Sunday, November 28, 2021

Dr Moidhu (Aster Mims) wrote about Strobilanthes

Read all stories in one breath superb sir nice sto. Hats off to you

Dr TPV Surendran , Kalpatta wrote about Strobilanthes

സാഹിത്യഭിരുചിയുള്ള ഡോക്ടർമാർ രണ്ടോ മൂന്നൊ ശതമാനം മാത്രമാണെന്ന് തോന്നുന്നു. ഡോക്ടർമാർക്ക് അനുഭവങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അത്  ഫലവത്തായി സാഹിത്യഭാഷയിൽ ആവിഷ്കരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്നതായി കാണാറുണ്ട് .പുനത്തിൽ കുഞ്ഞബ്ദുള്ളയെപോലുള്ളവരുടെകൂടെപ്പെടുത്താൻ വേണുവിനെപോലെ വിരലിൽ എണ്ണാവുന്നവർ മാത്രം .നല്ല ഭാഷ, നല്ലശൈലി ! നൈസർഗ്ഗികം, കൂടുതൽ കൂടുതൽ അനുഭവ സംബത്ത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു . 

ഡോക്ടർ സുരേന്ദ്രൻ കല്പറ്റ

Friday, November 26, 2021

Arun Manumal wrote about Strobilanthes

എഴുത്ത് കാരൻ്റെ കയ്യൊപ്പോടെ സ്നേഹത്തിൻ്റെ പ്രതി ഏറ്റുവാങ്ങുന്നത് ഏറ്റവും സന്തോഷമാണ്. ഡോ. വേണുഗോപാലൻ പി.പി. യുടെ കഥാസമാഹാരമായ സ്ട്രോബിലാന്തസ്, ആദ്യ വായന PDF രൂപത്തിലായിരുന്നു. എന്തൊക്കെ പറഞ്ഞാലും പുസ്തക രൂപത്തിലുള്ള വായന മറ്റൊരനുഭവം തന്നെയാണ്.

ഓരോ കഥയും ഓരോ അനുഭവമാണ്. എഴുത്ത്കാരൻ സ്വയം കഥാപാത്രമായി ഒളിഞ്ഞിരിക്കുന്നത് എല്ലാ കഥകളിലും അനുഭവിക്കാൻ സാധിക്കുന്നുണ്ട്... അതു കൊണ്ട് തന്നെ ആത്മകഥാംശമുള്ളവയാണ് ഇതിലെ കഥകൾ എന്ന് ഒറ്റവാക്കിൽ പറയാമെന്ന് തോന്നുന്നു.

The future of Critical Care Transport is here, and it's no longer just about speed. 🚨

  Recent advancements in inter-hospital transport of critically ill patients (2023–2025) emphasize a shift from simple "speed of transi...