ഡോ. പി.പി.വേണുഗോപാലിന്റെ "സ്ട്രോബിലാന്തസ്"
ചില മനുഷ്യർ അങ്ങനെയാണ്. നല്ല ഒന്നാന്തരം ടാറിട്ട റോഡ് മുമ്പിലുണ്ടെങ്കിലും അവർ ഇങ്ങിനെ നോക്കി നോക്കി നടക്കും. വഴിയിൽ കാട് കണ്ടാൽ ഇടയ്ക്കു പാമ്പുണ്ടാവുമോ എന്നൊന്നും ആലോചിക്കാതെ കയറി നോക്കും. റോഡിൽ കാണാനാവാത്ത പുഷ്പങ്ങളുടെ ഭംഗി കാണും. ഇടയ്ക്കു പാമ്പ് പൊഴിച്ച പടം കണ്ടാൽ കാണാത്ത മട്ടിൽ പുതിയ പാതകൾ തേടും. ഇല്ലെങ്കിൽ പുതിയ ഒന്ന് വെട്ടിതെളിക്കും.
അല്ലെങ്കിൽ ഈ വേണുഗോപാലിന് വല്ല കാര്യവുമുണ്ടോ, എംബിബിസ്-ഉം അനെസ്തേസിയോളജിയിൽ ബിരുദാന്തരബിരുദവും നേടിയപ്പോൾ എവിടെയെങ്കിലും അതൊക്കെ ചെയ്തങ്ങു കഴിഞ്ഞാൽ പോരെ?
വേണു ദൂരെ കണ്ട കാടിനപ്പുറം കേറി പണി തീരാതെ കിടക്കുന്ന എമർജൻസി മെഡിസിൻ പണിഞ്ഞെടുത്തു. അതിനെ സാധാരണക്കാർക്ക് തുറന്നു കൊടുത്തു. പൊലിഞ്ഞു പോകുമായിരുന്നഒരു പാട് ജീവൻ രക്ഷിച്ചു.
എന്നിട്ടു കാണുന്നതൊക്കെ എഴുതി കഥകളാക്കി; ആരും സാധാരണ കേൾക്കാത്ത കഥകൾ. രോഗിക്ക് പ്രതീക്ഷിക്കാത്ത അപകടമുണ്ടാകുമ്പോൾ ഡോക്ടറുടെ ആരും കാണാത്ത വേദന. എച്.ഐ.വി സ്റ്റാറ്റസ് ഒളിച്ചു വയ്ക്കാൻ നിർബന്ധിതനായ മനുഷ്യന്റെ ധർമസങ്കടം. അങ്ങനെ പലതും.
കേൾക്കാത്ത കഥകൾ കേൾക്കാം. ലിപി പബ്ലിക്കേഷൻസ്-ന്റെ സ്ട്രോബിലാന്തസ് വായിക്കൂ.
No comments:
Post a Comment