Monday, November 29, 2021

Arun manummal about Strobilanthes

ഡോ. വേണുഗോപാലന്‍ പി പി യുടെ കഥാസമാഹാരം "സ്‌ട്രോബിലാന്തിസ്",  ലിപി ബുക്‌സ് പുറത്തിറക്കി. പുസ്തകം പുറത്തിറങ്ങും മുന്‍പ് തന്നെ മുഴുവന്‍ കഥകളും വായിക്കാനുള്ള സൗഭാഗ്യം ലഭിച്ചതിലുള്ള നന്ദി കഥാകൃത്തിനോട് വ്യക്തിപരമായി പ്രകടിപ്പിക്കട്ടെ.

ആഖ്യാന ശൈലിയിലും ഭാഷാ പ്രയോഗത്തിലും, സ്വീകരിച്ചിരിക്കുന്ന കഥാതന്തുക്കളിലും ഒന്നിനൊന്ന് വ്യത്യസ്തത ഓരോ കഥയിലും പുലര്‍ത്താന്‍ സാധിച്ചു എന്നതാണ് എഴുത്ത്കാരന്‍ എന്ന നിലയില്‍ ഡോ. വേണുഗോപാലല്‍ സാറിന്റെ വിജയമായി അനുഭവപ്പെട്ടത്. 

മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തിന്റെ മരണവും അനുബന്ധമായി അദ്ദേഹത്തോട് നടത്തിയ അനാദരവും വിവരിക്കപ്പെടുന്ന പോസ്ച്യുമസ്ലി യുവേഴ്‌സ് - കെ. എ. സമീര്‍ എന്ന കഥ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. യഥാര്‍ത്ഥ അനുഭവത്തിന്റെ കഥാവിഷ്‌കാരമാണെന്നത് ഒറ്റവായനയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഈ കഥയിലെ ഓരോ പേരുകളും ആരൊക്കെയാണെന്ന് ഊഹിക്കുവാന്‍ വായനക്കാര്‍ക്ക് എളുപ്പമായിരിക്കും. 

ഡോക്ടര്‍, നിങ്ങള്‍ ഒരു തിരക്കുള്ള ഡോക്ടറായിരുന്നില്ലെങ്കില്‍ കുറച്ചധികം നല്ല കഥകള്‍ കൂടി മലയാള സാഹിത്യത്തിന് ലഭിക്കുമായിരുന്നു...

fake message : Mathrubhoomi online

https://www.mathrubhumi.com/technology/news/omicron-variant-covid-fake-massage-dr-pp-venugopal-aster-mims-1.6223544

fake message : Kairalionline

https://keralatimes.com/uncategorized/137527/

Fake news : Manorama online

https://www.manoramaonline.com/health/health-news/2021/11/29/omicron-variant-fake-message-dr-p-p-venugopal.html

Sunday, November 28, 2021

Dr Radha V V comments on Strobilanthes

Book vayichu  ഇഷ്ടം തോന്നി   ഇനിയും ezhuthanam

Dr Moidhu (Aster Mims) wrote about Strobilanthes

Read all stories in one breath superb sir nice sto. Hats off to you

Dr TPV Surendran , Kalpatta wrote about Strobilanthes

സാഹിത്യഭിരുചിയുള്ള ഡോക്ടർമാർ രണ്ടോ മൂന്നൊ ശതമാനം മാത്രമാണെന്ന് തോന്നുന്നു. ഡോക്ടർമാർക്ക് അനുഭവങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അത്  ഫലവത്തായി സാഹിത്യഭാഷയിൽ ആവിഷ്കരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്നതായി കാണാറുണ്ട് .പുനത്തിൽ കുഞ്ഞബ്ദുള്ളയെപോലുള്ളവരുടെകൂടെപ്പെടുത്താൻ വേണുവിനെപോലെ വിരലിൽ എണ്ണാവുന്നവർ മാത്രം .നല്ല ഭാഷ, നല്ലശൈലി ! നൈസർഗ്ഗികം, കൂടുതൽ കൂടുതൽ അനുഭവ സംബത്ത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു . 

ഡോക്ടർ സുരേന്ദ്രൻ കല്പറ്റ

Friday, November 26, 2021

Arun Manumal wrote about Strobilanthes

എഴുത്ത് കാരൻ്റെ കയ്യൊപ്പോടെ സ്നേഹത്തിൻ്റെ പ്രതി ഏറ്റുവാങ്ങുന്നത് ഏറ്റവും സന്തോഷമാണ്. ഡോ. വേണുഗോപാലൻ പി.പി. യുടെ കഥാസമാഹാരമായ സ്ട്രോബിലാന്തസ്, ആദ്യ വായന PDF രൂപത്തിലായിരുന്നു. എന്തൊക്കെ പറഞ്ഞാലും പുസ്തക രൂപത്തിലുള്ള വായന മറ്റൊരനുഭവം തന്നെയാണ്.

