Sunday, October 23, 2022

India's first exclussive ED sonosite an Ed milestone

In 2010, at Aster MIMS in Calicut, Kerala, India's inaugural exclusive ED ultrasound machine, the SonoSite M Turbo, was successfully installed. The installation process was accompanied by a multitude of obstacles and difficulties, which we were determined to overcome. In order to obtain financial approval, I pledged my one-year salary as collateral. In retrospect, those were momentous days that transformed the landscape of India's emergency departments. Currently, nearly all EDs have adopted the practice of POCUS.

Thursday, October 13, 2022

Road show 2022

https://m.facebook.com/story.php?story_fbid=pfbid02pvyPqLfkzfNHCWFEsnbwdrdBJWQdKRFjwhCy1dbpkVepcRfVfBYRab39DzoFLNjxl&id=100008141627522

Monday, September 5, 2022

Teachers day -2022

https://fb.watch/flVd3NUmTf/ 



"സുന്ദരി ഗാർഡൻ" എന്ന സുന്ദരി സിനിമ


സോണി ലിവ് ott പ്ലാറ്റഫോമിൽ റിലീസ് ചെയ്ത ഒരു സുന്ദരി സിനിമ , ആദ്യാവസാനം വേറെ നമ്മുടെ കണ്ണിനും കാതിനും കരളിനും കുളിർമയേകി , ഒരു മണിക്കൂറും അമ്പത്തിയൊന്നു മിനിറ്റും കഴിയുമ്പോൾ , അയ്യോ  പടം തീർന്നല്ലോ എന്നോർത്ത് നമ്മൾ സങ്കടപ്പെടും . അത്രമേൽ മനോഹരമാണ് സുന്ദരിയാണ് ഈ ചലച്ചിത്രാനുഭവം . മിഴിക്കൂടിനുള്ളിൽ വെയിൽപൂവ് വിരിയിച്ചുകൊണ്ട് , ഫ്ലൂറ്റിന്റെ അനുവാദനത്തിൽ മൃദുല വാരിയരുടെ മനോഹരമായ പാട്ടിന്റെ പിന്നണിയിൽ വാഗമണ്ണിന്റെ സുന്ദരിതൽപത്തിൽ സുന്ദരി ഗാർഡിന്റെ ഇളം മഞ്ഞു വാതിൽ  പതുക്കെ തുറക്കുമ്പോൾ ഒരു മധുരജീവഗാനം മതി മറന്നു പാടുന്ന പോലെ സാറയുടെ ജീവിതം നമ്മുടെ മുൻപിൽ ഇതൾ വിരിയുകയായീ . പിന്നെ അങ്ങോട്ട് കണ്ണും കാതും മനസ്സും നിറയുന്ന സുന്ദരി കാഴ്ചകളാണ് . വേനലാകെ നീരണിഞ്ഞ പോലെയും മഴനൂൽഅഴിഞ്ഞു മനസ്സറിഞ്ഞ പോലെയും (ജിയോ പോളിന്റെ കവിത ) അൽഫോൻസിന്റെ ഈണങ്ങളിലും സ്വരപ്രവാഹത്തിലും നമ്മെ ഒരു വല്ലാത്ത ലോകത്തിലേക്ക് കൊണ്ടുപോകുന്നു . അപർണ്ണയുടെ മതാഭിനയവും സൂഷ്മാഭിനയവും നീരജിന്റെ സ്‌ക്രീൻ പ്രെസെൻസും നല്ല സ്ക്രിപ്റ്റിന്റെ നല്ല ഡിറക്ഷനും ഒക്കെ ഈ സിനിമയെ കൂടുതൽ സുന്ദരി ആക്കി . കവിതല്മകമായ ക്യാൻവാസിൽ കവിതപോലെ ഒരു സുന്ദരി കഥ പറഞ്ഞു പോകുമ്പോൾ കവിതപോലുള്ള ക്യാമറ പ്രെസെൻസ് എടുത്തു പറയേണ്ടതുണ്ട് . ഏഴ് പാടുകളുണ്ട് ഈ ഗാർഡനിൽ . കവിതപോലെ നമ്മുടെ ഹൃദയത്തിൽ അലിഞ്ഞു ചേരാൻ .

https://youtu.be/U1c8qy_vQPc - Songs on youtube



Saturday, August 20, 2022

ചില സിനിമകൾ അങ്ങിനെയാണ് , കൂടെയിങ്ങു പോരും .....

 ഒന്ന് - മലയൻ കുഞ്ഞ് 

മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത , വളരെ വ്യസ്ത്യസ്ത മായ ഒരു സിനിമ. ഒരു സിനിമയുടെ ഏതു ആംഗിളിൽ നിന്ന് നോക്കിയാലും ഈ സിനിമാ വേറിട്ടുനിൽക്കുന്നു . ഏറ്റവും ആദ്യം പറയേണ്ടത് സ്ക്രപ്റ്റും അതിനനുഗുണമായി  സ്ക്രിപ്റ്റിനും മുൻപേ സഞ്ചരിക്കുന്ന ക്യാമറയും തന്നെയാണ് .  മഹേഷ് നാരായണൻ , എന്തുകൊണ്ട് ഈ സിനിമയുടെ ക്യാമറ കൈ കാര്യം  ചെയ്തു  എന്ന് ഈ സിനിമ കാണുമ്പോൾ അപ്പോൾ നമുക്ക് മനസ്സിലാകും . ഈ സിനിമയുടെ   മേയ്ക്കിങ്  അത്രമേൽ മനോഹരമാണ് .  ഫഹദ് ഫാസിൽ എന്ന് എന്ന അതുല്യ നടൻറെ അഭിനയം  ആണ് എടുത്തുപറയേണ്ടതാണ് . കേന്ദ്രകഥാപാത്രത്തെ, എത്ര സൂക്ഷ്മമായി ആയിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഫഹദിന്   നമാത്രം കഴിയുന്ന ഒരു  അഭിനയസിദ്ധി യാണ് . സിനിമയുടെ കലാസംവിധാനം, അവതരണം,  പശ്ചാത്തലസംഗീതം , കല  സംവിധാനം   എന്നീ ഘടകങ്ങൾ ഒക്കെ വളരെ ഗംഭീരമായി തന്നെ ചെയ്തിരിക്കുന്നു ഈ സിനിമയിൽ .  ആദ്യപകുതിയിൽ കേന്ദ്രകഥാപാത്രമായ അനിക്കുട്ടൻറെ സുഷ്മാ അവതരണവും  രണ്ടാംപകുതിയിൽ ഒരു പ്രകൃതി ദുരന്തത്തിൽ പശ്ചാത്തലത്തിൽ നടക്കുന്ന സർവൈവൽ അറ്റെംപ്റ്റും   ആണ് ഉള്ളത്. രണ്ടാം  പകുതിയിൽ വളരെ കുറഞ്ഞ സംഭാഷണങ്ങൾ മാത്രം . കൃത്യമായി പറഞ്ഞാൽ “പൊന്നി….പൊന്നി “ എന്ന  ഡയലോഗും  പ്രകൃതിദുരന്തത്തിന്റെ സൂഷ്മ  കാഴ്ചകളും നേർക്കാഴ്ചകളും അതിഗംഭീരമായ പശ്ചാത്തലസംഗീതവും റിയലിസ്റ്റിക് സൗണ്ട് എഫക്ട്സും  കൊണ്ട് സമ്പൂർണമാണ് . മാലയാണ് കുഞ്ഞു നമ്മേ ത്രസിപ്പിക്കുന്ന ഒരു സിനിമയാണ്. നമ്മൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്ന്.  മലയാളത്തിൽ ഇത്തരം സിനിമകൾ അപൂർവങ്ങളായി മാത്രം ഉണ്ടാകുന്നതാണ് .  അതുകൊണ്ടുതന്നെ ഇതിന്റെ  പിറകിൽ പ്രവർത്തിച്ചപവരെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല . പ്രത്യേകിച്ച് മഹേഷ് നാരായണൻ, ഫഹദ് , ജ്യോതിഷ് ശങ്കർ ( ആര്ട്ട് ഡയറക്ടർ) , ആർ റഹ്മാൻ എന്നിവരെയൊക്കെ . https://youtu.be/9CisoE853Mw

