Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Director and Lead Consultant in Emergency Medicine -Aster DM Health Care, Site Director-GWU, Regional Faculty AHA, Formerly Expert Committee member KRSA and Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal (Son in law)
Monday, September 19, 2022
Sunday, September 11, 2022
Monday, September 5, 2022
"സുന്ദരി ഗാർഡൻ" എന്ന സുന്ദരി സിനിമ
സോണി ലിവ് ott പ്ലാറ്റഫോമിൽ റിലീസ് ചെയ്ത ഒരു സുന്ദരി സിനിമ , ആദ്യാവസാനം വേറെ നമ്മുടെ കണ്ണിനും കാതിനും കരളിനും കുളിർമയേകി , ഒരു മണിക്കൂറും അമ്പത്തിയൊന്നു മിനിറ്റും കഴിയുമ്പോൾ , അയ്യോ പടം തീർന്നല്ലോ എന്നോർത്ത് നമ്മൾ സങ്കടപ്പെടും . അത്രമേൽ മനോഹരമാണ് സുന്ദരിയാണ് ഈ ചലച്ചിത്രാനുഭവം . മിഴിക്കൂടിനുള്ളിൽ വെയിൽപൂവ് വിരിയിച്ചുകൊണ്ട് , ഫ്ലൂറ്റിന്റെ അനുവാദനത്തിൽ മൃദുല വാരിയരുടെ മനോഹരമായ പാട്ടിന്റെ പിന്നണിയിൽ വാഗമണ്ണിന്റെ സുന്ദരിതൽപത്തിൽ സുന്ദരി ഗാർഡിന്റെ ഇളം മഞ്ഞു വാതിൽ പതുക്കെ തുറക്കുമ്പോൾ ഒരു മധുരജീവഗാനം മതി മറന്നു പാടുന്ന പോലെ സാറയുടെ ജീവിതം നമ്മുടെ മുൻപിൽ ഇതൾ വിരിയുകയായീ . പിന്നെ അങ്ങോട്ട് കണ്ണും കാതും മനസ്സും നിറയുന്ന സുന്ദരി കാഴ്ചകളാണ് . വേനലാകെ നീരണിഞ്ഞ പോലെയും മഴനൂൽഅഴിഞ്ഞു മനസ്സറിഞ്ഞ പോലെയും (ജിയോ പോളിന്റെ കവിത ) അൽഫോൻസിന്റെ ഈണങ്ങളിലും സ്വരപ്രവാഹത്തിലും നമ്മെ ഒരു വല്ലാത്ത ലോകത്തിലേക്ക് കൊണ്ടുപോകുന്നു . അപർണ്ണയുടെ മതാഭിനയവും സൂഷ്മാഭിനയവും നീരജിന്റെ സ്‌ക്രീൻ പ്രെസെൻസും നല്ല സ്ക്രിപ്റ്റിന്റെ നല്ല ഡിറക്ഷനും ഒക്കെ ഈ സിനിമയെ കൂടുതൽ സുന്ദരി ആക്കി . കവിതല്മകമായ ക്യാൻവാസിൽ കവിതപോലെ ഒരു സുന്ദരി കഥ പറഞ്ഞു പോകുമ്പോൾ കവിതപോലുള്ള ക്യാമറ പ്രെസെൻസ് എടുത്തു പറയേണ്ടതുണ്ട് . ഏഴ് പാടുകളുണ്ട് ഈ ഗാർഡനിൽ . കവിതപോലെ നമ്മുടെ ഹൃദയത്തിൽ അലിഞ്ഞു ചേരാൻ .
https://youtu.be/U1c8qy_vQPc - Songs on youtube
Saturday, August 20, 2022
ചില സിനിമകൾ അങ്ങിനെയാണ് , കൂടെയിങ്ങു പോരും .....