ഓരോ കഥയും ഓരോ അനുഭവമാണ്. എഴുത്ത്കാരൻ സ്വയം കഥാപാത്രമായി ഒളിഞ്ഞിരിക്കുന്നത് എല്ലാ കഥകളിലും അനുഭവിക്കാൻ സാധിക്കുന്നുണ്ട്... അതു കൊണ്ട് തന്നെ ആത്മകഥാംശമുള്ളവയാണ് ഇതിലെ കഥകൾ എന്ന് ഒറ്റവാക്കിൽ പറയാമെന്ന് തോന്നുന്നു.

Dr Madhu Kallath wrote about Strobilanthes

കഥകൾ  മുഴുവനായും  വായിച്ചു..സമീറും  സീതലക്ഷ്മിയും..മനസ്സിൽ  നിന്ന് മായുന്നില്ല..ഒരുതരം  വിഭ്രാന്തി സൃഷ്ട്ടിക്കുന്ന കഥകൾ..കഥാപാത്രങ്ങൾ   നമ്മളാരിയുന്നവരാകുമ്പോള്ള  അസ്വസ്ഥത..
നല്ല എഴുത്ത്
പുത്രകമേഷ്ടി   വേറിട്ടുള്ള  അനുഭവം..കഥക്കാരെന്റെ  വൈവ്ദ്യം വെളിവാക്കുന്നു...ഇനിയും കൂടുതൽ  കഥകൾക്കായി കാത്തിരിക്കുന്നു

നന്ദി

Thursday, November 25, 2021

ആസ്റ്റർ മിംസിൻ്റെ സ്നേഹാദരം

ആസ്റ്റർ മിംസിൻ്റെ സ്നേഹാദരം

NABH excellence in Emergency Medicine

Emergency medicine department Astermims Calicut accreditated for NABH Excellence in 3 Rd turn continuously as an hatric .ED team is Receiving the certificate from CMS Dr Abraham Mammen.

Dr Thomas KK wrote about strobilabthes

പ്രിയ വേണു വായിച്ചു തീർത്തു നല്ല സാഹിത്യം. തുറന്നെഴുതെന്നതിൽ തെറ്റിദ്ധരിക്കരു ത് . സമൂഹത്തിൽ ധാരാളം നെഗറ്റീവ് കാര്യങ്ങൾ ഉണ്ടെങ്കിലും അതിൽ കുടുതൽ നന്മയുടെ അംശവുമില്ലേ. സമൂഹം മുഴുവൻ തിൻമയുടെ ചെളി കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നൊരു തോന്നൽ ഈ കഥകളിൽ നിന്നും വരുന്നു. ഒരു കഥയെങ്കിലും പോസിറ്റീവാകാമായിരുന്നു. സീതാലക്ഷ് മി ക്ക് positive ആയി പ്രതികാരം ചെയ്ത് സ്വാമി യെ തോൽപിക്കാമായിരുന്നു.
എന്തായാലു ഭാവിയുള്ള ഒരു എഴുത്തുകാരൻ ജന്മമെടുത്തു എന്നതിൽ വളരെ സന്തോഷം. 🙏🌹🙏🌹🙏

Saturday, November 13, 2021

OMANA Das (Sharjah) wrote about strobilanthes

എല്ലാ കഥകളും വായിച്ചതിനു ശേഷം എഴുതാം എന്നു കരുതി. തികച്ചും പുസ്തകത്തിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന കഥകൾ.ഓരോ കഥയും നീലക്കുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കുന്നതു പോലെ തന്നെ'. പക്ഷേ ഈ നീലക്കുറിഞ്ഞി പുഷ്പിക്കുന്നത് 12 വർഷത്തിൽ ഒരിക്കലാകരുത്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും എഴുത്തിന് സമയം കണ്ടെത്തണം. നല്ലൊരു സാഹിത്യകാരനുമാത്രമേ ഇത്തരത്തിലുള്ള കഥാ സൃഷ്ടികൾ ഉണ്ടാകൂ. പുത്രകാമേഷ്ടിയിൽ പറഞ്ഞതുപോലെ കഥയ്ക്കു വേണ്ടി കഥ എഴുതിയതല്ല എന്ന് ഓരോ കഥയും നമ്മെ ബോധ്യപ്പെടുത്തുന്നു. നമ്മൾ കേട്ടറിഞ്ഞതോ അറിയാൻ പോകുന്നതോ ആയ അനുഭവങ്ങളിലേക്കാണ് ഓരോ കഥയും നമ്മെ കൊണ്ടെത്തിക്കുന്നത്.ഡോ.വേണുഗോപാൽ നല്ലൊരു സാഹിത്യകാരനായി അറിയപ്പെടട്ടെ' ഇനിയും ധാരാളം സൃഷ്ടികൾ അങ്ങയിൽ നിന്നും ഉണ്ടാകട്ടെ. തിരക്കേറിയ ജോലിത്തിരക്കിനിടയിലും അങ്ങേക്ക് അതിനു കഴിയട്ടെ നാളത്തെ വയലാർ അവാർഡ് എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയ അവാർഡുകൾ അങ്ങയെ തേടിയെത്തട്ടെ എന്നാശംസിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു.
ഓമന ടീച്ചർ

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...