OTT- Amazone prime 

രണ്ട്  -  ആവാസ വ്യൂഹം  

കൃഷ്ണാനന്ദ്  സംവിധാനം ചെയ്ത ആവാസ് വ്യൂഹം എന്ന സിനിമ  മലയാളത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് . പ്രമേയം കൊണ്ടും അവതരണം കൊണ്ടും അഭിനയം കൊണ്ടും  എടുത്തുപറയേണ്ട ഒരു ചലച്ചിത്ര കാവ്യം.  അവതരണശൈലി തികച്ചും വ്യത്യസ്തമാണ് എന്ന് മാത്രമല്ല അല്ല അത് ഒരു ഡോക്യുഫിക്ഷൻ ആണോ ഡോക്യുമെൻററി എന്നൊക്കെ നമുക്ക് സംശയമുണ്ടാകാം സിനിമ കാണുമ്പോൾ.  ഒരു ഉഭയജീവിയുടെ കഥ പറയുന്ന സിനിമ, അതിലെ പ്രധാന അഭിനേതാവായ രാഹുൽ രാജഗോപാലിന്റെ  അഭിനയത്തികവ് കൊണ്ട് തികച്ചും വ്യത്യസ്തമായി തന്നെ നമ്മുടെ മുൻപിൽ എത്തുന്നു.  മനുഷ്യന്റെ അതിമോഹവും അത്  തീർക്കുന്ന ദുരന്തങ്ങളിലേക്കും  സിനിമ വിരൽചൂണ്ടുന്നു.നമ്മൾ  നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളുടെ കാറ്റഗറിയിൽ ആവാസ് വ്യൂഹവും വരുന്നു. https://youtu.be/mFxdTPcKdQU


OTT- Sony Liv 

മൂന്ന് - റോക്കറ്ററി : ദി നമ്പി ഇഫക്ട് 

തിയേറ്റർ റിലീസിന് ശേഷം ഒ.ടി.ടി യിൽ എത്തിയ ബയോപിക്

വിഭാഗത്തിൽ പെടുത്താവുന്ന ഒരു കിടിലൻ സിനിമ . നൂറ് ശതമാനം

പ്രാടിയോടിക്. രാജ്യസ്നേഹത്തിൻറേയും രാജ്യദ്രോഹത്തിന്റേയും

അതിർവരമ്പുകൾ ഇതിലും ഭംഗിയായി വരച്ച് കാട്ടി തരുന്ന മറ്റൊരു

ചലചിത്രം വേറേ ഉണ്ടെന്ന് തോന്നുന്നില്ല. സിനിമ ആദ്യാവസാനം

വരെ ശ്വാസം പിടിച്ചുകൊണ്ടല്ലാതെ കാണാൻ കഴിയില്ല. ഈ സിനിമ

തിയേറ്ററിൽ തന്നെ യാണ് കാണേണ്ടത്. ഞാൻ എന്റെ ഹോം

തിയേറ്റർ നവീകരിച്ചപ്പോൾ വരുത്തിയ ദൃശ്യ ശ്രവ്യ വിപുലീകരങ്ങൾ

എന്റെ സിനിമാ ആസ്വാദനത്തിന്റെ തിയേറ്റർ ചാരുത അതേ പടി

നിലനിർത്താൻ സഹായമായി. രാജ്യം നമ്മുടെ സ്വാതന്ത്ര്യലബ്ദിയുടെ

എഴുപത്തി അഞ്ച് ആണ്ടുകൾ പിന്നിട്ടുമ്പോൾ , ഈ

ആഘോഷക്കാലത്ത് , കാണാത്തവർ നിർബന്ധമായും കണ്ടിരിക്കേണ്ട

ഒരു സിനിമ.