ഒന്ന് - മലയൻ കുഞ്ഞ്
മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത , വളരെ വ്യസ്ത്യസ്ത മായ ഒരു സിനിമ. ഒരു സിനിമയുടെ ഏതു ആംഗിളിൽ നിന്ന് നോക്കിയാലും ഈ സിനിമാ വേറിട്ടുനിൽക്കുന്നു . ഏറ്റവും ആദ്യം പറയേണ്ടത് സ്ക്രപ്റ്റും അതിനനുഗുണമായി സ്ക്രിപ്റ്റിനും മുൻപേ സഞ്ചരിക്കുന്ന ക്യാമറയും തന്നെയാണ് . മഹേഷ് നാരായണൻ , എന്തുകൊണ്ട് ഈ സിനിമയുടെ ക്യാമറ കൈ കാര്യം ചെയ്തു എന്ന് ഈ സിനിമ കാണുമ്പോൾ അപ്പോൾ നമുക്ക് മനസ്സിലാകും . ഈ സിനിമയുടെ മേയ്ക്കിങ് അത്രമേൽ മനോഹരമാണ് . ഫഹദ് ഫാസിൽ എന്ന് എന്ന അതുല്യ നടൻറെ അഭിനയം ആണ് എടുത്തുപറയേണ്ടതാണ് . കേന്ദ്രകഥാപാത്രത്തെ, എത്ര സൂക്ഷ്മമായി ആയിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഫഹദിന് നമാത്രം കഴിയുന്ന ഒരു അഭിനയസിദ്ധി യാണ് . സിനിമയുടെ കലാസംവിധാനം, അവതരണം, പശ്ചാത്തലസംഗീതം , കല സംവിധാനം എന്നീ ഘടകങ്ങൾ ഒക്കെ വളരെ ഗംഭീരമായി തന്നെ ചെയ്തിരിക്കുന്നു ഈ സിനിമയിൽ . ആദ്യപകുതിയിൽ കേന്ദ്രകഥാപാത്രമായ അനിക്കുട്ടൻറെ സുഷ്മാ അവതരണവും രണ്ടാംപകുതിയിൽ ഒരു പ്രകൃതി ദുരന്തത്തിൽ പശ്ചാത്തലത്തിൽ നടക്കുന്ന സർവൈവൽ അറ്റെംപ്റ്റും ആണ് ഉള്ളത്. രണ്ടാം പകുതിയിൽ വളരെ കുറഞ്ഞ സംഭാഷണങ്ങൾ മാത്രം . കൃത്യമായി പറഞ്ഞാൽ “പൊന്നി….പൊന്നി “ എന്ന ഡയലോഗും പ്രകൃതിദുരന്തത്തിന്റെ സൂഷ്മ കാഴ്ചകളും നേർക്കാഴ്ചകളും അതിഗംഭീരമായ പശ്ചാത്തലസംഗീതവും റിയലിസ്റ്റിക് സൗണ്ട് എഫക്ട്സും കൊണ്ട് സമ്പൂർണമാണ് . മാലയാണ് കുഞ്ഞു നമ്മേ ത്രസിപ്പിക്കുന്ന ഒരു സിനിമയാണ്. നമ്മൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്ന്. മലയാളത്തിൽ ഇത്തരം സിനിമകൾ അപൂർവങ്ങളായി മാത്രം ഉണ്ടാകുന്നതാണ് . അതുകൊണ്ടുതന്നെ ഇതിന്റെ പിറകിൽ പ്രവർത്തിച്ചപവരെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല . പ്രത്യേകിച്ച് മഹേഷ് നാരായണൻ, ഫഹദ് , ജ്യോതിഷ് ശങ്കർ ( ആര്ട്ട് ഡയറക്ടർ) , എ ആർ റഹ്മാൻ എന്നിവരെയൊക്കെ . https://youtu.be/9CisoE853Mw
OTT- Amazone primeരണ്ട് - ആവാസ വ്യൂഹം
കൃഷ്ണാനന്ദ് സംവിധാനം ചെയ്ത ആവാസ് വ്യൂഹം എന്ന സിനിമ മലയാളത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് . പ്രമേയം കൊണ്ടും അവതരണം കൊണ്ടും അഭിനയം കൊണ്ടും എടുത്തുപറയേണ്ട ഒരു ചലച്ചിത്ര കാവ്യം. അവതരണശൈലി തികച്ചും വ്യത്യസ്തമാണ് എന്ന് മാത്രമല്ല അല്ല അത് ഒരു ഡോക്യുഫിക്ഷൻ ആണോ ഡോക്യുമെൻററി എന്നൊക്കെ നമുക്ക് സംശയമുണ്ടാകാം സിനിമ കാണുമ്പോൾ. ഒരു ഉഭയജീവിയുടെ കഥ പറയുന്ന സിനിമ, അതിലെ പ്രധാന അഭിനേതാവായ രാഹുൽ രാജഗോപാലിന്റെ അഭിനയത്തികവ് കൊണ്ട് തികച്ചും വ്യത്യസ്തമായി തന്നെ നമ്മുടെ മുൻപിൽ എത്തുന്നു. മനുഷ്യന്റെ അതിമോഹവും അത് തീർക്കുന്ന ദുരന്തങ്ങളിലേക്കും സിനിമ വിരൽചൂണ്ടുന്നു.