Posts

Showing posts from January, 2022

സ്ട്രോബിലാന്തസ്...ചില കഥ കളിൽ എനിക് എന്നെ കാണാൻ പറ്റി: Dr Rafi K V

Image
സ്ട്രോബിലാന്തസ്...ചില കഥ കളിൽ എനിക് എന്നെ കാണാൻ പറ്റി. രണ്ട് കഥ വീണ്ടും വായിക്കണം.. Modern രീതിയിലുള്ള കഥ പറയലിൽ , ഒരു കഥ എനിക്ക് confusion ഉണ്ടാക്കി.പരിണാമം ഗപ്തി കിട്ടിയില്ല ഒന്നിൽ.. ഇഷ്ടായി ഇനിയും എഴുതണം..

Air Crash at Calicut : Hospital Disaster Management - An experience sharing

Image

Bhanuprakash , Singer comments on Strobilanthes

Image

Baby Teacher Trichur comments on Strobilanthes

Image

Dr Safarulla Areekode comments on Strobilanthes

Image

ബ്രോ ഡാഡി ഒരു നല്ല സിനിമ

Image
ലൈറ്റ് മൂഡിൽ ഇരുന്ന് കുടുംബ സമേതം കാണാവുന്ന ഒരു സിനിമ. ലുസിഫറിൽ നിന്ന് ബ്രോഡാഡിയിൽ എത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ തൻ്റെ ക്രാഫ്റ്റ്  എല്ലാ തരം പ്രമേയങ്ങൾക്കും വഴങ്ങുന്നതാണ് എന്ന് അടി വരയിടുന്നു. മോഹൻലാലും, പൃത്ഥിയും ലാലു അലക്സും ഉൾപ്പെടെ എല്ലാവരും നന്നായി. കണ്ടിരിക്കേണ്ട സിനിമ. എൻ്റെ പുതിയ ഹോം തിയേറ്ററിൽ ഈ ഒ ടി ടി സിനിമ വളരെ ഹൃദ്യമായി തോന്നി.

GCS Score , Four Score and PECARN Rule

Image

"KaNee" The upgraded home theatre...an ever time dream in home entertainment

Image
" KaNee " is Our upgraded home theatre.   The upgraded home  theatre is fully sound engineered  and done with acoustic calibrations. Its Video quality is 8 K (Viewsonic projector ) 8K screen and Audio system is Auro 3 D with 16.1 channels ( Denon Amp with Biamp augmentation ) . It is an pleasant experience to watch movies with audiovisual precision . It was a lifetime  dream for me to own such an home theatre system as I am an hardcore movie lover.   Recliners and seating by  Jasos Kollam https://youtu.be/qUrxqeXokmY Mr.Abhilash ( Spark electronics ) had ascertained such an excellent entertainment system with acoustic conditioning & Sound proofing  Electrical work : Suresh Karuvasseri  Internet and OTT Set box : Jio fiber  From Avathar movie  Lalitham Sundaram movie  Auro 3D sound precision It is designed along three layers of sound ( surround , height and

Strobilanthus - വളരെ ഹൃദൃമായ ഒരനുഭവം

Image
Strobilanthus - വളരെ ഹൃദൃമായ ഒരനുഭവം.  It is really touching , especially Strobilanthus and story about TA Razak. Read all the stories at a single stretch. Well written,.Simple and straight from the heart. Hats off to you sir 🙏 Dr Vimal M V  Endocrinilogist  Aster Mims 

Ems convocation at Kims Alshifa

Image
Ems convocation at Kims Alshifa, hospital Perintalmanna, 22nd Jan 22. I am so happy to see the development of emergency medicine and ems in my native place. Big Salute to Mr.Unneen, Dr Shahul and whoever was instrumental in bringing quality training in em. Ems is the backbone of the emergency care.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻ്റെ ഗുരുനാഥനിൽ നിന്ന് ഇത് കേൾക്കുമ്പോൾ എൻ്റെ ഈ ജൻമം സഫലമാകുന്നു.....

