Monday, July 6, 2020

ഇമ്മിണി ബല്ല്യ ശസ്ത്രക്രിയ

ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള സാഹിത്യേതര ഓർമ്മകൾ. ഒരു ഭിഷഗ്വരനേത്രങ്ങളിലൂടെ. സുൽത്താനെ ഞാൻ പലതവണ മെഡിക്കൽകോളേജിൽ കണ്ടിട്ടുണ്ട്. പ്രധാനമായും പുനലൂർ രാജനെ (ഫോട്ടോഗ്രാഫർ) കാണാനാണ് അദ്ദേഹം അവിടെ വരാറ്. കോളേജിന്റെ പോർട്ടിക്കോയിൽ ഉള്ള തിണ്ണയിൽ സുൽത്തൻ ഒരുപ്രത്യേക രീതിയിൽ ആണ് ഇരിക്കുക. കാലുകൾ ഒരു വശത്തേക്കും പിറകോട്ടും ആയി മടക്കി കുറച്ച് മുൻപോട്ട് കുനിഞ്ഞ് ഒരു കൈ നിലത്ത് കുത്തി ശരീരത്തിന്റെ ബാലൻസ് ഉറപ്പ് വരുത്തി കണ്ടാൽ ഒരു സുജായിയെ കണക്കെ ഒരു ഇരുപ്പ്. മറ്റേകയ്യിൽ പലപ്പോഴും എരിയുന്ന ബീഡിയും . ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ കഴുത്തിലെ ഞെരമ്പുകൾ എണീറ്റ് നിൽക്കും. പേശികൾ വലിഞ്ഞു മുറുകും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുണ്ടുകൾ പതിയെ തുറന്ന്  പാതി അടഞ്ഞ ചുണ്ടുകൾക്കിടയിലൂടെ സാവധാനം ദീർഘമായ നിശ്വാസം. പിന്നീടാണ് ഈ ഇരിപ്പിന്റെ ശാസ്ത്രീയത മനസ്സിലായത്. സുൽത്താൽ ഒരു സി. ഒ. പി. ഡി രോഗിയായിരുന്നു. ചെറുതൊന്നുമല്ല. ഇമ്മിണി വല്ല്യേ സി.ഒ .പി. ഡി രോഗി. അത് വളരെ വ്യക്തമായി തിരിഞ്ഞത് തൊണ്ണൂറിയഞ്ചിൽ ഞാൻ നാഷണൽ ഹോസ്പിറ്റലിൽ അനസ്തേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ്. അക്കാലത്ത് സുൽത്താന് ഇമ്മിണി വല്ല്യേ ഒരു പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഉണ്ടായി. പ്രൊഫസർ റോയ്ചാലിയാണ് അത് ഓപ്പേറേറ്റ് ചെയ്യുന്നത്. സുൽത്താന് അനസ്റ്റേഷ്യകൊടുക്കേണ്ട ചുമതല എനിക്ക് കിട്ടി. വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു അത്. മുഴുവൻ ബോധം കെടുത്തുന്ന ജനറൽ അനസ്തേഷ്യ സുൽത്താന് തീർത്തും കൊടുക്കാൻ കഴിയുമായിരുന്നില്ല. നട്ടല്ലെൽ മരുന്ന്കുത്തിവെച്ച് കൊടുക്കുന്ന സ്പൈനൽ അനസ്തേഷ്യ ആണ് കൊടുത്തത്. സാധാരണ ചെരിച്ചു കിടത്തിയോ ഇരുത്തിയോ ഒക്കെ ആണ് ഇത് ചെയ്യുന്നത്.  പക്ഷേ സുൽത്താന് ഈ രീതിയിൽ ഒന്നും ഇരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ നേരത്തേ പറഞ്ഞ സുൽത്താന്റെ സ്വതസിദ്ധമായ ഇരുപ്പിൽ തന്നെ സ്പൈനൽ അനസ്തേഷ്യ കൊടുക്കേണ്ടി വന്നു. അതിനേക്കാൾ വലിയ പ്രശ്നം സർജറിയിലാണ് ഉണ്ടായത്. പ്രോസ്റ്റേസ്റ്റ് സർജറിക്ക്  ലിത്തോട്ടമി എന്നുപറയുന്ന കാലുകൾ രണ്ടും ഉയർത്തി വെച്ച്  മലർന്നു കിടക്കുന്ന പൊസിഷൻ ആണ് വേണ്ടത്. സുൽത്താനുണ്ടോ കിടക്കാൻ കഴിയുന്നു? അവസാനം ഏതാണ്ട്മുഴുവനായും ഇരിക്കുന്ന പൊസിഷനിൽ തന്നെ പ്രെഫസർ  റോയി ചാലി ടി.യു. ആർ. പി സാങ്കേതിക വിദ്യയിലൂടെ സുൽത്താന്റെ പ്രോസ്റ്റേറ്റ് ഗ്രൻഥി ചുരണ്ടിയെടുത്തു. ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതുമായിരുന്നു ഈ സങ്കീർണ്ണത നിറഞ്ഞ സ്പെഷൽ  TURP. മൂത്രശയ രോഗങ്ങളുടെ സുൽത്താനായ റോയ്ചാലി സാറിന് മാത്രമേ ഈ പ്രത്യേക പൊസിഷനിൽ അക്കാലത്ത് ഇങ്ങിനെ ഒരു ശസ്ത്രക്രിയ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഒരുഇമ്മിണി വല്ല്യേ ശസ്ത്രക്രിയ.

