Posts

Showing posts with the label Public health care

Road accidents in Kerala : Where should we focus ??

Image
ഒരു പാട് ബോധവത്കരണ പരിപാടികൾ ഒക്കെ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ റോഡ് അപകടങ്ങളുടെ നിരക്കിൽ കാര്യമായ ഒരു കുറവ് വരുത്താൻ നമ്മുക്കായിട്ടില്ല . സ്റ്റേറ്റ് പോലീസിന്റെ വെബ്സൈറ്റിലെ കണക്കുകൾ ഇവിടെ ചേർക്കാം. 2017 ൽ റോഡ് അപകടങ്ങളിലും മരണനിരക്കിലും ഒരു നേരിയ കുറവ് ഉണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണെങ്കിലും നാം , ഇനിയും ഒരുപാടു മുന്നോട്ടു പോകേണ്ടതെയിട്ടുണ്ട് . റോഡ് അപകടങ്ങളുടെ കാരണം പലതാകാം . എന്നാൽ പോലീസിന്റെ തന്നെ കണക്കിൽ കാണിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .  86 ശതമാനം കേസുകളിലും ഡ്രൈവറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് അപകടങ്ങൾക്കും മരണങ്ങൾക്കും മറ്റു ദുരവസ്ഥക്കും കാരണം . അപകടത്തിൽ പെടുന്നവരിൽ സിംഹഭാഗവും ചെറുപ്പക്കാരും അതിൽ തന്നെ നല്ലൊരു ശതമാനം ഇരുചക്ര വാഹനക്കാരും കാല്നടക്കാരുമാണ് . ഈ നിരീക്ഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് .കാരണം അത് പൂർണമായും തടയാവുന്നതാണ് , ഒഴിവാക്കാവുന്നതാണ് . ഡ്രൈവറുമായ ബന്ധപ്പെട്ടുള്ള അപകട കാരണങ്ങൾ പലതാണ് . അശ്രദ്ധയോടെ ഉള്ള ഡ്രൈവിംഗ് , മദ്യം ലഹരി എന്നിവ ഉപയോഗിച്ചു വണ്ടി ഓടിക്കുന്നത് , മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് ,അമിതാവേശവും മത്സരബുദ്ധിയോടെ

Angels support in Nipah virus outbreaks in Calicut

*എയ്ഞ്ചൽസിന്റെ നിപ്പാ അനുഭവവും ചില വിലയിരുത്തലുകളും.*   *കോഴിക്കോട്ടെ സ്വകാര്യ ആംബുലൻസുകളുടെ നിപ്പാ യാത്രയും,*   *(തയ്യാറാക്കിയത്- ഡോക്ടർ അജിൽ അബ്ദുള്ള)*   *കോഴിക്കോട്ടെ സ്വകാര്യ ആംബുലൻസുകളുടെ നിപ്പാ യാത്ര* ഇരുപത്തി അഞ്ചിനും ഇരുപത്തി ആറിനും നിപ്പാ രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ മൂന്ന് പേരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ തുടങ്ങുന്നു എയ്ഞ്ചൽസിന്റെ കോർഡിനേഷനോട് കൂടി കോഴിക്കോട്ടെ സ്വകാര്യ ആംബുലൻസുകളുടെ നിപ്പാ യാത്ര.   *മൃതദേഹങ്ങൾ ശ്‌മശാനത്തിലേക്ക് കൊണ്ട് പോകാൻ*  o    ഇരുപത്തി ആറാം തിയതി വൈകുന്നേരം വന്ന ഡെപ്യൂട്ടി കളക്ടർ ശ്രീ. കൃഷ്ണൻകുട്ടിയുടെ ഫോൺ കോൾ. അദ്ദേഹത്തിന്റെ സങ്കടത്തോടെയുള്ള ‘ഒരു മരണമുണ്ട്’ നമ്മുടെ കല്യാണിയമ്മ, ഒരു ആംബുലൻസ് വേണം എന്ന വാക്കുകൾ . പിന്നെ ഞാനും ജസ്ലി റഹ്മാനും വിളികൾ തുടങ്ങി. അവസാനം വിളി പുരുഷുവേട്ടനിലെത്തി. പുരുഷു, നമുക്ക് മെഡിക്കൽ കോളേജിൽ നിന്ന് ഒരു മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകാനുണ്ട്. ഇന്ന് നിപ്പ കാരണം മരണപ്പെട്ട കല്യാണിയമ്മയുടേതാണത്. പതിനഞ്ചോളം ആംബുലൻസുകളെ വിളിച്ചു, പക്ഷെ ആരും തയ്യാറല്ല. വേറെ ഒരു ചോദ്യവും ഇല്ലാതെ ഞാൻ വേഗം തന്നെ എത്താമെന്ന് ഏയ