Saturday, December 4, 2021

സ്നേഹപൂർവ്വം ബഷീർ നന്തിക്ക്...

ഇത് ബഷീർ നന്തി. ഇയാളുടെ മനസ്സും ശരീരവും എല്ലാം സ്നേഹം കൊണ്ട് മാത്രം ഉണ്ടാക്കിയതാണ്. കൊയിലാണ്ടി നന്തിയിലെ സ്നേഹത്തിൻ്റേയും മതനിരപേക്ഷതയുടേയും ഒക്കെ ഏക നാമമാണ് ബഷീർ. 2011ൽ എയ്ഞ്ചഞ്ചൽസ് തുടക്കകാലത്ത് ആംബുലൻസ് നെറ്റ് വർക്ക് മീറ്റിങ്ങിൽ കോഴിക്കോട് കലക്ട്രേറ്റിൽ വെച്ച് പരിചയപ്പെട്ടു. പള്ളിയിൽ ബാങ്ക് വിളിയ്ക്കുകയും , പടച്ചോൻ്റെ സന്ദേശം പള്ളികളിലും  മതസമ്മേളനങ്ങളിലും സ്നേഹമായി ആളുകൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന മഹാനുഭവൻ. എയ്ഞ്ചഞ്ചൽസിൻ്റെ ഇ എം സി ടി കോൾസ് ചെയ്ത് ശാസ്ത്രീയമായ ജീവൻ രക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി. എനിക്ക് ബഷീർ വളരെ പ്രിയപ്പെട്ടവനാണ്. ഞാൻ പടച്ചോനെ ഓർക്കുമ്പോൾ എല്ലാം ബഷീറിൻ്റെ നൻമ നിറഞ്ഞ മുഖമാണ് ഓർമ്മ വരിക. ബഷീറിനെപ്പോലുള്ളവർ ഈ നാടിൻ്റേയും കാലഘട്ടത്തിൻ്റേയും ആവശ്യമാണ്. പ്രിയപ്പെട്ട ബഷീറിന് സ്നേഹപൂർവ്വം സ്ട്രോബിലന്തസ് സമർപ്പിക്കുന്നു.

No comments:

ATLS course reflections

​ 📝 ATLS Course Faculty Reflection This reflection note summarizes my experience as a guest attendee/faculty member at the ATLS (Advanced T...