“കൌസല്യ സുപ്രജ രാമ പൂർവ്വ”; എന്ന് തുടങ്ങുന്ന വെങ്കിടേശ്വര

സുപ്രഭാത്തിൽ പ്രപഞ്ച മുണരുമ്പോൾ ഭൂമിയിൽ

ആദ്യസൂര്യകിരണങ്ങൾ പതിക്കുമ്പോൾ തുടങ്ങുന്ന സിനിമ നമ്പി

നാരയണൻ എന്ന അതുല്യ പ്രതിഭയായ ശാസ്ത്രജ്ഞന്റെ

സംഭവബഹുലമായ ജീവതത്തിന്റെ നേർകാഴ്ചയായി നമ്മുടെ

മുൻപിൽ എത്തുന്നു. മാധവൻ തന്നെ സ്ക്രിപ്റ്റ് ചെയ്ത് സംവിധാനം

ചെയ്യുന്ന റോക്കറ്ററിയിൽ നമ്പിയായി സംവിധായകൻ തന്നെ വന്നത്,

കഥയുടെ കാമ്പ് ഒട്ടും നഷ്ടപ്പെടാതിരിക്കാൻ കാരണമായി. ആദ്യ

പകുതിയിൽ നമ്പി ആരായിരുന്നു എന്ന് കൃത്യമായി സിനിമ

അടയാളപ്പെടുത്തുന്നു.രണ്ടാം പകുതിൽ നാം നമ്പിയോട് ചെയ്ത

നന്ദികേടിനെ അതിന്റെ തീവ്രത ഒട്ടു ചോർന്നു പോകാതെ,

അതേതീവ്രതയിൽ തന്നെ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു

മാധവൻ. രാജ്യ സ്നേഹവും രാജ്യദ്രോഹവും എല്ലാം എന്താണ് എന്ന്

കൃത്യമായി വരച്ചുകാട്ടുന്നു ഈ ചലച്ചിത്ര കാവ്യം. ചില

മുഹൂർത്തങ്ങളിൽ എങ്കിലും നമ്മൾ അറിയാതെ എണീറ്റ് എന്നു


പോകും ഈ നമ്പി എഫക്ട്‌സ് പകരുന്ന തീവ്രതയിൽ.

ചിലപ്പോഴൊക്കെ കണ്ണകൾ ഈറൻ അണിഞ്ഞെന്നും വരാം. അത്രമേൽ

തീവ്രമാണ് ഈ നമ്പി എഫക്ട്. ഈ ഇഫക്ടിൽ നാം സിനിമ

കാണുമ്പോൾ, ആദ്യം മാധവൻ കേന്ദ്ര കഥാപാത്രമായി, ഒരു സിനിമ

യായി മാത്രം നമ്മൾ കണ്ടുതുടങ്ങി, സിനിമ അവസാനിക്കുമ്പോൾ

നമ്മൾ നമ്പിയെ മാത്രമായിരിക്കും കാണുന്നതും , നമ്പി

മാത്രമായിരികും സ്ക്രീൻ വിട്ട് നമ്മുടെ മനസ്സിൽ ചേക്കേറുന്നതും.

മാധവൻ എന്ന അതുല്യ പ്രതിഭ അത്രമേൽ ഇഴ ചേർന്നിരിക്കുന്നു

നമ്പിയുടെ അവതരണത്തിൽ. ഉന്നത നിലവാരത്തിലുള്ള മെയ്ക്കിങ്,

ശബ്ദ സങ്കലനം, ദൃശ്യസങ്കലനം, ഒരോ അഭിനേതാക്കളുടേയും അഭിനയ

ചാരുത തുടങ്ങിയവയെല്ലാം റോക്കറ്റെറിയെ

അതിമനോഹരമാക്കിയിരിക്കുന്നു. നമ്മൾ നിർബന്ധമായും

കണ്ടിരിയ്ക്കേണ്ടുന്ന , അറിഞ്ഞിരിക്കേണ്ടുന്ന ഒരു ജീവചരിത്ര

കാവ്യം. നമ്പിയെ പ്പറ്റി ഏറ്റവും അധികം ഇല്ലാ കഥകൾ

എഴുതുകയും അതെല്ലാം വായിച്ച് അത്മരതി അണയുകയും ചെയ്ത

മലായാളി ഒരു പ്രായശ്ചിത്തമായെങ്കിലും  ഈ നമ്പി എഫക്ട് , അനുഭവിക്കേണ്ടതുണ്ട് .

തിരിച്ചറിയേണ്ടതുണ്ട്. https://youtu.be/dy19ajxBv5E

OTT- Amazone Prime 

നാല്: കുറ്റാന്വേഷണ കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു “ഹെവൻ”


കുറ്റാന്വേഷണ കഥകൾ, നമുക്ക് എന്നും ഇഷ്ടമാണ്. അത്തരത്തിലുള്ള ഒരു സൂപ്പർ കുറ്റാന്വേഷണ കഥയാണ്  “ഹെവൻ” എന്ന മലയാള സിനിമ പറയുന്നത്. ആദ്യ ഫ്രെയിം മുതൽ അവസാനം വരെ ശ്വാസം അടക്കി പിടിച്ചു കൊണ്ട് മാത്രമേ നമ്മൾക്ക് ഈ സിനിമ കാണാൻ കഴിയും. കെട്ടുറപ്പുള്ള വൃത്തിയുള്ള  ഉള്ള സംവിധാനം. സുരാജിന്റെ  സൂക്ഷ്മ അഭിനയം. ഒതുക്കമുള്ള തിരക്കഥ. പിടി തരാതെ മുന്നേറുന്ന സെക്യുഎൻസിങ് .ഓരോ അഭിനേതാവിന്റെയും കോൺട്രിബ്യൂഷൻസ്  വളരെ മികച്ചതായി തന്നെ വന്നിരിക്കുന്നു. കഥയെ മൊത്തത്തിൽ കാണുമ്പോൾ അഞ്ചാറ് കൊലപാതകങ്ങൾ വന്നെങ്കിലും,  അതൊക്കെ തന്നെ വളരെ സൂക്ഷ്മമായി തന്നെ കഥയിൽ കോർത്തിണക്കിയപ്പോൾ  വളരെ ആസ്വാദ്യമായി തന്നെ തോന്നി. സിനിമ  കണ്ടപ്പോൾ ഒരു കൊറിയൻ ത്രില്ലർ കണ്ട് പ്രതീതിയാണ് തോന്നിയത്. സുരാജ് മാത്രമല്ല കൂടെ അഭിനയിച്ച മറ്റുള്ളവരും വളരെ  നന്നായി . ഈ അടുത്തായി  ഒരുപാട് ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ സിനിമകൾ വന്നിട്ടുണ്ടെങ്കിലും ,ഈ സിനിമ അതിൽ നിന്നെല്ലാം വ്യത്യസ്തമായി  തന്നെ നിൽക്കുന്നു അതിന്റെ  അവതരണശൈലി കൊണ്ട്. നിർബന്ധമായും നമ്മളോരോരുത്തരും കണ്ടിരിക്കേണ്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ.https://youtu.be/KZkd0LTX4nU


