Road accidents in Kerala : Where should we focus ??

ഒരു പാട് ബോധവത്കരണ പരിപാടികൾ ഒക്കെ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ റോഡ് അപകടങ്ങളുടെ നിരക്കിൽ കാര്യമായ ഒരു കുറവ് വരുത്താൻ നമ്മുക്കായിട്ടില്ല . സ്റ്റേറ്റ് പോലീസിന്റെ വെബ്സൈറ്റിലെ കണക്കുകൾ ഇവിടെ ചേർക്കാം. 2017 ൽ റോഡ് അപകടങ്ങളിലും മരണനിരക്കിലും ഒരു നേരിയ കുറവ് ഉണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണെങ്കിലും നാം , ഇനിയും ഒരുപാടു മുന്നോട്ടു പോകേണ്ടതെയിട്ടുണ്ട് .
റോഡ് അപകടങ്ങളുടെ കാരണം പലതാകാം . എന്നാൽ പോലീസിന്റെ തന്നെ കണക്കിൽ കാണിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് . 86 ശതമാനം കേസുകളിലും ഡ്രൈവറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് അപകടങ്ങൾക്കും മരണങ്ങൾക്കും മറ്റു ദുരവസ്ഥക്കും കാരണം . അപകടത്തിൽ പെടുന്നവരിൽ സിംഹഭാഗവും ചെറുപ്പക്കാരും അതിൽ തന്നെ നല്ലൊരു ശതമാനം ഇരുചക്ര വാഹനക്കാരും കാല്നടക്കാരുമാണ് .
ഈ നിരീക്ഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് .കാരണം അത് പൂർണമായും തടയാവുന്നതാണ് , ഒഴിവാക്കാവുന്നതാണ് .
ഡ്രൈവറുമായ ബന്ധപ്പെട്ടുള്ള അപകട കാരണങ്ങൾ പലതാണ് .
അശ്രദ്ധയോടെ ഉള്ള ഡ്രൈവിംഗ് , മദ്യം ലഹരി എന്നിവ ഉപയോഗിച്ചു വണ്ടി ഓടിക്കുന്നത് , മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് ,അമിതാവേശവും മത്സരബുദ്ധിയോടെയും ഉള്ള ഡ്രൈവിംഗ് , ക്ഷീണിച്ചിരിക്കുമ്പോൾ വണ്ടി ഓടിക്കുന്നത് , ഉറങ്ങി പോകുന്നത് , അമിത വേഗം , ട്രാഫിക് നിയമങ്ങളുടെ ലങ്കനം , പരിചയക്കുറവ് , കാഴ്ചയും കേൾവിയും സംബന്ധിച്ച കാര്യങ്ങൾ , ഡ്രൈവറുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ , ഡ്രൈവറുടെ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ,ഡ്രൈവറുടെ അറിവില്ലായ്മ തുടങ്ങി അപകടങ്ങളിലേക്കു നയിക്കുന്ന കാര്യങ്ങൾ പലതാണ് .
ഹെൽമെറ്റ് ധരിക്കാത്തതൊ അതല്ലെങ്കിൽ ശരിയായി ധരിക്കാത്തതോ അതുപോലെ സീറ്റ് ബെൽറ്റ് ധരിക്കത്തും അപകടങ്ങളിലെ പരിക്കുകളുടെ കാഠിന്യം വർദ്ധിപ്പിക്കുന്നു . ഹെൽമെറ്റ് പിന്നിലെ യാത്രക്കാരും ധരിക്കേണ്ടതാണ് . അതുപോലെ സീറ്റ് ബെൽറ്റുബെൽറ്റും .
അപകടത്തിന്നിരയാവുന്ന പിൻ സീറ്റ് യാത്രക്കാരുടെ മരണനിരക്കും ഗുരുതരാവസ്ഥയും ഇന്ന് ഗണ്യമായ കൂടിയിരിക്കയാണ് എന്ന് ആശുപത്രിയിലെ കണക്കുകൾ പറയുന്നു .

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye