Posts

Strobilanthes can be purchased online

https://lipipublications.com/product/strobilanthes-dr-p-p-venugopal/#.YYDoSy8JPGI.whatsapp

International training program FRCEM plus MBA from UK 2022 admission

Image

ജീവനും മരണത്തിനുമിടയിലെ ആറടിമണ്ണിൽ അമരർ എന്ന് ധരിച്ച് മനുഷ്യർ ഏർപ്പെടുത്തുന്ന അന്ധയാത്രകളുടെ ആവിഷ്കാരമായി "സ്ട്രോബിലാന്തസ്" പ്രേംചന്ദ്

Image
❤️ #സ്ട്രോബിലന്തസ് മരണത്തിൻ്റെ മുനമ്പിലൂടെ നടക്കുന്ന മനുഷ്യനിമിഷങ്ങൾക്കൊപ്പം എന്നും സഞ്ചരിക്കാൻ നിയുക്തനായ മനുഷ്യനാണ് വേണു . കേരളത്തിൽ അത്യാധുനിക  എമർജൻസി മെഡിസിൻ്റെ തുടക്കക്കാരൻ . മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം മുതൽക്ക് തന്നെ സാഹിത്യവും സിനിമയുമായിരുന്നു എൺപതുകളിലെ ആ ചങ്ങാത്തത്തിൻ്റെ അടിത്തറ . അതിനിപ്പോൾ മൂന്ന് പതിറ്റാണ്ടിലേറെ പ്രായമായി. ഒരു മാറ്റവുമില്ല, അവനും സൗഹൃദത്തിനും . എമർജൻസി മെഡിസിനിൽ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി തിരിച്ചെത്തിയതൊക്കെ ഒദ്യോഗിക ജീവചരിത്രരേഖ . അപ്പോൾ ആര് മരണത്തിൻ്റെ മുന്നിലെത്തുമ്പോഴും ഒരു കോൾ വേണുവിനുള്ളതാണ്. മറക്കാനാവാത്തത് നടൻ ജഗതിയെ  അത്യാസന്ന നിലയിൽ മിംസിലേക്ക് കൊണ്ടുവരുമ്പോൾ ഉറക്കത്തിൽ നിന്നും വേണുവിനെ  വിളിച്ചുണർത്തിയതാണ്. ജഗതിയെയും കൊണ്ട് ആംബുലൻസ് മിംസിലെത്തും മുമ്പ് വേണു ആസ്പത്രിയിലെത്തി അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞിരുന്നു. ജഗതിയെ ആദ്യം ഏറ്റെടുത്ത ഡോക്ടർ എന്ന നിലക്കും  ആ ജീവൻ ഭൂമിയിൽ അതിജീവിച്ചതിനും നേതൃത്വം കൊടുത്ത ടീം ലീഡർ എന്ന നിലക്കും വേണു ആ ശാസ്ത്രശാഖക്ക് മാതൃകയായി.   ഒരു വലിയ ഡോക്ടറായി ഒരിക്കലും വേണു അ

ഡോ. സ്മിതാ മേനോൻ എന്ന അനുഗ്രഹീത എഴുത്തുകാരി

Image
ഡോ. സച്ചിൻ മേനോനെ വർഷങ്ങളായി അറിയാം. ഒരുമിച്ച് ഒരു പാട് പ്രെജക്ടുകൾ ചെയ്തിതിട്ടുണ്ട്. പ്രത്യേകിച്ച് CPR ഗിന്നസ് റെക്കാർഡ് ബ്രേക്കിങ് പരിപാടി ഉൾപ്പെടെ. സച്ചിൻ ഇന്ന് അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ്റെ ഇന്ത്യാ ഹെഡ് ആണ്.  പക്ഷേ സച്ചിൻ്റെ സഹധർമ്മിണി, ഡോ സ്മിതാ മേനോൻ എന്ന എഴുത്തു കാരിയെ കഴിഞ്ഞ ദിവസമാണ് പരിചയപ്പെട്ടത്. കോഴിക്കോട് മിംസിൽ ചികിൽസയിരിക്കുന്ന ഒരു ബന്ധുവിനെ കാണുന്നതിന്ന് വന്നപ്പോൾ ആണ് സ്മിതയേയും മകളേയും വിശദമായി പരിചയപ്പെട്ടത്. സ്മിത എനിക്കു അവരുടെ കൈയ്യൊപ്പും മനസ്സും ഹൃദയതുടിപ്പും പതിഞ്ഞ " ഉയിർത്തെഴുന്നേൽപ്പിൻ്റെ ശാസ്ത്രം " എന്ന പുസ്തകം എനിക്ക് തന്നത്. ഞാൻ അത് വായിച്ചു തുടങ്ങുന്നതേയുള്ളൂ. ഞാൻ സ്ട്രോബിലാന്തസിൻ്റെ കോപ്പി അവർക്കും കൊടുത്തു. വളരെ ഊഷ്മളമായ ഏതാനും നിമിഷങ്ങൾ. ഞാൻ സ്ട്രോബിലാന്തസ് പ്രസിദ്ധീകരിച്ചത് കൊണ്ട് എനിക്ക് എഴുത്തുകാരായ ഒരു പാട് പേരെ ആ രീതിയിൽ പരിചയപ്പെടാൻ കഴിയുന്നു. ഇത് വളരെ ഹൃദ്യവും വ്യത്യസ്തവുമായ ഒരു അനുഭവമാണ്. സ്മിത എന്ന പുന്താനത്ത് കാരിയെ എഴുത്ത് കാരിയായി അറിയുന്നതിൽ ഇരട്ടി മധുരവും. 