OTT- Disney Hotstar 

അഞ്ച് : ഈ സിനിമ നിങ്ങൾ കണ്ടല്ലെങ്കിലും കുഴപ്പമില്ല 


 സത്യൻ അന്തിക്കാട് നമുക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് . അദ്ദേഹത്തിൻറെ എല്ലാ സിനിമകളും നമ്മൾക്ക് ഇഷ്ടമാണ് .അങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം ഏറ്റവും അവസാനം സംവിധാനം ചെയ്ത “മകൾ” എന്ന സിനിമ ഇന്നലെ ആണ്  കണ്ടത് . ഒരു ദുരന്തം എന്നൊക്കെ വേണമെങ്കിൽ ഈ സിനിമയെപ്പറ്റി പറയാം എന്നാണ് എനിക്ക് തോന്നുന്നത് . അത് ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയോ എന്ന് നമ്മുക്ക് സംശയം തോന്നാം . വാലും തുമ്പും ഇല്ലാത്ത കഥയും കഥപറച്ചിലും സിനിമയെ തീർത്തും ദുർബലമാക്കുന്നു . എന്ന് മാത്രമല്ല ഈ സിനിമ മുൻപോട്ടു പോകുമ്പോൾ,  ഈ സിനിമ കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ സംവിധായകൻ ബുദ്ധിമുട്ടുന്നത് നമ്മുക്കു കാണാൻ  കഴിയും . സത്യൻ സിനിമകളിൽ  ഏറ്റവും പിറകിൽ നിൽക്കുന്ന ഒരു സിനിമയായി ഇത് മാറി എന്ന് പറയാതെ വയ്യ. 


 മലയാളത്തിലെ പ്രീമിയം ഓടിടി പ്ലാറ്റ്ഫോം ഹായ് മനോരമ മാക്സിൽ ആണ് ഈ സിനിമ റിലീസ് ചെയ്തിട്ടുള്ളത്.  ഒരു  നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഈ സിനിമ ഓഡിറ്റിൽ വന്നത് . സിനിമ തിയേറ്ററിൽ വന്ന  രണ്ടുമാസത്തോളം നമ്മൾ കാത്തിരിക്കേണ്ടിവന്നു ഓ ടി ടി യിൽ വരാൻ .  ഇക്കാര്യത്തിൽ  മനോരമ മാക്സ് ഒരു ഒരു പരാജയം ആണ് .ആമസോൺ, സോണി ലൈവ് , നെറ്ഫ്ലിസ് , ഹോട്സ്റ്റർ  ഒക്കെയാണ് ആണെങ്കിൽ , തിയേറ്റർ റിലീസിന് ശേഷം 20 മുതൽ 30 ദിവസത്തിനുള്ളിൽ സിനിമകൾ ഓ ടി ടി യിൽ  വരാറുണ്ട്. അത് മനോരമയിൽ ആവുമ്പോൾ ദീർഘകാലം നമ്മൾ കാത്തിരിക്കേണ്ട ഒരു അവസ്ഥ ഉണ്ട്. https://youtu.be/x4TpzSinWqg

OTT- Manorama Max


Thursday, July 21, 2022

Unsafe and unauthorised ambulance operations leading to many deaths

ആംബുലൻസ് ഒരു ജീവൻരക്ഷ വാഹനമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ , സർക്കാർ ഒരു പാട് ആനുകൂല്യങ്ങൾ റോഡ് ടാക്സിലും റോഡ് നിയമങ്ങളിലും ഈ വിഭാഗങ്ങളിൽ പ്പെട്ട വാഹനങ്ങൾക്ക് കൊടുക്കുന്നുണ്ട്. എന്നാൽ ഈ ആനുകൂല്യങ്ങൾ അനുഭവിക്കുമ്പോൾ തന്നെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ , അതിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യ ബോധത്തിൽ നിന്ന് വ്യതിചലിക്കുന്നതുകൊണ്ടും , കൽപിച്ചു കിട്ടിയ അധികാധികാരങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടും , പാലിക്കപ്പെടേണ്ട സുരക്ഷ സംവിധാനങ്ങളെ നോക്കുകുത്തികളാക്കുന്നതുകൊണ്ടും , ഇന്ത്യൻ ആബുലൻസുകൾ പലപ്പോഴും മരണ വാഹനങ്ങൾ ആയി മാറുന്ന ദുരവസ്ഥ നിലനിൽക്കുന്നു. മനുഷ്യ, സ്വർണ്ണ, കുഴൽപ്പണ , മയക്കു മരുന്നു കടത്തു ഉൾപ്പെടെയുള്ള സാമൂഹ്യ ദേശ ദ്രോഹ പരിപാടികൾക്ക് ഈ ജീവൻ രക്ഷാ വാഹനത്തെ തൽപര കക്ഷികൾ ഇഷ്ടനുസരണം ഉപയോഗിക്കുകയും , അത് നിയന്ത്രിക്കാൻ ചുമതലപ്പെട്ടവർ സൗകര്യപൂർവ്വം കണ്ണടയ്ക്കുകയും ചെയ്യുന്നതു കൊണ്ട് ആബുലൻസുകൾ ഉൾപ്പെട്ട റോഡപകടങ്ങളിൽ മാത്രം പതിനഞ്ചിൽ അധികം പേർ കേരളത്തിൽ മാത്രം കഴിഞ്ഞ നാലു വർഷങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. (ഓർമ്മയിൽ നിന്ന് ഉള്ള കണക്ക്). അതു കൂടാതെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ആബുലൻസ് ഓപ്പറേറ്റർമാർ ഉൾപ്പെട്ട അടിപിടികളിൽ നാലുപേർ മരണപ്പെട്ടിട്ടുണ്ട് ഇവിടെ. അനന്തപുരിയിലും കണ്ണൂരിലും ഒക്കെ ആയിട്ട്. ഇത് പ്രത്യക്ഷത്തിൽ വാർത്താ മാധ്യമങ്ങളിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളത്. അല്ലാത്തത് എത്രയോ അധികം. കോവിഡ് കാലത്ത് കോവിസ് രോഗിയെ മാനഭംഗപ്പെടുത്താൻ ഉപയോഗിച്ചതും ആംബുലൻസ് തന്നെ. ഇതൊക്കെ പറയുമ്പോഴും ജീവൻ പണയപ്പെടുത്തിയും ആത്മാർത്ഥമായി ആതുര സേവനത്തിൽ ഏർപ്പെട്ട് ഒട്ടനവധി ജീവൻ രക്ഷയ്ക്ക് കാരണമാകുന്ന യഥാർത്ഥ ആംബുലൻസ് പ്രവർത്തകരെ മറക്കുന്നില്ല. അവരുടെ പ്രവർത്തനങ്ങൾ പോലും ഈ മേഖലയിലെ കള്ളനാണയങ്ങൾ കാരണം തെറ്റി ധരിക്കപ്പെടുന്നു എന്ന് മാത്രം.

