OMANA Das (Sharjah) wrote about strobilanthes

എല്ലാ കഥകളും വായിച്ചതിനു ശേഷം എഴുതാം എന്നു കരുതി. തികച്ചും പുസ്തകത്തിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന കഥകൾ.ഓരോ കഥയും നീലക്കുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കുന്നതു പോലെ തന്നെ'. പക്ഷേ ഈ നീലക്കുറിഞ്ഞി പുഷ്പിക്കുന്നത് 12 വർഷത്തിൽ ഒരിക്കലാകരുത്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും എഴുത്തിന് സമയം കണ്ടെത്തണം. നല്ലൊരു സാഹിത്യകാരനുമാത്രമേ ഇത്തരത്തിലുള്ള കഥാ സൃഷ്ടികൾ ഉണ്ടാകൂ. പുത്രകാമേഷ്ടിയിൽ പറഞ്ഞതുപോലെ കഥയ്ക്കു വേണ്ടി കഥ എഴുതിയതല്ല എന്ന് ഓരോ കഥയും നമ്മെ ബോധ്യപ്പെടുത്തുന്നു. നമ്മൾ കേട്ടറിഞ്ഞതോ അറിയാൻ പോകുന്നതോ ആയ അനുഭവങ്ങളിലേക്കാണ് ഓരോ കഥയും നമ്മെ കൊണ്ടെത്തിക്കുന്നത്.ഡോ.വേണുഗോപാൽ നല്ലൊരു സാഹിത്യകാരനായി അറിയപ്പെടട്ടെ' ഇനിയും ധാരാളം സൃഷ്ടികൾ അങ്ങയിൽ നിന്നും ഉണ്ടാകട്ടെ. തിരക്കേറിയ ജോലിത്തിരക്കിനിടയിലും അങ്ങേക്ക് അതിനു കഴിയട്ടെ നാളത്തെ വയലാർ അവാർഡ് എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയ അവാർഡുകൾ അങ്ങയെ തേടിയെത്തട്ടെ എന്നാശംസിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു.
ഓമന ടീച്ചർ

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye