വെളിച്ചങ്ങൾ കഥകളിലൂടെ നമ്മുക്ക്കാണാം. ആശുപത്രിയുടെ അകത്തളം ഒരു മഹാസമുദ്രത്തിന്റെ അടിത്തട്ട്പോലെ ആണ്. അവിടെ ധാരാളം മുത്തും പവിഴവും നീരാളിയും തിമിംഗലങ്ങളും ഉണ്ട്. ആ മഹാസമുകത്തിന്റെ ആഴങ്ങളിലേക്ക്മുങ്ങി താഴ്ന്ന്
അനുവാചകനെ പല തലങ്ങളിലേക്ക്എത്തിയ്ക്കാൻ അദ്ദേഹത്തിന്കഴിഞ്ഞിട്ടുണ്ട്.മനുഷ്യ സ്നേഹികളും നിസ്സാഹയരും നിർഭയരുംആയ ഡോക്ടർമാരുടേയും ആശുപത്രിയിലെ ജീവനക്കാരുടെയും മരുന്നു കമ്പനിക്കാരുടേയും രോഗികളുടേയും ജീവിതവും തുറന്നു കാണിക്കുന്നുണ്ട്ഈപുസ്തകത്തിൽ. ഈപുസ്തകം എൻ്റെ മകളിലൂടെയാണ് കൈകളിൽ എത്തിയത്. വായിക്കാൻ ഇഷ്ടമുള്ള മനസ്സിൽ കഥയും കവിതയും സൂക്ഷിക്കുന്ന ഒരു വീട്ടമ്മയാണ്ഞാൻ.ഏത്പുസ്തകം കിട്ടിയാലും എനിക്ക്പ്രിയപ്പെട്ട
താണ്. പുസ്തകങ്ങൾ എന്നും എന്നെ അവയിലേക്ക്വല്ലാത്തൊരാവേശത്തോടെ മാടി വിളിക്കാറുണ്ട്. കൈയ്യിൽ കിട്ടുന്നതെന്തും വായിക്കുന്ന എനിക്ക് ഇതും അതുപോലെയെ കരുതിയുള്ളൂ. നമ്മൾ രാവിലെ ചായക്കൊപ്പം വെറും വായനയിൽതീർത്തവാർത്തകൾ അദ്ദേഹം അതിമനോഹരമായി നമ്മുക്ക്കാണിച്ചു തരുന്നു. ആശുപത്രികളിലെ അഴിമതിയും ഡോക്ടർമാരുടെ മനസ്സാക്ഷിയില്ലായ്മയും സമ്പത്തിന് പിറകെയുള്ള ഓട്ടവും രോഗികളോടുള്ള കർത്തവ്യം മറക്കുന്ന ഡോക്ടർമാരും "അത് നിങ്ങളുടെ കുറ്റമാണ്" എന്ന കഥയിൽ നമ്മുക്ക്കാണാം. ഏത് മതമായാലും പേരെന്തായാലും അവരെല്ലാം ഒറ്റക്കെട്ടാണ്. ജീവിതത്തിലേക്ക്തിരിച്ചെത്തിയിട്ട്മരണം തട്ടിയെടുക്കുന്ന ശേഖരനും നിഷ്ക്കളങ്കമായ സ്നേഹവും ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്ന സമീറും നൻമയുടേയും സ്നേഹത്തിൻറേയും പ്രതീകമാണ്. വിദ്വേഷവും മനുഷ്യമനസ്സുകളുടെ നൻമയും കഥാകാരൻ സമീർ എന്ന കഥാപാത്രത്തിലൂടെ നമുക്ക്കാണിച്ചു തരുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യനെയോ അയാളുടെ വ്യക്തി പ്രഭാവത്തെയോ ഒന്നുമല്ലാതാക്കി പേരും വ്യക്തിത്വവും നഷ്ടപ്പെട്ട്സമീർ ആരുടെയൊക്കെയോ നിയന്ത്രണങ്ങളിൽ ചലിക്കുന്ന ഒരു ബോഡി മാത്രമാവുന്നു. സമീർ എന്ന മനുഷ്യനെ നമ്മെക്കൊണ്ട് സ്നേഹിപ്പിക്കാനും അയാളുടെ നന്മനമുക്ക്കാണിച്ചു തരാനും കഥാകാരന്ന് നന്നായി കഴിഞ്ഞിട്ടുണ്ട് . ഒരാളുടെ വ്യക്തി പ്രഭാവവും എല്ലാ നൻമയും അയാളുടെ മരണത്തോടെ ചുറ്റുപാടുകൾ അവരുടെ താത്പര്യത്തിന് വളച്ചൊടിക്കുന്നു. തന്റെ അന്ത്യാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ അനുവദിക്കാത്തബന്ധുമിത്രാദികൾ നമ്മുടെ മനസ്സിൽ നൊമ്പരമായി അവശേഷിക്കുന്നു.