ഓരോ കഥയിലെ കഥാപാത്രങ്ങളും വായനക്കാരന്റെ മനസ്സിൽ നൊമ്പരങ്ങളായി അവശേഷിപ്പിച്ച് സ്ട്രോ ബിലാന്തസ്: സുമീരാ റഫീക്ക്

Image
 ഡോ. പി. പി. വേണ്ടഗോപാലിൻ്റെ സ്ട്രോബിലാന്തസ്എന്ന പുസ്തകം ആശുപത്രിയും  ഡോക്ടർമാരുംരോഗികളും പശ്ചാത്തലമാകുന്നചുരുക്കം രചനകളിൽ ഒന്നാണ്. നീണ്ട  വർഷങ്ങൾ ഭിഷഗ്വരനായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന കഥാകാരൻ  അവിടത്തെനല്ലതിനേയും ചീത്തയേയും വേർതിരിച്ചറിഞ്ഞഅനുഭവത്തിന്റെ വെളിച്ചങ്ങൾ കഥകളിലൂടെ നമ്മുക്ക്കാണാം. ആശുപത്രിയുടെ അകത്തളം ഒരു  മഹാസമുദ്രത്തിന്റെ അടിത്തട്ട്പോലെ ആണ്. അവിടെ ധാരാളം മുത്തും പവിഴവും  നീരാളിയും തിമിംഗലങ്ങളും ഉണ്ട്. ആ മഹാസമുകത്തിന്റെ ആഴങ്ങളിലേക്ക്മുങ്ങി താഴ്ന്ന് അനുവാചകനെ പല തലങ്ങളിലേക്ക്എത്തിയ്ക്കാൻ അദ്ദേഹത്തിന്കഴിഞ്ഞിട്ടുണ്ട്. മനുഷ്യ സ്നേഹികളും നിസ്സാഹയരും നിർഭയരുംആയ ഡോക്ടർമാരുടേയും  ആശുപത്രിയിലെ ജീവനക്കാരുടെയും മരുന്നു കമ്പനിക്കാരുടേയും രോഗികളുടേയും  ജീവിതവും തുറന്നു കാണിക്കുന്നുണ്ട്ഈപുസ്തകത്തിൽ. ഈപുസ്തകം എൻ്റെ മകളിലൂടെയാണ്  കൈകളിൽ എത്തിയത്. വായിക്കാൻ ഇഷ്ടമുള്ള മനസ്സിൽ കഥയും കവിതയും  സൂക്ഷിക്കുന്ന ഒരു വീട്ടമ്മയാണ്ഞാൻ.ഏത്പുസ്തകം കിട്ടിയാലും എനിക്ക്പ്രിയപ്പെട്ട താണ്. പുസ്തകങ്ങൾ എന്നും എന്നെ അവയിലേക്ക്വല്ലാത്തൊരാവേശത്തോടെ മാടി  വിളിക്കാറുണ്ട്. കൈയ്യിൽ കിട്ടുന്നതെന്തും വാ

മലയാളിയുടെ സ്വന്തം ജയന്ത് ഭായിക്ക്, സ്നേഹപൂർവ്വം

Image
This is a lot for me. In the current scenario many malayalees are  proudly saying ,I don't know Malayalam. But, our beloved Jayanth Kumar ( പ്രിയപ്പെട്ട കോഴിക്കോടിൻ്റെ സ്വന്തം ജയന്ത് ഭായ് ) is not a malayalee, originally from Gujarat, is speaking, writing and reading Malayalam better than many malayalees. I am proudly gifting my malayalam stories collection "Strobilanthes "  to dear Jayanth Bhai.

വൈദ്യരംഗത്തെ കച്ചവട തന്ത്രങ്ങളെ തുറന്ന് കാട്ടി സ്ട്രോബിലാന്തസ്: രമ്യ മോഹൻദാസ്.

Image
സ്ട്രോബിലാന്തസ് I Strobilanthes കഴിഞ്ഞ മാസമാണ് സോഷ്യൽമീഡിയാസിൽ ഒരു ബുക്ക് റിലീസ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത് . സാധാരണ ബുക്ക് റിലീസ് പോസ്റ്റർ കണ്ടിട്ട് ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാലും ഇതിനെന്താ പ്രത്യേകത എന്നല്ലേ. കാരണമുണ്ട്! എനിക്കും കെട്ടിയോനും അത്രയും പ്രിയപ്പെട്ട വ്യക്തി എഴുതിയ ബുക്ക് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യുന്നു. വായിലൊതുങ്ങാത്ത പേരായതുകൊണ്ട് മെഡിക്കൽ സംബന്ധി ആയ പുസ്തകമായിരിക്കുമെന്ന് കരുതി വായിക്കാൻ സാഹസപ്പെട്ടില്ല. ബുക്കിനെ കുറിച്ച് പറയുന്നതിനു മുൻപ് എഴുത്തുകാരനെ കുറിച്ച് പറയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യരംഗത്തുള്ളവർക്ക് ഇദ്ദേഹത്തെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിൽ എമർജൻസി മെഡിസിൻ എന്ന സംവിധാനത്തിന് തുടക്കം കുറിക്കുകയും അതിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത Dr. PP Venugopal. എമർജൻസി മെഡിക്കൽ കോൺഫെറൻസിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ലീഡർഷിപ്പിൽ വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് .  മെഡിക്കൽ സംബന്ധിയായ എന്ത് സംശയങ്ങൾ വന്നാലും ഈ മനുഷ്യനെ കോൺടാക്ട് ചെയ്‌താൽ എത്ര തിരക്കാണെങ്കിലും അതിനുള്ള ഉപദേശങ്ങൾ അദ്ദേഹം തരാറു