നമ്മൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളുടെ കാറ്റഗറിയിൽ ആവാസ് വ്യൂഹവും വരുന്നു. https://youtu.be/mFxdTPcKdQU
OTT- Sony Liv
മൂന്ന് - റോക്കറ്ററി : ദി നമ്പി ഇഫക്ട്
തിയേറ്റർ റിലീസിന് ശേഷം ഒ.ടി.ടി യിൽ എത്തിയ ബയോപിക്
വിഭാഗത്തിൽ പെടുത്താവുന്ന ഒരു കിടിലൻ സിനിമ . നൂറ് ശതമാനം
പ്രാടിയോടിക്. രാജ്യസ്നേഹത്തിൻറേയും രാജ്യദ്രോഹത്തിന്റേയും
അതിർവരമ്പുകൾ ഇതിലും ഭംഗിയായി വരച്ച് കാട്ടി തരുന്ന മറ്റൊരു
ചലചിത്രം വേറേ ഉണ്ടെന്ന് തോന്നുന്നില്ല. സിനിമ ആദ്യാവസാനം
വരെ ശ്വാസം പിടിച്ചുകൊണ്ടല്ലാതെ കാണാൻ കഴിയില്ല. ഈ സിനിമ
തിയേറ്ററിൽ തന്നെ യാണ് കാണേണ്ടത്. ഞാൻ എന്റെ ഹോം
തിയേറ്റർ നവീകരിച്ചപ്പോൾ വരുത്തിയ ദൃശ്യ ശ്രവ്യ വിപുലീകരങ്ങൾ
എന്റെ സിനിമാ ആസ്വാദനത്തിന്റെ തിയേറ്റർ ചാരുത അതേ പടി
നിലനിർത്താൻ സഹായമായി. രാജ്യം നമ്മുടെ സ്വാതന്ത്ര്യലബ്ദിയുടെ
എഴുപത്തി അഞ്ച് ആണ്ടുകൾ പിന്നിട്ടുമ്പോൾ , ഈ
ആഘോഷക്കാലത്ത് , കാണാത്തവർ നിർബന്ധമായും കണ്ടിരിക്കേണ്ട
ഒരു സിനിമ.
“കൌസല്യ സുപ്രജ രാമ പൂർവ്വ”; എന്ന് തുടങ്ങുന്ന വെങ്കിടേശ്വര
സുപ്രഭാത്തിൽ പ്രപഞ്ച മുണരുമ്പോൾ ഭൂമിയിൽ
ആദ്യസൂര്യകിരണങ്ങൾ പതിക്കുമ്പോൾ തുടങ്ങുന്ന സിനിമ നമ്പി
നാരയണൻ എന്ന അതുല്യ പ്രതിഭയായ ശാസ്ത്രജ്ഞന്റെ
സംഭവബഹുലമായ ജീവതത്തിന്റെ നേർകാഴ്ചയായി നമ്മുടെ
മുൻപിൽ എത്തുന്നു. മാധവൻ തന്നെ സ്ക്രിപ്റ്റ് ചെയ്ത് സംവിധാനം
ചെയ്യുന്ന റോക്കറ്ററിയിൽ നമ്പിയായി സംവിധായകൻ തന്നെ വന്നത്,
കഥയുടെ കാമ്പ് ഒട്ടും നഷ്ടപ്പെടാതിരിക്കാൻ കാരണമായി. ആദ്യ
പകുതിയിൽ നമ്പി ആരായിരുന്നു എന്ന് കൃത്യമായി സിനിമ
അടയാളപ്പെടുത്തുന്നു.രണ്ടാം പകുതിൽ നാം നമ്പിയോട് ചെയ്ത
നന്ദികേടിനെ അതിന്റെ തീവ്രത ഒട്ടു ചോർന്നു പോകാതെ,
അതേതീവ്രതയിൽ തന്നെ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു
മാധവൻ. രാജ്യ സ്നേഹവും രാജ്യദ്രോഹവും എല്ലാം എന്താണ് എന്ന്
കൃത്യമായി വരച്ചുകാട്ടുന്നു ഈ ചലച്ചിത്ര കാവ്യം. ചില
മുഹൂർത്തങ്ങളിൽ എങ്കിലും നമ്മൾ അറിയാതെ എണീറ്റ് എന്നു
പോകും ഈ നമ്പി എഫക്ട്‌സ് പകരുന്ന തീവ്രതയിൽ.