Thursday, June 16, 2022

പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ല്ർ സിനിമകൾ( Twenty one grams & CBI 5 )

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, പോലീസ് സ്റ്റോറി

പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ല്ർ  സിനിമകൾ പൊതുവെ എല്ലാവര്ക്കും ഇഷ്ടമാകാറുണ്ട് . ഒരു ക്രൈം , അതിനെ പിന്തുടർന്ന് പോകുന്ന അന്ന്വേഷണങ്ങൾ , അതിലെ നൂലാമാലകൾ , ട്വിസ്റ്റുകൾ ഇതൊക്കെ നമ്മുക്ക്  എന്ന് ഹരമാണ് . ഹോം തീയേറ്ററിൽ OTT റിലീസ് ആയി വന്ന രണ്ടു ഇൻസ്റ്റിഗേഷൻ ത്രില്ലെർ  സിനിമകൾ കഴിഞ്ഞ ദിവസം കാണാനിടയായീ . അനുപ്  മേനോന്റെ 21 ഗ്രാം , മമ്മൂട്ടിയുടെ സിബിഐ 5 - ദി ബ്രെയിൻ എന്നിവയായിരുന്നു ഈ രണ്ടു ചിത്രങ്ങൾ . 21 ഗ്രാം തീയേറ്ററുകളിൽ നന്നായി ഓടിയെങ്കിലും സിബിഐ 5  അത്രതന്നെ ഓടിയില്ല. ഒരു പക്ഷെ ആളുകളുടെ അമിത പ്രതീക്ഷ  ആയിരിക്കാം ഇതിന് കാരണം . ആയിരം കോടി കൊയ്യുന്ന കെജിഫ് പോലുള്ള മാസ്സ് സിനിമ ആസ്വാദനം മലയാളിയുടെ ബ്രൈയിനെ ടോക്സിക് ആക്കിയിരിക്കാം എന്നും കരുതാം . 

https://youtu.be/Hd0_EkWRAgg


https://youtu.be/78gkbAeqnkg

മെഡിക്കൽ ഫാക്ടസ്

രണ്ടു  സിനിമകളിലും കുറെ മെഡിക്കൽ ഫാക്ടസ് കൊണ്ടുവന്നിട്ടുണ്ട്‌ , ത്രില്ലിംഗ് ആയിട്ടും കുറെ ഒക്കെ ഫാൿറ്റൽ ആയിട്ടും . മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുത്ത കാലത്തേ സിനിമകളിൽ മെഡിക്കൽ ഫാക്ടസ് കുറച്ചു കൂടി വസ്തുനിഷ്ഠമായി ഉൾക്കൊള്ളിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട് എന്നതും ഒരു നല്ല കാര്യമാണ് . 

ഹൃദയത്തിൽ ഘടിപ്പിച്ചു , ഹൃദയ താളത്തെ നിയന്ത്രിക്കുന്ന പേസ് മേക്കേഴ്സിനെ പ്രവർത്തന രഹിതമാക്കുന്ന സാങ്കേതിക വിദ്യകളും മറ്റും രണ്ടു സിനിമകളിലും ത്രില്ലെർ പശ്ചാതലത്തിൽ ഉപയോഗിക്കുന്നു . ഇംപ്ലാൻ്റബിൽ പേസ് മേക്കറുകളെയും ഡിഫിബ്രിലേറ്ററുകളേയും റിമോട്ട് ആയി നിരീക്ഷിക്കുന്നതിന്നതിനും അത് ഉപയോഗിക്കുന്നവർ അത്യാസന നിലയിൽ ആയാൽ സഹായിക്കുന്നതിനും മറ്റും വേണ്ടിയുള്ള സങ്കേതിക വിദ്യ ലഭ്യമാണ്. അതിൻ്റെ നെഗറ്റീവ് വശമാണ് രണ്ട് സിനിമയും ഉപയോഗിച്ചിരിക്കുന്നത്. അതിനെ ഒരു ഫിക്ഷൻ മോഡിൽ സമീപിച്ചാൽ കുഴപ്പമില്ല. പക്ഷേ രണ്ട് സിനിമയും ഒരു ഫിക്ഷൻ മോഡിൽ ഉള്ളതല്ല എന്നതാണ് വസ്തുത. പിന്നെ മലയാളം സിനിമ മുന്നോട്ട് വെയ്ക്കുന്ന ഉള്ളടക്കത്തിലെ ശാസ്ത്രീയത എന്നത് , അപൂർവ്വം ചില സിനിമകളെ മാറ്റി നിർത്തിയാൽ , തീരെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

മെയ്ക്കിങ്

രണ്ടു സിനിമകളും കണ്ടിരിക്കാവുന്ന മീഡിയം പേസിൽ ഉള്ള പടങ്ങൾ ആണ് . അമാനുഷിക രംഗങ്ങൾ കൊണ്ട് വെറുപ്പിക്കുന്ന ഒന്നും ഇതിൽ ഇല്ല . നോർമൽ ആയി നടക്കുന്ന റിയലിസ്റ്റിക് ആയ ഇൻവെസ്റ്റിഗേഷൻസ് , നല്ല ക്ലൈമാക്സ് , നല്ല അഭിനയം , ഭേദപ്പെട്ട മെയ്ക്കിക്കിങ്ങ് . ബോറടിപ്പിക്കാതെ സ്ക്രിപ്റ്റ് , ഡിറക്ഷൻ. ദുൽക്കറിൻ്റെ സല്യൂട്ട് , ജിത്തു ജോസഫിൻ്റെ 12th Man എന്നീ ഇൻവെസ്റ്റിഗേഷൻ സിനിമകളുടെ അതേ ടോണിലുള്ള മെയ്ക്കിങ്ങ്. സ്പോയിലർ റിവൂ കൾ വായിക്കാതെയും കേൾക്കാതെയും ഈ സിനിമകളെ സമീപിച്ചാൽ ഇവ നല്ല ചലചിത്രാനുഭവങ്ങൾ ആയിരിക്കും.

ജഗതി ശ്രീകുമാറും ഞാനും

2011ലെ ഒരു തണുത്ത വെളുപ്പാം കാലം . പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റർ ടി എ റസാഖ് എന്നെ വിളിക്കുന്നു .