Sunday, July 5, 2020

Soofiyum Sujathayum

ഹോം തിയ്യേറ്റർ ദൃശ്യ വിസ്മയം . 

സൂഫിയും സുജാതയും ഡേ വണ്ണിൽ തന്നെ കണ്ടു. ഒരു വശ്യസുന്ദരമായ ചലചിത്രാനുഭവം. ഒരു റിലീസ് സിനിമ വീട്ടിലെ തിയ്യേറ്ററിൽ ഇരുന്ന് തന്നെ കാണാൻ അവസരമുണ്ടാക്കിയ വിജയ് ബാബു , ആമസോൺ കൂട്ടത്തിൽ നമ്മുക്ക് ഒരു പാട് തിരിച്ചറിവുകൾ തന്നു കൊണ്ടിരിക്കുന്ന സാക്ഷാൽ കൊവിഡ് . എല്ലാം ഈ അവസരത്തിൽ പ്രസക്തമാണ്. ഇതു് സുജാതയുടെ സിനിമയാണ്. പിന്നെ സൂഫിയുടേയും . അതിഥി റാവുവിന്റെ സൂഷ്മാഭിനയത്തിലൂടെ വിരിയുന്ന മനോഹരമായ ഒരു പ്രണയ കഥ . അതിനെ കഥാ പൂർണ്ണമാക്കാൻ അനിവാര്യമായ ജീവിക്കുന്ന കഥാപാത്രങ്ങളും . മണി കണ്ഠൻ പട്ടാമ്പി , സിദ്ധിക്ക്  എല്ലാവരും അത് ഗംഭീരമായിരിക്കുന്നു. ഇസ്ലാമിക പശ്ചാത്തലത്തിൽ അതിന്റെ എല്ലാ മനോഹാരിതയും ചേർത്ത് വെച്ച് ഒരു " അൺ കണ്ടീഷൻഡ് " ലവ് ആണ് സുജാതയുടേത്. സൂഫി യുടേതും . എം. ജയചന്ദ്രന്റെ സംഗീതo  ചിത്രത്തെ കൂടുതൽ പ്രണയാർദ്രമാക്കുന്നു. ബാങ്കുവിളിയിലെ സംഗീത സാമീപ്യം, അതിലെ കലാപരത, താളം , ലയം അതിനൊത്ത നൃത്ത സാധ്യതതകൾ , അങ്ങിനെ ഒരു പാട് വിശേഷങ്ങൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. മതത്തിനതീതമായ പ്രണയ വികാരം കബറിലോളം നീളുന്ന നിശബ്ദ ശബ്ദങ്ങളായി നമ്മളിലെത്തുന്നു സുജാതയിലൂടെ . കൊറോണാ കാലത്ത് വീട്ടിലിരുന്നു കാണാൻ ഒരു ദൃശ്യ വിരുന്ന് .

Saturday, July 4, 2020

ER and reality (Dr Kamal)

Kamal Dev wrote 
ED യും ഞാനും തമ്മിൽ. 