ചിലപ്പോഴൊക്കെ കണ്ണകൾ ഈറൻ അണിഞ്ഞെന്നും വരാം. അത്രമേൽ
തീവ്രമാണ് ഈ നമ്പി എഫക്ട്. ഈ ഇഫക്ടിൽ നാം സിനിമ
കാണുമ്പോൾ, ആദ്യം മാധവൻ കേന്ദ്ര കഥാപാത്രമായി, ഒരു സിനിമ
യായി മാത്രം നമ്മൾ കണ്ടുതുടങ്ങി, സിനിമ അവസാനിക്കുമ്പോൾ
നമ്മൾ നമ്പിയെ മാത്രമായിരിക്കും കാണുന്നതും , നമ്പി
മാത്രമായിരികും സ്ക്രീൻ വിട്ട് നമ്മുടെ മനസ്സിൽ ചേക്കേറുന്നതും.
മാധവൻ എന്ന അതുല്യ പ്രതിഭ അത്രമേൽ ഇഴ ചേർന്നിരിക്കുന്നു
നമ്പിയുടെ അവതരണത്തിൽ. ഉന്നത നിലവാരത്തിലുള്ള മെയ്ക്കിങ്,
ശബ്ദ സങ്കലനം, ദൃശ്യസങ്കലനം, ഒരോ അഭിനേതാക്കളുടേയും അഭിനയ
ചാരുത തുടങ്ങിയവയെല്ലാം റോക്കറ്റെറിയെ
അതിമനോഹരമാക്കിയിരിക്കുന്നു. നമ്മൾ നിർബന്ധമായും
കണ്ടിരിയ്ക്കേണ്ടുന്ന , അറിഞ്ഞിരിക്കേണ്ടുന്ന ഒരു ജീവചരിത്ര
കാവ്യം. നമ്പിയെ പ്പറ്റി ഏറ്റവും അധികം ഇല്ലാ കഥകൾ
എഴുതുകയും അതെല്ലാം വായിച്ച് അത്മരതി അണയുകയും ചെയ്ത
മലായാളി ഒരു പ്രായശ്ചിത്തമായെങ്കിലും ഈ നമ്പി എഫക്ട് , അനുഭവിക്കേണ്ടതുണ്ട് .
തിരിച്ചറിയേണ്ടതുണ്ട്. https://youtu.be/dy19ajxBv5E
OTT- Amazone Primeനാല്: കുറ്റാന്വേഷണ കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു “ഹെവൻ”
കുറ്റാന്വേഷണ കഥകൾ, നമുക്ക് എന്നും ഇഷ്ടമാണ്. അത്തരത്തിലുള്ള ഒരു സൂപ്പർ കുറ്റാന്വേഷണ കഥയാണ് “ഹെവൻ” എന്ന മലയാള സിനിമ പറയുന്നത്. ആദ്യ ഫ്രെയിം മുതൽ അവസാനം വരെ ശ്വാസം അടക്കി പിടിച്ചു കൊണ്ട് മാത്രമേ നമ്മൾക്ക് ഈ സിനിമ കാണാൻ കഴിയും. കെട്ടുറപ്പുള്ള വൃത്തിയുള്ള ഉള്ള സംവിധാനം. സുരാജിന്റെ സൂക്ഷ്മ അഭിനയം. ഒതുക്കമുള്ള തിരക്കഥ. പിടി തരാതെ മുന്നേറുന്ന സെക്യുഎൻസിങ് .ഓരോ അഭിനേതാവിന്റെയും കോൺട്രിബ്യൂഷൻസ് വളരെ മികച്ചതായി തന്നെ വന്നിരിക്കുന്നു. കഥയെ മൊത്തത്തിൽ കാണുമ്പോൾ അഞ്ചാറ് കൊലപാതകങ്ങൾ വന്നെങ്കിലും, അതൊക്കെ തന്നെ വളരെ സൂക്ഷ്മമായി തന്നെ കഥയിൽ കോർത്തിണക്കിയപ്പോൾ വളരെ ആസ്വാദ്യമായി തന്നെ തോന്നി. സിനിമ കണ്ടപ്പോൾ ഒരു കൊറിയൻ ത്രില്ലർ കണ്ട് പ്രതീതിയാണ് തോന്നിയത്. സുരാജ് മാത്രമല്ല കൂടെ അഭിനയിച്ച മറ്റുള്ളവരും വളരെ നന്നായി . ഈ അടുത്തായി ഒരുപാട് ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ സിനിമകൾ വന്നിട്ടുണ്ടെങ്കിലും ,ഈ സിനിമ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്നെ നിൽക്കുന്നു അതിന്റെ അവതരണശൈലി കൊണ്ട്. നിർബന്ധമായും നമ്മളോരോരുത്തരും കണ്ടിരിക്കേണ്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ.https://youtu.be/KZkd0LTX4nU
OTT- Disney Hotstar
