ഡോ. സച്ചിൻ മേനോനെ വർഷങ്ങളായി അറിയാം. ഒരുമിച്ച് ഒരു പാട് പ്രെജക്ടുകൾ ചെയ്തിതിട്ടുണ്ട്. പ്രത്യേകിച്ച് CPR ഗിന്നസ് റെക്കാർഡ് ബ്രേക്കിങ് പരിപാടി ഉൾപ്പെടെ. സച്ചിൻ ഇന്ന് അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ്റെ ഇന്ത്യാ ഹെഡ് ആണ്.
പക്ഷേ സച്ചിൻ്റെ സഹധർമ്മിണി, ഡോ സ്മിതാ മേനോൻ എന്ന എഴുത്തു കാരിയെ കഴിഞ്ഞ ദിവസമാണ് പരിചയപ്പെട്ടത്. കോഴിക്കോട് മിംസിൽ ചികിൽസയിരിക്കുന്ന ഒരു ബന്ധുവിനെ കാണുന്നതിന്ന് വന്നപ്പോൾ ആണ് സ്മിതയേയും മകളേയും വിശദമായി പരിചയപ്പെട്ടത്. സ്മിത എനിക്കു അവരുടെ കൈയ്യൊപ്പും മനസ്സും ഹൃദയതുടിപ്പും പതിഞ്ഞ " ഉയിർത്തെഴുന്നേൽപ്പിൻ്റെ ശാസ്ത്രം " എന്ന പുസ്തകം എനിക്ക് തന്നത്. ഞാൻ അത് വായിച്ചു തുടങ്ങുന്നതേയുള്ളൂ. ഞാൻ സ്ട്രോബിലാന്തസിൻ്റെ കോപ്പി അവർക്കും കൊടുത്തു. വളരെ ഊഷ്മളമായ ഏതാനും നിമിഷങ്ങൾ. ഞാൻ സ്ട്രോബിലാന്തസ് പ്രസിദ്ധീകരിച്ചത് കൊണ്ട് എനിക്ക് എഴുത്തുകാരായ ഒരു പാട് പേരെ ആ രീതിയിൽ പരിചയപ്പെടാൻ കഴിയുന്നു. ഇത് വളരെ ഹൃദ്യവും വ്യത്യസ്തവുമായ ഒരു അനുഭവമാണ്. സ്മിത എന്ന പുന്താനത്ത് കാരിയെ എഴുത്ത് കാരിയായി അറിയുന്നതിൽ ഇരട്ടി മധുരവും.
No comments:
Post a Comment