മലയാളം തന്നെ അക്ഷരം തെറ്റാതെ അറിയാത്ത പ്രായത്തിൽ ഇറങ്ങിത്തുടങ്ങിയ ഹാരിപോർട്ടർ ഇത്രയും കാലത്തിനു ശേഷം ഒരുളിപ്പുമില്ലാതെ ആദ്യ വായന നടത്തുന്ന സമയം. അങ്ങ് ദൂരെ ഒരു സൈറൺ മുഴക്കം. അത് അടുത്ത് വന്നു കൊണ്ടേ ഇരുന്നു. ഞാൻ പുസ്തകമടച്ചു. നിമിഷങ്ങൾക്കുള്ളിൽ EMS സ്റ്റാഫ്‌ ഹൃദയ സ്തംഭനം വന്ന ഒരാളെ ED(emergency medicine department)യിലേക്ക് കൊണ്ടുവന്നു. ബന്ധുക്കളുടെ കണ്ണുകൾ പ്രതീക്ഷ വെടിഞ്ഞു കണ്ണുനീരിലേക്ക് പരിവർത്തിച്ചു തുടങ്ങിയിരുന്നു. കൂടെ വന്ന അയൽക്കാർ 
"ആ വാർത്തയ്ക്കായി " കാത്തു നില്കുന്നു. ED ഡോക്ടർ, നഴ്സുമാർ പിന്നെ EMS സ്റ്റാഫ്‌ അടങ്ങുന്ന ഒരു ടീമിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ആ മധ്യവയസ്കന്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി. ബന്ധുക്കളുടെ മനസ്സ് ഈ ഒരവസ്ഥയിൽ കലുഷിതമായിരിക്കും എന്ന് പറയേണ്ടതില്ലലോ. ഞങ്ങളുടെ ശബ്ദം പോലും ആ കാതുകളിൽ പതിഞ്ഞോ എന്നെനിക്ക് സംശയമാണ്. ഒടുവിൽ രോഗിയെ intubate ചെയ്ത് ICU ലേക്ക് മാറ്റി. ആഴ്ചകൾക്കു ശേഷം ഞാൻ പ്രസ്തുത പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിൽ ഇംഗ്ലീഷുമായി മൽപ്പിടുത്തം നടത്തുന്ന സമയം. എന്റെ ഡിപ്പാർട്മെന്റിലൂടെ ആ മധ്യവയസ്‌കൻ ഒരു വീൽചെയറിൽ പുറത്തേക് പോകുന്നത് കണ്ടു. സന്തോഷം അടക്കാനാവാതെ ഞാൻ അദ്ദേഹത്തോട് പുഞ്ചിരിച്ചു. ഒരു അപരിചിതനോടുള്ള മന്ദഹാസമായിരുന്നു എനിക്ക് തിരിച്ചു കിട്ടിയത്. 
അതങ്ങനെയാണ് !! ആ മനുഷ്യൻ ഒരുപാട് പേരോട് നന്ദി പറഞ്ഞു കാണും. താൻ കണ്ണ് തുറക്കുമ്പോൾ മുന്നിലുണ്ടായ ഡോക്ടറോട്, നഴ്സുമാരോട്, അദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ്‌മാരോട്. എന്നാൽ ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ അയാളുടെ ഓർമകളിൽ പോലും ഇല്ല. ഇപ്പോൾ അയാൾ കടന്നു പോയ ഞങ്ങളുടെ ഡിപ്പാർട്മെന്റ് അയാൾ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും അന്യമായ ഒരു സ്ഥലം മാത്രമാണ്. ആഴ്ചകൾക്കു മുൻപ് അയാൾ ബോധമറ്റ് ഇവിടേക്ക് വന്നതും ഞങ്ങൾ എല്ലാവരും കഷ്ടപ്പെട്ട് അയാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതും ഒന്നും ഇന്ന് അദ്ദേഹത്തിന്റെ ബോധമണ്ഡലത്തിലില്ല.

