ഡോ. വേണുഗോപാലന്‍ പി പി യുടെ കഥാസമാഹാരം "സ്‌ട്രോബിലാന്തിസ്", ലിപി ബുക്‌സ് പുറത്തിറക്കി. പുസ്തകം പുറത്തിറങ്ങും മുന്‍പ് തന്നെ മുഴുവന്‍ കഥകളും വായിക്കാനുള്ള സൗഭാഗ്യം ലഭിച്ചതിലുള്ള നന്ദി കഥാകൃത്തിനോട് വ്യക്തിപരമായി പ്രകടിപ്പിക്കട്ടെ.
ആഖ്യാന ശൈലിയിലും ഭാഷാ പ്രയോഗത്തിലും, സ്വീകരിച്ചിരിക്കുന്ന കഥാതന്തുക്കളിലും ഒന്നിനൊന്ന് വ്യത്യസ്തത ഓരോ കഥയിലും പുലര്‍ത്താന്‍ സാധിച്ചു എന്നതാണ് എഴുത്ത്കാരന്‍ എന്ന നിലയില്‍ ഡോ. വേണുഗോപാലല്‍ സാറിന്റെ വിജയമായി അനുഭവപ്പെട്ടത്.
മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തിന്റെ മരണവും അനുബന്ധമായി അദ്ദേഹത്തോട് നടത്തിയ അനാദരവും വിവരിക്കപ്പെടുന്ന പോസ്ച്യുമസ്ലി യുവേഴ്‌സ് - കെ. എ. സമീര്‍ എന്ന കഥ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. യഥാര്‍ത്ഥ അനുഭവത്തിന്റെ കഥാവിഷ്‌കാരമാണെന്നത് ഒറ്റവായനയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഈ കഥയിലെ ഓരോ പേരുകളും ആരൊക്കെയാണെന്ന് ഊഹിക്കുവാന്‍ വായനക്കാര്‍ക്ക് എളുപ്പമായിരിക്കും.
ഡോക്ടര്‍, നിങ്ങള്‍ ഒരു തിരക്കുള്ള ഡോക്ടറായിരുന്നില്ലെങ്കില്‍ കുറച്ചധികം നല്ല കഥകള്‍ കൂടി മലയാള സാഹിത്യത്തിന് ലഭിക്കുമായിരുന്നു...
No comments:
Post a Comment