“ബ്രദർ , ഒന്ന് വേഗം വരണം , നമ്മുടെ അമ്പിളി ചേട്ടൻ അപകടത്തിൽ പെട്ടിരിക്കുന്നു “

തൊട്ട് പിന്നാലെ ചിത്രഭൂമിയിലെ പ്രേംചന്ദ് വിളിക്കുന്നു. പുലർച്ചെ നാല് മുപ്പതിന്. എമർജൻസി മെസിസിൻ എന്ന നവ ശാസ്ത്ര ശാഖ അന്ന് എന്നെ ഏൽപിച്ച വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നായിരുന്നു ജഗതിയുടെ അപകടം.

ഞാൻ എമർജൻസി റൂമിൽ എത്തിയപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ഉള്ള ജഗതി ശ്രീകുമാറിനെ ആണ് കാണുന്നത് . ചെസ്റ് , അബ്‌ഡൊമെൻ , തുടയെല്ലുകൾ , കഴുത്തു ഉൾപ്പെടെ ശരീരമാകലം പരിക്കേറ്റ നമ്മുടെ പ്രിയപ്പെട്ട ജഗതി അത്യാസന്ന നിലയിൽ . പിന്നീടങ്ങോട്ട് ഒരു ദ്രുതകർമ്മ അതിതീവ്ര പരിചരണമായിരുന്നു. വലിയ ഒരു മെഡിക്കൽ ടീമിൻ്റെ  വലിയ പ്രയത്നം. അന്നും പിന്നീട് കുറെ നാളും . ജഗതി ചേട്ടൻ ജീവിക്കും എന്ന് തന്നെ കരുതിയില്ല . കഴുത്തിലെ കർണ്ണ നാഡിക്ക് ഏറ്റ പരിക്ക്‌ , അദ്ദേഹത്തിന്ന് അതി ഭയാനകമായ ഒരു സ്‌ട്രോക്കിനു കാരണമായി . 


ഒരു പതിറ്റാണ്ടിനു  ഇപ്പുറം സിബിഐ 5 ഇൽ  ജഗതി ചേട്ടൻ വരുമ്പോൾ മനസ് നിറയുകയാണ്. ജഗതിയുടെ അതിമനോഹരമായ ഒരു ചെറു പുഞ്ചിരിയുണ്ട് CBI 5 ൽ . അതിൽ ഉണ്ട് എല്ലാം. കാലം കരുതിവെച്ച ചിരി. 


ജഗതിയുടെ മകനും സീനിൽ ഉണ്ട്. 
SN സ്വാമി എത്ര ബ്രില്ലന്റ് ആയിട്ടാണ് ജഗതിക്ക് വേണ്ടി കഥയുടെ ഗതി തിരിച്ചു വിട്ടത് . എത്ര റിയലിസ്റ്റിക് ആയിട്ടാണ് കെ മധു അത് , സിനിമയിൽ ചേർത്ത് വെച്ചത് . മമ്മുക്കയുടെ സൂഷ്മാഭിനയം തന്നെയാണ് സിബിയുടെ ഹൈലൈറ് .

അനൂപ് മേനോൻ രണ്ടു പടത്തിലും രണ്ടുവ്യത്യസ്ത ഭാവങ്ങളിൽ നന്നായിട്ടുണ്ട് . 


സിനിമ വീട്ടിൽ നിന്ന് തന്നെ കാണുമ്പോൾ

സിനിമ കൊട്ടകയിൽ പോയി സിനിമ കണ്ട എന്റെയൊക്കെ കുട്ടിക്കാലം . അവിടുന്നിങ്ങോട്ടെ , തീയേറ്ററുകൾ, അതിൽ തന്നെ 70mm , കളർ ടെക്നോളജി , സെനമാസ്കോപ്പ് , പിന്നെ സ്റ്റീരിയോ സൗണ്ടസ് ,വീഡിയോ ടേപ്പ് ,CD , ഡിവിഡി, Bluray ,   ലേസർ പ്രോജെക്ഷൻ, 3D , ഡോൾബി സറൌണ്ട് , 2K ,4K , അറ്റ്മോസ് സൗണ്ട് സിസ്റ്റം …. ദൃശ്യ ശ്രവ്യ സാങ്കേതിൿതയുടെ ഒരു മലവെള്ള പാച്ചിൽ തന്നെ ആയിരുന്നു വല്ലോ കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ . ഇതിന്റെ എല്ലാം നന്മ തിന്മകൾ നേരിട്ടറിയാൻ കഴിഞ്ഞ ഈ കാലഘട്ടത്തിൽ തന്നെ ജീവിച്ച നമ്മളും ഭാഗ്യവാന്മാർ . ഇന്ന് ഈ സിനിമകൾ ഒക്കെ വീട്ടിൽ ഇരുന്നു തന്നെ , 4K ക്വാളിറ്റിയിൽ , ഡോൾബി ഓറോത്രീഡിയിൽ തീയേറ്റർ ചാരുതയിൽ റിലീസ് ദിവസം തന്നെ കാണാൻ പറ്റുന്ന ടെക്നോലോജിയുടെ കാലം. എല്ലാ സിനിമകളും ഒരു സ്വപ്നം

പോലെ. പിന്നെ സാങ്കേതിക തികവിൻ്റെ ഈ കാലവും ഒരു കിനാവു പോലെ.

Tuesday, June 14, 2022

കെ.എൻ. രഘവന്റെ ബൌൺസർ- A book that you must read ...