Image
ഡോ. പി.പി.വേണുഗോപാലിന്റെ "സ്ട്രോബിലാന്തസ്" ചില മനുഷ്യർ അങ്ങനെയാണ്. നല്ല ഒന്നാന്തരം ടാറിട്ട റോഡ് മുമ്പിലുണ്ടെങ്കിലും അവർ ഇങ്ങിനെ നോക്കി നോക്കി നടക്കും. വഴിയിൽ കാട് കണ്ടാൽ ഇടയ്ക്കു പാമ്പുണ്ടാവുമോ എന്നൊന്നും ആലോചിക്കാതെ കയറി നോക്കും. റോഡിൽ കാണാനാവാത്ത പുഷ്പങ്ങളുടെ ഭംഗി കാണും. ഇടയ്ക്കു പാമ്പ് പൊഴിച്ച പടം കണ്ടാൽ കാണാത്ത മട്ടിൽ പുതിയ പാതകൾ തേടും. ഇല്ലെങ്കിൽ പുതിയ ഒന്ന് വെട്ടിതെളിക്കും. അല്ലെങ്കിൽ ഈ വേണുഗോപാലിന് വല്ല കാര്യവുമുണ്ടോ, എംബിബിസ്-ഉം അനെസ്തേസിയോളജിയിൽ ബിരുദാന്തരബിരുദവും നേടിയപ്പോൾ  എവിടെയെങ്കിലും അതൊക്കെ ചെയ്തങ്ങു കഴിഞ്ഞാൽ പോരെ?   വേണു ദൂരെ കണ്ട കാടിനപ്പുറം കേറി പണി തീരാതെ കിടക്കുന്ന എമർജൻസി മെഡിസിൻ പണിഞ്ഞെടുത്തു. അതിനെ സാധാരണക്കാർക്ക് തുറന്നു കൊടുത്തു. പൊലിഞ്ഞു  പോകുമായിരുന്നഒരു പാട് ജീവൻ രക്ഷിച്ചു. എന്നിട്ടു കാണുന്നതൊക്കെ എഴുതി കഥകളാക്കി; ആരും സാധാരണ കേൾക്കാത്ത കഥകൾ. രോഗിക്ക് പ്രതീക്ഷിക്കാത്ത അപകടമുണ്ടാകുമ്പോൾ ഡോക്ടറുടെ ആരും കാണാത്ത വേദന. എച്.ഐ.വി സ്റ്റാറ്റസ് ഒളിച്ചു വയ്ക്കാൻ നിർബന്ധിതനായ മനുഷ്യന്റെ ധർമസങ്കടം. അങ്ങനെ പലതും. കേൾക്കാത്ത കഥകൾ കേൾക്കാം. ലിപി പബ്ല

ലളിതവും പ്രൌഡവും ആയ ഒരു ചടങ്ങ്

Image

A master class on Emergency airway management for Government Nurses

Image
Dear Sajith  Thank you so much for the opportunity. After a long time, today I did a long session. All delegates are very much attentive and enthusiastic. That was my energy to do such long session. Thank you so much heart touching intro about me. You made my day 4 hour long Airway master class for Government medical college Nurses at College of nursing , Kozhikode medical college. After a long gap , I did such a long  session exclusively on complete airway management. I was so impressed about the enthusiasm and attentiveness of the audience.

Millennium Video Vision: Interview part 2

Image
https://fb.watch/axb3h4NvHR/

Millennium video vision : interview part 1

Image
https://fb.watch/axb3h4NvHR/

ഹൃദയ സ്പർശിയായ എഴുത്ത് : ശോഭന ടീച്ചർ ചെറുകര

Image
👌 പുസ്തകം വായിച്ചപ്പോൾ സോക്ടർ എൻ്റെ ശിഷ്യനല്ലെങ്കിലും ഈ ചെറുകര ഗ്രാമത്തിൻ്റെ മാണിക്യമായിട്ടാണ് എനിക്ക് തോന്നിയത്.ഉള്ളുതുറന്ന് ആത്മാർത്ഥമായി നെഞ്ചോട് ചേർത്ത് പിടിച്ച് ഒപ്പിയെടുത്ത ഓരോ വാചകങ്ങളും ഹൃദയസ്പർശമാണെന്നതിൽ അദ്ദേഹത്തെ ഞാൻ ഹൃദയപൂർവ്വം തന്നെ അഭിനന്ദിക്കുന്നു എനിയും ഇത്തരം പുസ്തകങ്ങൾ രചിക്കാനും നല്ലൊരു എഴുത്തുകാരൻ, ഡോക്ടർ എന്ന നിലയിലും പ്രശസ്തി ലോകമെമ്പാടും വ്യാപിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തട്ടെ. സ്നേഹപുർവ്വം  ശോഭന ചെറുകര സ്ട്രോബിലാന്തസിനെ നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകരിൽ എത്തിച്ച ശോഭന ടീച്ചർ, ഒരു പാട് നന്ദി.  ടീച്ചർ എനിക്കയച്ച സന്ദേശം ഇവിടെ ചേർന്നു (നമസ്കാരം.താങ്കളുടെ പുസ്തകം രമണൻ മാഷ്, NP മാഷ് അങ്ങനെ വായന താല്പര്യമുള്ളവർക്ക് എല്ലാം പുസ്തകം കൊടുക്കുകയും വായിച്ച് റിവ്യൂ തരണമെന്ന് പറഞ്ഞു. പലരും വിളിച്ച് അഭിപ്രായം പറഞ്ഞു. എല്ലാവർക്കും  നല്ല അഭിപ്രായം ആണ്. എനിയും മനസ്സിൽ സ്പർ ശിക്കുന്ന ചുറ്റുമുള്ള അനുഭവങ്ങൾ ഞങ്ങൾക്കു വേണ്ടി പങ്കുവെക്കാൻ കഴിയട്ടെ നല്ല പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. )