"പുത്രകാമേഷ്ടി"യിൽ എഴുത്തുകാരന്എപ്പോഴും എഴുതാൻ കഴിയില്ലെന്നും നിർബന്ധമായല്ലാതെ സ്വതന്ത്രമായി എഴുതാൻ വിടണമെന്നും അതിന്റെ അമർഷം "ഇതെന്താണപ്പാ ഫാസ്റ്റ്ഫുഡ്റസ്റ്റോറൻറോ ? ഓർഡർ ചെയ്ത്ഇരുപത്മിനുറ്റിൽ സേർവ്ചെയ്യാൻ" എന്ന ചോദ്യത്തിലൂടെ ചോദിക്കുന്നു കഥാകൃത്ത്കൃഷ്ണപ്രസാദ് എന്ന കഥാകാരനെ സൃഷ്ടിക്കുന്നതിലും അയാളിലെ എഴുത്തുകാരൻ പുറത്തിറങ്ങി സ്വയം കഥാപാത്രമായി രൂപവും ഭാവവും മാറുന്നതും വളരെ മനോഹരമായി തോന്നി. ദിവസവും പത്രത്താളുകളിലും ദൃശ്യമാധ്യമങ്ങളിലും നടക്കുന്ന വേദനിപ്പിക്കുന്ന പീഡനങ്ങളുടേയും അന്ധവിശ്വാസങ്ങളുടെയും മറ വായനക്കാർക്ക്മുന്നിൽ തുറന്ന് കാട്ടുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്. എവിടെക്കൊയോ കൂട്ടിയോജിപ്പിക്കാൻ ആദ്യം ഒരു ബുദ്ധിമുട്ട്തോന്നി രചയിതാവ്തന്നെ അത്സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ അകത്തളത്തിലോട്ട്ഇറങ്ങിയാൽ മാത്രമേ നമുക്ക്ആസ്വാദനം തോന്നുകയുള്ളൂ. ഒരു വായനയിലൂടെ കടന്നു പോകുന്ന വർത്തകൾ അതിന്റെ ഉൾക്കാമ്പിലേയ്ക്കിറങ്ങി നമ്മോട്പറയാതെ പറയുന്നു കഥാകാരൻ. രതിയുടെ വൈകല്യങ്ങളാണ്ചുറ്റിലും. യുവതലമുറയ്ക്ക്പ്രണയമെന്നൊന്ന്ഇല്ലാതായെന്നും "പുത്രകാമേഷ്ടി" യിൽ സൂചിപ്പിക്കുന്നു. സ്ത്രീ വെറുമൊരു ശരീരമാണെന്നും പലതരത്തിൽ പുരുഷന്റെ ചൂഷണത്തിന്ഇരയാവുന്നവളാണെന്നും എഴുത്തുകാരൻ നമ്മുക്ക്കാണിച്ചു തരുന്നു.
