എഴുത്ത് കാരൻ്റെ കയ്യൊപ്പോടെ സ്നേഹത്തിൻ്റെ പ്രതി ഏറ്റുവാങ്ങുന്നത് ഏറ്റവും സന്തോഷമാണ്. ഡോ. വേണുഗോപാലൻ പി.പി. യുടെ കഥാസമാഹാരമായ സ്ട്രോബിലാന്തസ്, ആദ്യ വായന PDF രൂപത്തിലായിരുന്നു. എന്തൊക്കെ പറഞ്ഞാലും പുസ്തക രൂപത്തിലുള്ള വായന മറ്റൊരനുഭവം തന്നെയാണ്.
ഓരോ കഥയും ഓരോ അനുഭവമാണ്. എഴുത്ത്കാരൻ സ്വയം കഥാപാത്രമായി ഒളിഞ്ഞിരിക്കുന്നത് എല്ലാ കഥകളിലും അനുഭവിക്കാൻ സാധിക്കുന്നുണ്ട്... അതു കൊണ്ട് തന്നെ ആത്മകഥാംശമുള്ളവയാണ് ഇതിലെ കഥകൾ എന്ന് ഒറ്റവാക്കിൽ പറയാമെന്ന് തോന്നുന്നു.
No comments:
Post a Comment