സ്ട്രോബിലാന്തസ്" സുഖമുള്ള വായനാനുഭവം....: മോഹൻ ചെറുകര

Image
''സ്ട്രോബിലാന്തസ്"  സുഖമുള്ള വായനാനുഭവം...., ചിന്തോദീപ്തമായ കഥകൾ സമ്മാനിച്ച ഡോക്ടർ വേണു സാഹിത്യ രംഗത്ത് വളരെ വലിയ പ്രതീക്ഷയാണ് ! വ്യാഴവട്ടത്തിൽ വെളിച്ചത്തെത്തുന്ന നീലകുറുഞ്ഞിവസന്തം പോലെ, ഒരു വ്യാഴവട്ടത്തിലേറെ ഡോ: വേണുവിൻ്റെ സർഗ്ഗചെപ്പിലൊളിച്ചിരുന്ന കഥാലോകം "സ്ട്രോബിലാന്തസ് " എന്ന കഥാസമാഹാരത്തിലൂടെ പ്രകാശിതമായപ്പോൾ അവാച്യമായ വായനാനുഭവമാണ് സാഹിത്യാസ്വാദകർക്ക് സമ്മാനിച്ചിട്ടുള്ളത്. 2005 ൽ ദേശാഭിമാനി വാരികയിൽ വന്ന " അത് നിങ്ങളുടെ കുറ്റമാണ് "എന്ന കഥയും ,2006ൽ ദേശാഭിമാനി വാരികയിൽ വന്ന "സ്ട്രോബിലാന്തസ് " എന്ന കഥയും അക്കാലത്തു തന്നെ ഞാൻ വായിച്ചിട്ടുള്ളതാണ്.ഡോ: വേണുവിൻ്റെ രചന വൈഭവത്തെ കുറിച്ചും, കഥയിലെ സാമൂഹ്യ വിഷയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം, അന്നു തന്നെ അദ്ദേഹത്തോട് നേരിട്ട് പങ്കുവെച്ചിരുന്നു. കാലമേറെ കഴിഞ്ഞട്ടും, ഇപ്പോഴത്തെ പുനർവായനയിലും കാലിക പ്രസക്തി ഒട്ടും ചോരാതെ ആ കഥകൾ ഉദിച്ചു നില്ക്കുന്നു എന്നത്, കാമ്പും കാതലുമുള്ള കഥ രചനകളായതു കൊണ്ടു മാത്രമാണ്. ആത്മകഥാശംമില്ലാത്ത കഥകൾ, ജീവനില്ലാതെ കാല പഴക്കത്തിൽ മങ്ങി പോകുന്ന

പ്രതിസന്ധികളിലെ പ്രതീക്ഷകൾ...

Image
രണ്ടായിരിത്തി ഇരുപത്തിരണ്ട് പിറന്നു വീണ ദിവസം വ്യക്തിപരമായി എനിക്ക് അത്ര നല്ലതായിരുന്നില്ല. ഒരു വിരുതൻ എന്നെ തികച്ചും ഒരു മൊയന്ത് ആക്കിയതിലുള്ള വല്ലാത്ത ആദിയും അമർഷവും അപകർഷതാബോധവും കുറച്ചൊന്നുമല്ല എന്റെ ബോധമണ്ഡലത്തിൽ കരിമഷി പടർത്തിയത്. കാണുന്നതിലെല്ലാം സംശയം ഉണ്ടാകും വിധം വിഷാദവും നിരർത്തകതയും അന്യതാ ബോധവും അടിമുടി എന്നെ പിടിച്ചു കുലുക്കിയ ഒരു ജനുവരി ഒന്നിന്റെ പ്രഹരം. എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ കുടുംബമാണ് എന്ന് എന്നെ വീണ്ടും വീണ്ടും തിരിച്ചറിയിപ്പിക്കുന്ന ദൈവത്തിന്റെ സ്വാന്തനം പ്രിയ പത്നി സുപ്രിയയുടേയും മക്കൾ കമലിൻറെയും നീതുവിൻറേയും രൂപത്തിൽ സ്നേഹമഴയായി പെയ്തിറങ്ങിയ നവവൽസരദിനങ്ങൾ .  തിരികെ വന്നു കൊണ്ടിരിക്കുന്ന കുളിർക്കാറിനും കിളിമൊഴികൾക്കുമായി കാതോർക്കുന്നു.  ജനുവരി കുളിരിനായും യോഗനിദ്രയ്ക്കായും നോർമാലിനിയിലെ അബ്നോർമാലിറ്റിയ്ക്കായും അബ്നോർമാലിറ്റിയിലെ നോർമാലിററിയ്ക്കായും കാത്തിരിക്കുന്നു.  വലിയ പ്രതിസന്ധികളെയൊക്കെ നേരിട്ട അനുഭവസന്ധികളെ തിരികെ പിടിയ്ക്കാനാവാതെ ഒരു പൊട്ടനെ പോലെ ഗൂഗിൽമാപ്പിൽ വഴിതെറ്റി തിരിച്ചു പോരാൻ ആവാത്ത പഥികന്റെ വൃഥകളെ പ്പോലെ ശൂന്യമായ ചിന്താമണ്ഡലത്തിൽ മസ്തിഷ്