തന്റേതല്ലാത്തകാരണങ്ങൾകൊണ്ട് എച്ച്ഐ .വി ബാധിതയായ ഒരമ്മയും കുഞ്ഞും നമ്മെ വേദനിപ്പിക്കുന്നു. എച്ച്.ഐ.വി യെ ദയത്തോടെ കാണുന്നതിൽ
സാധാരണക്കാർ മാത്രമല്ല അറിവും വിവരവും ഉണ്ടെന്ന്ധരിക്കുന്ന ഡോക്ടർ മാരും ജീവനക്കാരും പ്പെടുന്നു. " സന്താനഗോപാല"ത്തിൽ ആരുമില്ലാത്തവർക്ക്ആരെങ്കിലും ഉണ്ടാകുമെന്ന്അങ്കിളും ആൻറിയിലൂടെയും നമ്മുക്ക്കാണിച്ചു തരുന്നു. നർസിങ്ഹോസ്റ്റലിലെ ജീവിതവും ക്ലിനിക്കൽ പോസ്റ്റിങ്ങും ഗൈനക്ക് വാർഡും ആശുപത്രി കാൻറീനിലെ അവസ്ഥയും എത്ര മാത്രം ദുസ്സഹമാണെന്ന് സാധാരണക്കാർക്കും മനസ്സിലാക്കുന്ന തരത്തിൽ വിവരിക്കുണ്ട്. താൻ ജനിച്ച്വളർന്ന ചുറ്റുപാടിന്റെ മാറ്റത്തെവല്ലാത്തൊരു നൊമ്പരത്തോടെ ഓർക്കുന്ന സീതാലക്ഷമി . സിതാലക്ഷ്മി എന്ന നഴ്സിങ്ങ്സ്റ്റുഡൻറിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ നിസ്സഹായാവസ്ഥ , മാനസ്സിക സംഘർഷം, ഗൃഹാതുരത്വം , നിർവികാരത എല്ലാം കാണിച്ചു തരുവാൻ എഴുത്തുകാരന്ന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം ചോരകുഞ്ഞിനെ ക്രൂരമായി കൊല്ലുമ്പോൾ ആ മാതൃത്വം എത്ര മാത്രം
വേദനിച്ചിരിക്കും. പക്ഷേഅവിടെ അവൾക്ക്മുൻപിൽ ആ കുഞ്ഞായിരുന്നില്ല , തന്റെ വയറ്റിൽ ചവിട്ടിയും തൊഴിച്ചും രസിക്കുന്ന ജീവന്റെ തുടിപ്പ്അവൾക്ക്തന്റെ ജീവിതം നശിപ്പിച്ച കാപാലികരുടെ പ്രതീകമായി തോന്നിയിരിക്കാം. നാളെ ഒരു സീതാലക്ഷമി ഉണ്ടാകാതിരിക്കാൻ കഴിവും സ്വപ്നങ്ങളും വെടിഞ്ഞ്നിർജീവ ശവമാവാതിരിക്കാൻ സീത ചെയ്തതാവാമെന്ന്സൃഷ്ടാവ്പറയാതെ പറഞ്ഞെതെന്ന്ഒരുമാത്ര ചിന്തിച്ചു പോയി. ഭരണകാര്യങ്ങളിൽ മിടുക്കനായ ശ്രീഹരിയും വ്രതം നോറ്റ് മാലയിട്ട സ്വാമിജിയും നമ്മുടെ ചുറ്റിലുമുണ്ട്. മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന പല കാഴ്ചകളും അനുഭവ തീവ്രതയോടെ വിവരിക്കുന്നതോടൊപ്പം ആശുപത്രികളുടെ കാണാകാഴ്ചകൾ വായനക്കാർക്ക് കാണിച്ചു തരുവാൻ ഡോ. വേണുഗോപാലിന്കഴിഞ്ഞിട്ടുണ്ട് എന്നതു കൊണ്ടും അഭിനന്ദനാർഹമാണ് .ഓരോ കഥയിലെ കഥാപാത്രങ്ങളും വായനക്കാരന്റെ മനസ്സിൽ നൊമ്പരങ്ങളായി അവശേഷിക്കുന്നു. അറിയാതെ ഒരു വേദന മനസ്സിൽ, ഒന്നും ചെയ്യാനില്ലാത്തമനുഷ്യന്റെ നിസ്സാഹായവസ്ഥമനസ്സിൽ നിർത്തിയെഈപുസ്തകം വായിച്ചു തീർക്കാൻ സാധിക്കൂ. ജിവിതത്തിലേക്ക്തിരിച്ചു കയറാൻ കഴിയുന്നില്ല എന്നറിയുന്ന ശേഖരനും നന്മനിറഞ്ഞഎന്നും ഓർമ്മിക്കാൻ ആഗ്രഹിക്കുന്ന സമീറും സ്വപ്നങ്ങൾ കൊഴിഞ്ഞ്നിർവ്വികാരയായ സീതാലക്ഷ്മിയും കഥയിൽനിന്ന്ഇറങ്ങി നമ്മുക്ക്ചുറ്റും നടക്കുന്നു. ചുറ്റുപാടുകളിലെ വേദനയും രോധനങ്ങളും നമ്മുക്ക് സമ്മാനിച്ചു കൊണ്ട് വായനക്കാരേയും കൂട്ടി യാത്ര ചെയ്യുകയാണ്കഥാകൃത്ത് . സത്യത്തിൽ മനസ്സിൽ എവിടെയൊക്കെയോ എന്തൊക്കെയോ വിങ്ങലുകൾ ബാക്കിയായി പുസ്തകം മടക്കുമ്പോൾ...
സുമീരാ റഫീക്ക്
13. 12. 2021
No comments:
Post a Comment