. സമരങ്ങളുടെ സുനാമിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ തളർച്ചയിലേക്ക് പോയി കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. നിപ്പ പോലെയല്ല കൊറോണ . നിപ്പ ഒരു ഔട്ട് ബ്രീക്ക് ആയിരുന്നു. വളരെ ലിമിറ്റെഡ് ആയി ഒരു പ്രദേശത്ത് മാത്രം. അതിന്റെ വ്യാപനശേഷിയും തുലോം കുറവ്. എന്നാൽ കൊറോണ വളരുംതോറും പെരുകുന്ന വലിയ വ്യാപനശേഷി ഉള്ള വൈറസ് ആണ് .
നമ്മൾ ചെന്നൈ, ബോംബെ, ദെൽഹി, ബാംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ സമാന മായ ആവസ്ഥയിലേക്ക് നീങ്ങുകയാണ്. തിരുപനന്തപുരം അതിന്റെ അടുത്താണ് . ആഗസ്റ്റ് ആദ്യവാരത്തിൽ സംസ്ഥാനം മുഴുവൻ ഈ അവസ്ഥയിലേക്ക് പോയേക്കാം. കേരളത്തിന്റെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷിയും ആളുകളിലെ പ്രതിരോധ ശേഷിയും ഒക്കെ ആയിരിക്കാം ഒരു പക്ഷേ ഇതുവരെ നമ്മുടെ മരണനിരക്ക് കൂടാതിരിക്കാൻ കാരണം. പക്ഷേ വരും ദിവസങ്ങളിലെ സ്ഥിതി വിഭിന്നമാകാം. നാപ്പതു ലക്ഷത്തിലധികം വരുന്ന നമ്മുടെ വൾനറബിൾ ഗ്രൂപ്പിൽ പ്പെടുന്ന ആളുകളെ പ്പറ്റി നാം വേവലാതിപ്പെടെണ്ടതുണ്ട്. ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എഴുപത് ശതമാനത്തിൽ അധികം. ഇക്കൂട്ടരെല്ലാം കൊറോണായുടെ നോട്ടപ്പുള്ളികളാണ്.
പറഞ്ഞു വരുന്നത് നമ്മൾ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകന്നത് എന്നത് തന്നെ. പക്ഷേ നമ്മുടെ പൊതു സമൂഹം ഇത് പാടെ മറന്നു എന്നതും.
നമ്മുടെ കയ്യിലുള്ള ആയുധം മാസ്ക്ക് , സമൂഹ അകലം, ഹാൻഡ് ഹൈജീൻ എന്നതൊക്ക തന്നെ. അത് കൃത്യമായി പാലിച്ചാൽ മതി. ആശുപത്രിയിലെ അനാവശ്യ സന്ദർശനം, കൂടുതലുള്ള ബൈസ്റ്റാൻഡർ മാരുടെ എണ്ണം ഇതൊക്കെ വലിയ പ്രശ്നങ്ങൾ ആണ് .
ആരോഗ്യ പ്രവർത്തകരാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഓരോ ആരോഗ്യ സ്ഥാപന ങ്ങളും ഈ യുദ്ധത്തിൽ ഓരോ ബറ്റാലിയൻ ആയി പ്രവർത്തിക്കണം. ആ ബറ്റാലിയനെ നയിക്കുന്നവർ ശ്രദ്ധിക്കേണ്ടത് തന്റെ ട്രൂപ്പിലെ ആരും ഈ യുദ്ധത്തിൽ വീണു പോകാതിരിയ്ക്കാനാണ്. ആരോഗ്യ മേഖലയിലെ ടീമിന്റെ ഉത്തരവാദിത്തം നാം വീഴരുത്. നമ്മെ ആശ്രയിക്കുന്നവരെ വീഴാൻ സമ്മതിക്കരുത്. തളരാതെ പിടിച്ചു നിൽക്കേണ്ടതുണ്ട്. പലപ്പോഴും ഒറ്റയ്ക്ക് തന്നെ . കരുതിയിരിക്കുക.
No comments:
Post a Comment