NHM കോഴിക്കോടിന് ഇതു അഭിമാന മുഹൂർത്തം....
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഉത്‌ഘാടനം നിർവഹിച്ച എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റ് ഊരാളുങ്കൽ സൊസൈറ്റി ആണ് നിർമ്മിച്ചത്. NHM ഫണ്ട് ഉപയോഗിച്ച് നടത്തിയ ട്രയാജ്, എമർജൻസി വിഭാഗം നവീകരണം 69ലക്ഷം ചെലവഴിച്ചാണ് പൂർത്തിയായത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങൾ ആണ് ലഭ്യമാക്കിയത്. വെന്റിലേറ്റർ, പോർട്ടബിൾ അൾട്രാസൗണ്ട്, മൈനർ ഓപ്പറേഷൻ തീയേറ്റർ, ട്രയാജ് ഏരിയ, റെഡ്, യെല്ലോ, ഗ്രീൻ ഏരിയ കൾ, ഇസിജി റൂം, ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ നവീൻ, NHM എഞ്ചിനീയർ അഞ്ജു കൃഷ്ണ, PRO ജിഷ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഊരാളുങ്കൽ സൊസൈറ്റി യുടെ ചടുലമായ പ്രവർത്തനം കൊണ്ട് ഒരു മാസം കൊണ്ട് എല്ലാ പണികളും പൂർത്തിയായി. MLA ദാസൻ സർ, കളക്ടർ ശ്രീ സാംബ ശിവ റാവു, മുനിസിപ്പാലിറ്റി ചെയർമാൻ adv സത്യൻ, സൂപ്രണ്ട് ഡോ പ്രതിഭ എന്നിവർ പൂർണ സഹകരണത്തോടെ പിന്തുണച്ചപ്പോൾ പുതിയ ചരിത്രം പിറന്നു. ജില്ലയിലെ ആശുപത്രികൾ മാറുകയാണ്.... ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിൽ ഭാഗഭാക്കാവാൻ കഴിയുന്നതിൽ നമുക്ക് അഭിമാനിക്കാം.
കടപ്പാട്
*ഡോ വേണുഗോപാൽ PP, HOD എമർജൻസി മെഡിസിൻ MIMS*
ഡോ മിഥുൻ മോഹൻ, മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ
ടീം ULCCS
ടീം സൈൻ ഫാക്ടറി
കുറിപ്പ്.
No comments:
Post a Comment