 കെ.എൻ. രഘവന്റെ ബൌൺസർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ സിൽവൽ ജൂബിലി ബാച്ചിലെ മിന്നും താരങ്ങളിൽ ഒരാളായിരുന്നു രാഘവൻ. മെഡിക്കൽ ബിരുദത്തിന് ശേഷം ഐ.ആർ.എസ് എടുത്ത് വൈദ്യം ഉപേക്ഷിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന് , ഇന്ത്യൻ കസ്റ്റംസ് സർവ്വീസിൽ സുസ്തൃർഹ സേവനം ചെയ്യുകയും നമ്മുടെ നാട്ടിലെ കള്ളനാണയങ്ങളെ ശക്തമായി നേരിടുകയും ചെയ്ത ഞങ്ങളുടെ എല്ലാം സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട രാഘവന്റെ രണ്ടാമത്തെ പുസ്തകമാണ് (Novel)  ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച ബൌൺസർ. പഠിക്കുന്ന കാലത്ത് തന്നെ അറിയപ്പെടുന്ന ക്രിക്കറ്റർ ആയ രഘവൻ ഇൻറനാഷണൽ അപയർ കൂടി ആയിരുന്നു. നാഷണൽ ഇൻറനാഷണൽ ക്രിക്കറ്റിൽ രാഘവന്റെ സംഭാവനഅതുല്യമാണ്. സമാനതകളില്ലാത്തതാണ്. രാഘവന്റെ ബുക്ക് ഇറങ്ങിയ ദിവസം തന്നെ ഞാൻ അത് DC യുടെ ഓൺലൈൻ സൈറ്റിലൂടെ വാങ്ങാൻ ശ്രമിച്ചു . പരാജയമായിരുന്നു ഫലം. ദിവസങ്ങൾക്കു് ശേഷം അത്ആ മസോണിൽ ലഭ്യമായി. അന്നു തന്നെ ബുക്ക് ചെയ്തു. മൂന്നു രാപ്പകലുകൾ തീരുന്നതിന്ന് മുൻപേ തന്നെ,  പച്ചയുടെ പശ്ചാത്തലത്തിൽ ബാറ്റിൽ തട്ടി ബൌൺസ് ചെയ്യുന്നു ക്രിക്കറ്റ് ബാളിനെ ഓർമ്മപ്പെടുത്തുന്ന പുറം ചട്ടയോടെ ബൌൺസർ സൗപർണ്ണികയിൽ എത്തി. പുസ്തകം കൈപ്പറ്റിയ വിവരം ഫോട്ടോസഹിതം ഞങ്ങളുടെ ഇരുപത്തി അഞ്ചാം ബാച്ചിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റി. എന്റെ പ്രിയ സുഹുത്ത് ജനു അപ്പോൾ തന്നെ എന്നെ ട്രോളി.
 "എടോ ക്രിക്കറ്റുമായി ഒരു ബന്ധം പോലും ഇല്ലാതെ നീയാണോ പുതിയ പുസ്തകം വായിക്കാൻ പോകുന്നത്??? ഞാൻ ഒന്നും പറഞ്ഞിട്ടില്ല''

ജനുവിന് ഞാൻ ഇങ്ങനെ മറുപടി കൊടുത്തു

"ക്രിക്കറ്റ് തീമായ എം.എസ് ഡോണി സിനിമ കണ്ടിരുന്നു. നന്നേ ഇഷ്ടപ്പെട്ടു. ഗുസ്തി തീമായ ദങ്കൽ കണ്ടിരുന്നു. ക്രിക്കറ്റിലുംഗുസ്തിയിലും അടിസ്ഥാന വിവരം പോലുമില്ലാത്ത എനിക്ക് പോലുംഇഷ്ടപ്പെടുന്ന രീതിയിൽ ആണ് ഈ രണ്ട് സിനിമകളും രൂപകൽപന ചെയ്തിരിക്കുന്നത്"

ഞാൻ മുൻവിധിയൊന്നും ഇല്ലാതെ തന്നെ ബൌൺസർ വായിക്കാൻ തുടങ്ങി. ഓരോ അദ്ധ്യായം പിന്നിടുമ്പോഴും നമ്മെ ആകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആഖ്യാന ശൈലി. രാഘവന്റെ ആദ്യത്തെ മലയാള നോവൽ ആണ്. പക്ഷേ, തുടക്കക്കാരന്റെ യാതൊരു ലക്ഷണവും വായനക്കാരനെ അലോരസപ്പെടുത്തുന്നില്ല എന്നു മാത്രമല്ല, ഒന്ന് രണ്ട് ചാപ്റ്റർ പിന്നിടുമ്പോഴേക്കും നമ്മൾ കഥയുടെ കൂടെ തന്നെ സഞ്ചരിയ്ക്കാൻ തുടങ്ങുന്നു. ഒരു ക്രൈം ത്രില്ലർ മൂവികാണുന്ന അതേ മൂഡിൽ ഒരൊറ്റ ഇരുപ്പിൽ വായിക്കാവുന്ന കഥാകഥനം. വലിയ വലിയ കടിച്ചാൽ പൊട്ടാത്ത സാഹിത്യഭാഷയുടെ നാട്യങ്ങളൊന്നും ഇല്ല. പറയാനുള്ളത് നേരേ ചൊവ്വേ പറഞ്ഞു പോകുന്ന ലളിതവും ചടുലവുമായ എഴുത്ത്. ഞാൻ നേരത്തേ പറഞ്ഞപോലെ തന്നെ ധോണിയും ഡങ്കൽലും ഒക്കെ കാണുന്ന പോലെ ,  ഇവിടെ മനസ്സിന്റെ വിശാലമായ ക്യാൻവാസിൽ ബൌൺസർ അങ്ങനെ പെയ്തിറങ്ങും , അനുസ്യൂതം.


ഞാൻ ബൌൺസർ വായിക്കുന്നനിന്ന്ഏതാനും ദിവസം മുൻപാണ് റൺബീർ സിങ്ങിന്റെ 83 കണ്ടത്. എൺപത്തിമൂന്ന് ലോകകപ്പ് ഞങ്ങൾക്കെല്ലാം വലിയ ഒരു വികാരംതന്നെ യായിരുന്നു. 83 മൂവിയിൽ കപിൽ ആയി റൺബിറിന്റെ പ്രകടനവും അതിനേക്കാൾ ഏറെ ആകാലഘട്ടത്തിലെ ക്രിക്കറ്റർ മാർ അനുഭവിച്ച ത്യാഗവും വേദനയും സമർപ്പണവുമെല്ലാം നമ്മെ നടന്നു വന്ന വഴികൾ  ഓർമ്മപ്പെടുത്തുന്നത് മാത്രമല്ല, നമ്മൾ ഇന്നിന്റെ ക്രിക്കറ്റിൽ എത്തിനിൽക്കുമ്പോൾ നമ്മുക്ക് ഒരു പാട് പാഠങ്ങളും തരുന്നുണ്ട്. ബൌൺസർ വരച്ചുകാട്ടുന്ന ക്രിക്കറ്റിന്റെ മുഖത്ത് രണ്ടായിരത്തി അഞ്ചിന് ശേഷം വന്ന മാറ്റങ്ങങ്ങളും വാണിജ്യ തൽപരതയും മാഫിയ, രാഷ്ട്രീയ , ഗുണ്ടാ ,വാതുവെപ്പ് തുടങ്ങിയ മൂല്യച്യുതിയും എല്ലാം ക്രിക്കറ്റിന്റെ എല്ലാ ഉള്ളുകളികളും കരതലാമലകം പോലെ അറിയുന്ന ഒരാളുടെ ബാറ്റിൽ തട്ടി പേനതുമ്പിലൂടെ ബൌൺസ് ചെയ്യുമ്പോൾ , ബൌൺസർ വ്യതസ്തവും മനോഹരവുമായി ഒരു  കൃതിയായി വേറിട്ടു നിൽക്കുന്നു. നോവലിന്റെ മൾട്ടിപ്പിൽ ക്ലൈമാക്സ് എല്ലാം അതി മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. സാറ ടീച്ചറുടെ ബുധിനി വായിച്ചതിന്ന് തൊട്ടു പിന്നാലെ ആണ് ഞാൻ ബൌൺസർ വായിക്കുന്നത്. രണ്ടും രണ്ടു് രീതിയിൽ നമ്മുടെ ചിന്തകളെ ഉദീപിപ്പിക്കുന്ന പുസ്തകങ്ങൾ . നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ് ബൌൺസർ. ക്രിക്കറ്റിൽ വലിയ ജ്ഞാനമൊന്നും ഇല്ലാത്തവരെ പോലുംത്രസിപ്പിക്കുന്ന ഒരു കൃതി.