അഞ്ച് : ഈ സിനിമ നിങ്ങൾ കണ്ടല്ലെങ്കിലും കുഴപ്പമില്ല
സത്യൻ അന്തിക്കാട് നമുക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് . അദ്ദേഹത്തിൻറെ എല്ലാ സിനിമകളും നമ്മൾക്ക് ഇഷ്ടമാണ് .അങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം ഏറ്റവും അവസാനം സംവിധാനം ചെയ്ത “മകൾ” എന്ന സിനിമ ഇന്നലെ ആണ് കണ്ടത് . ഒരു ദുരന്തം എന്നൊക്കെ വേണമെങ്കിൽ ഈ സിനിമയെപ്പറ്റി പറയാം എന്നാണ് എനിക്ക് തോന്നുന്നത് . അത് ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയോ എന്ന് നമ്മുക്ക് സംശയം തോന്നാം . വാലും തുമ്പും ഇല്ലാത്ത കഥയും കഥപറച്ചിലും സിനിമയെ തീർത്തും ദുർബലമാക്കുന്നു . എന്ന് മാത്രമല്ല ഈ സിനിമ മുൻപോട്ടു പോകുമ്പോൾ, ഈ സിനിമ കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ സംവിധായകൻ ബുദ്ധിമുട്ടുന്നത് നമ്മുക്കു കാണാൻ കഴിയും . സത്യൻ സിനിമകളിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ഒരു സിനിമയായി ഇത് മാറി എന്ന് പറയാതെ വയ്യ.
മലയാളത്തിലെ പ്രീമിയം ഓടിടി പ്ലാറ്റ്ഫോം ഹായ് മനോരമ മാക്സിൽ ആണ് ഈ സിനിമ റിലീസ് ചെയ്തിട്ടുള്ളത്. ഒരു നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഈ സിനിമ ഓഡിറ്റിൽ വന്നത് . സിനിമ തിയേറ്ററിൽ വന്ന രണ്ടുമാസത്തോളം നമ്മൾ കാത്തിരിക്കേണ്ടിവന്നു ഓ ടി ടി യിൽ വരാൻ . ഇക്കാര്യത്തിൽ മനോരമ മാക്സ് ഒരു ഒരു പരാജയം ആണ് .ആമസോൺ, സോണി ലൈവ് , നെറ്ഫ്ലിസ് , ഹോട്സ്റ്റർ ഒക്കെയാണ് ആണെങ്കിൽ , തിയേറ്റർ റിലീസിന് ശേഷം 20 മുതൽ 30 ദിവസത്തിനുള്ളിൽ സിനിമകൾ ഓ ടി ടി യിൽ വരാറുണ്ട്. അത് മനോരമയിൽ ആവുമ്പോൾ ദീർഘകാലം നമ്മൾ കാത്തിരിക്കേണ്ട ഒരു അവസ്ഥ ഉണ്ട്. https://youtu.be/x4TpzSinWqg
Wednesday, July 27, 2022
Thursday, July 21, 2022
Unsafe and unauthorised ambulance operations leading to many deaths
A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity
A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...

-
https://www.facebook.com/Emcon2013 EMCON 2013: The Untold Story of Rapid Action and Evacuation in the History of Medical Conferences The ye...
-
The Dream Takes Shape February 18, 2011 , is a day that will forever remain etched in my memory. It was the day we had chosen to launch our ...
-
Landing in No Man’s Land: An Abrupt Diversion in My Professional Life The years 2006 and 2007 were turning points in my li...