സാറാ ജോസഫ് സ്ട്രോബിലാന്തസിനെ പ്പറ്റി

Image
ഞാനിത് വായിച്ചുവേണു. കണ്ണു നിറഞ്ഞു.എന്റെ കുട്ടിയെപ്പറ്റി അഭിമാനംകൊണ്ടു. എല്ലാ നന്മകളുംഉണ്ടാവട്ടെ.

സഫല നിമിഷങ്ങളുടെ പുനർജ്ജനി

Image
രണ്ടായിരത്തി ഇരുപത്തി രണ്ട് ജനുവരി രണ്ട് ഞായറാഴ്ച മനോഹരമായതിന് ,ഊ ഷ്മളവും സുരഭിലവും ആയതിന് , ജീവിതത്തിലെ എന്നും ഓർക്കുന്നതായതിന്  ഒരു  കാരണം മാത്രം .  അതുകൊണ്ടു തന്നെ അത്ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. അക്ഷരങ്ങളെ ആശയങ്ങളായും ആശയങ്ങളെ അക്ഷരങ്ങളായും മാറ്റുന്ന ഇന്ദ്രജാലം  നമ്മുടെ മുൻപിൽ തുറന്നിട്ട നമ്മുടെ പ്രിയ എഴുത്തുകാരി , മനുഷ്യ സ്നേഹി , ഈ  കാലത്തിന്റെ നിറ പ്രതീക്ഷ .. എന്റെ ഏററവും പ്രിയപ്പെട്ട സാറാ ടീച്ചർ , പ്രശസ്ത എഴുത്തുകാരി ലോകം അറിയുന്ന നമ്മുടെ പ്രിയപ്പെട്ട സാറാജോസഫ് .. തൃശൂർ മുളംകുന്നത്കാവ് , ഷൊർണ്ണൂർ റോഡിൽ മുളംകുന്നത്ത്കാവ് അയ്യപ്പക്ഷേത്രത്തിന്തൊട്ടടുത്ത്അക്ഷരസാഗരങ്ങൾ അലയടിക്കുന്ന പർണ്ണശാല , സഹ്യനെ തഴുകി വേഗത്തിൽ ആ വീടിനെ വലം വെച്ച്ചൂള മിടിച്ച്പെട്ടെന്ന് പടിഞ്ഞാറോട്ട്ഓടി മറയുന്ന കുസൃതിക്കാറ്റിലും അക്ഷരസുഗന്ധം . ടീച്ചറുടെ വീട്ടിലെ  നാനാ ജാതി വൃക്ഷലതാദികളിലും അക്ഷര സാന്നിധ്യം. അണപ്പൊട്ടി ഒഴുകുന്ന സ്നേഹം , വാൽസല്യം പ്രതീക്ഷ, ഗൃഹാതുരത്വം പിന്നെയും നിർവ്വചിക്കാനാവത്ത ഒരായിരം  ബുധിനീ ഭാവങ്ങൾ , അലാഹയുടെ പെൺമക്കളും മാറ്റാത്തിയും അവിടെയൊക്കെ തന്നെ ഓടി നടക്കുന്നു , ചിലപ്പോഴൊക്കെ

Deviated Ambulance services :Hindu wrote (03/01/2022)

Image

KP Krishnan (Rotary ) comments on Strobilathes

Image
Dear admired Doc  The one great thing I started as new year broke out is starting to read your super creation *STROBILANTHES* ...and I am not boasting it's just awesome at the start  I had lost the habit of reading over the years....but this book is a peach of a one ...and I find great excitement in the pages to follow.... May be my intense association with hundreds of doctors my ecstacy is at its very peak now  Certain phrases impressed me a lot - like " even his daughters are sponsored by drug firms " explaining a *gundu* doctor - we call them that way as those companies who sponsor everything of the Dr are known as *gundu companies* ....😁 Strobilanthes flower Krishnettan continued his comments after completion of his reading Strobilanthes  Finished reading your book!  Marvelous is not a fitting a one word rating  It's so great that after decades I read the book on two sittings  The one on late Samir made my eyes welled up  And the second pa