EmerGenZ 2022 : Inaugural ceremony

https://youtu.be/gxzvgrjUwWI

Thursday, June 9, 2022

"ഒരു ഭിഷഗ്വരൻെറ തുറന്നു പറച്ചിലുകൾ" Indira Vallikunnu

Strobilanthes 
ചിലകാരണങ്ങളാൽ feedback എഴുതാൻ വൈകിപ്പോയി.സമയ० മുമ്പത്തേക്കാൾ വളരെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. 
     Anyway, സത്യസന്ധനായ ഒരു  ഭിഷഗ്വരൻെറ തുറന്നു പറച്ചിലുകൾ. കമ്പോളസ०സ്കാരത്തിൻെറ ഭാഗമാകാതെ  മനുഷ്യസ്നേഹികളായ ഭിഷഗ്വരന്മാരെ സൃഷ്ടിച്ചെടുക്കാൻ വളരെ ലളിതമായ ഭാഷയിൽ തയ്യാറാക്കിയ "സ്ട്രോബിലാന്തസി"ന് കഴിയട്ടെ. 
   "ആശയക്കുഴപ്പം, അതാണെൻെറ ഒരു  കുഴപ്പം " ആവർത്തന വിരസത തോന്നി. 
  'ബോധമുള്ളവൻെറ ബോധം കെടുത്തുക.ബോധ० പോയവൻെറ ബോധ० തിരിച്ചെടുക്കുക. കല്ലുരട്ടി കുന്നിൻമുകളിലെത്തിക്കുക. പിന്നെയത് ഉരുട്ടി താഴെയിടുക.അത് കണ്ട് ആത്മനിർവൃതിയടയുക.' ഒരു anesthesiologist നെ നാറാണത്തുഭ്രാന്തനുതുല്യമായി നർമ്മത്തിലൂടെ 😁അവതരിപ്പിച്ചു. 
 ഇനിയും ഇതുപോലെ കുറേ നല്ല നല്ല പുസ്തകങ്ങൾ നിങ്ങളിലൂടെ ജനിക്കട്ടെ. 🌹🌹

Home theatre: The two movies you must watch




Runway 34 is a Hindi movie written and directed by Ajay Devagon, now streaming in Amazone prime, is an amazing thrill movie, that portrayed a sequence of events inspired by a true event. Excellent direction and perfect-making craft. From the first frame to the last frame, it engages you as if you are also part of the story. Realistic background score and sound mixing perfectly blended with visual sequences and micro acting made it a brilliant attempt in filmmaking. 

As an emergency medicine expert, I would say, the movie relates the life of an EP, very often in many sequencings. I suggest every EP, Intensivist, and Anaesthesiologist must see this movie. This movie is not about medical events. But situationally you will be able to relate it to your life as well.



Ennale Vare

A Malayalam movie released on 8th June 2022 on Sony Liv OTT platform starring Asif Ali, Nimisha, Antony Vargheese, etc and directed by Jis Joy, is a brilliant attempt to bring out and sequence of thrilling scenes portrayed beautifully and sensibly which engage you in 2 hours 15 minutes without any time lag or not giving any space to think other than the movie. The amazing performance of Asif Ali and Nimisha plus the realistic contributions of each and every supportive actor made this movie an ever memorable thrilling experience. The  excellent storyboard created by Bobby and Sanjay should be mentioned separately 





Friday, February 18, 2022

Kudajadriyil after a long gap

 കുടജാദ്രി മുകളിൽ
photo കമൽ

സൂര്യൻ കുടജാദ്രിമല നിരകൾക്ക് നെറുകയിൽ കുങ്കുമ മണിയിച്ചപ്പോൾ 
വിശ്വ പ്രകൃതിയുടെ 
അനന്തമായ വർണ്ണ കാഴ്ചകൾ
സ്വപ്നത്തിലേക്കാൾ വലിയ സ്വർഗ്ഗാനുഭൂതി
പാരഡൈസ് വൈൽഡ് റിസോർട്ട്
നിററൂർ 
കുടജാദ്രി റോഡ് 

ആകാശവും ഭൂമിയും ഒന്നാകുന്ന കുടജാദ്രിയിലെ വർണ്ണ കാഴ്ചകൾ
പ്രകൃതി മനോഹരി

കുടജാദ്രിയിലെ തെളിമയേറിയ 
കലർപ്പതുമില്ലാത്ത
നീലാകാശം
ശ്രീ ആദിശങ്കര പീഠം 
കുടജാദ്രി നെറുകയിലെ ത്വേജസ്വരൂപം
ഈ ജൻമത്തിലും വരും ജന്മത്തിലും
കുടജാദ്രിയിലെ സുപ്രഭാതം
കുടജാദ്രിയിലെ തങ്കസൂര്യോദയം
സകുടുംബം മലമുകളിലേയ്ക്കൊരു തീർത്ഥയാത്ര
സ്വർണ്ണത്തേരില്ലറിയ ശ്രീ മൂകാംബിക

തങ്കത്തേരിലേറി അമ്മയുടെ തിരു എഴുന്നള്ളത്ത് . ഭക്തി സാന്ദ്രമായ ശീവേലി. അക്ഷര സ്വരൂപിണിയായ ശ്രീ മൂകാംബിക അനുഗ്രഹ വർഷങ്ങളുമായി നാലമ്പല തിരുമുറ്റത്ത്. 

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...