ED സ്റ്റാഫ്‌ ഒരു ചെറു പുഞ്ചിരിയോടെ അയാളെ യാത്രയാക്കി. എമർജൻസി മെഡിസിൻ അല്ലാതെ മറ്റൊരു ഡിപ്പാർട്മെന്റിനും അന്നയാളുടെ ജീവൻ രക്ഷിക്കാൻ പറ്റില്ലായിരുന്നു. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ എന്നത് നാം മറക്കരുത്. 
"അടി ചെണ്ടക്കും പണം മാരാർക്കും ലേ? " അതാണ് പ്രയോഗം. പക്ഷെ എന്ത് ചെയ്യാൻ, ED യിലെ എന്റെ ഗുരുനാഥരും, സഹപാഠികളും പിന്നെ ഈ പുസ്തകവും എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു, എന്റെ ചിന്തകളെയും. അയാൾ സത്യത്തിൽ ഞങ്ങൾക്ക് വേണ്ടിയും ഒരു നന്ദി മാറ്റിവെച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി പറഞ്ഞതിന് ശേഷം അയാൾ ഇത് വരെ കാണാത്ത, ഉണ്ടോ ഇല്ലയോ എന്ന് അയാൾക്കു പോലും ഉറപ്പില്ലാത്ത ഒരു ശക്തിയെ സ്മരിച്ചിരുന്നു, നിറഞ്ഞ മനസ്സോടെ! ആ നന്ദിയുടെ ഓഹരി പറ്റുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് എന്ന് ഈ ED കാർ എന്നെ എപ്പോഴേ പഠിപ്പിച്ചിരിക്കുന്നു . പിന്നെ ഈ പുസ്തകം, "ഒരു അമാനുഷികന്റെ ഏറ്റവും വലിയ അമാനുഷികത അവൻ അദൃശ്യനാകുന്നതിലാണ് "എന്ന് ഈ വൃത്തികെട്ട പുസ്തകവും എനിക്ക് ഇതിനോടകം പറഞ്ഞു തന്നിരുന്നു. അത് കൊണ്ട് മേല്പറഞ്ഞ അടികൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ എന്ന പ്രയോഗം ഞാൻ പിൻ‌വലിക്കുന്നു. 
എങ്കിലും ഒരു അപരിചിതനോടെന്ന പോലത്തെ ആ ചിരി എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഞങ്ങളുടെ മുഖം അയാളുടെ ഓർമകളിലെ ഇരുട്ടിലെവിടെയോ മറഞ്ഞുപോയോ എന്നൊരു വെമ്പൽ ! എന്നാൽ ആ വിഷമവും ഈ പുസ്തകത്തിലെ അവസാന വരികൾ വായിച്ചപ്പോൾ ഇല്ലാതായി. ഇത്രയും കാലം പോർട്ടറിന്റെ രക്ഷകനായിരുന്നത് Snape ആയിരുന്നു പോലും. ആരും അറിയാതെ, ഒരു നന്ദിവാക്കു പോലും കേൾക്കാതെ, ഒരു ചിരി പോലും തിരിച്ചു കിട്ടാതെ !! Snape നെ പറ്റി അതിൽ ആരോ ഇങ്ങനെ എഴുതി ചേർത്തിരിക്കുന്നു. 
"Sometimes Heroes can hide in the most unlikely of places"..
Yes, Sometimes we do... 

Kamaldev
ശുഭം.

Monday, June 22, 2020

International Yoga Day ( Yoga at Home) : Padma matsyasana



Benefits of Padma Matsyasana / Fish In Lotus Pose

Relieves stress, anxiety, depression and fatigue.
Improves your lung capacity.
Stretches your neck, chest, lungs, abdomen, knees and ankles.
Massages your abdominal organs.
Stretches and strengthens your back muscles.
Stimulates your spine.
Activates your Chakras / energy points.
Increases blood flow to your head.
Recommended for people with Asthma, Thyroid and Anxiety

https://365dayspact.wordpress.com/2017/03/28/padma-matsyasana-fish-in-lotus-pose-thoughts-emotions/

International Yoga Day ( Yoga at Home ) : Merudendasana & Pavanamukthasana



Benefits of Pawanmuktasana

  • Pawanmuktasana heals stomach organ to proper flow prana in Manipura Chakra. Well, Body has many Chakras and NADIS  and  3rd chakra is  Manipura chakra from 7 major chakras which work for digestions systems.
  • Tones the muscles in the legs and arms.
  • Make strengthen the spinal column and neck muscles.
  • Relieves constipation.
  • Digestion power is also promoted.
  • Increase blood circulation.
  • Reduce fats the abdomen, ham, and buttocks.
  • Toxins are also removed.
  • Helps the potential energy of the back and neck.
  • Strengthens the body and increase the fluctuations.

International Yoga Day : Sarvangasana and Halasana ( Yoga at Home )




Sarvangasana Benefits

  • Calms the brain and helps relieve stress and mild depression
  • Stimulates the thyroid and prostate glands and abdominal organs
  • Stretches the shoulders and neck
  • Tones the legs and buttocks
  • Improves digestion
  • Helps relieve the symptoms of menopause
  • Reduces fatigue and alleviates insomnia
  • Therapeutic for asthma, infertility, and sinusitis

  • Halasana-Benefits 
  1. Calms the brain.
  2. Stimulates the abdominal organs and the thyroid gland.
  3. Stretches the shoulders and spine.
  4. Relieve the symptoms of menopause.
  5. Reduces stress and fatigue.
  6. Therapeutic for backache, headache, infertility, insomnia, sinusitis

Asianet Lifetime achievement Award 2025-Special Jury mention

“Honoured to receive the Asianet Healthcare Award 2025 – Special Jury Mention in the Lifetime Achievement category. It’s a moment of pride a...