Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Director and Lead Consultant in Emergency Medicine -Aster DM Health Care, Site Director-GWU, Regional Faculty AHA, Formerly Expert Committee member KRSA and Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal (Son in law)
Tuesday, July 20, 2021
Friday, July 16, 2021
Wednesday, July 14, 2021
Sara tries to say something
സാറായും പിന്നെ നമ്മളും...
ഒരു സിനിമാ വിചാരവും അതിലേറേ യാഥാർത്ഥ്യവും
ഒരു നല്ല ചലചിത്രാനുഭവം. സാറാസിനെ പ്പറ്റി പറയുമ്പോൾ സിനിമയുടെ രണ്ടു് വശങ്ങളെ പ്പറ്റി പറയേണ്ടി വരും. ഒന്ന് അതിൻ്റെ മെയ്ക്കിനെപ്പറ്റി. രണ്ടാമത് സിനിമ കൈകാര്യംചെയ്ത വിഷയത്തെപ്പറ്റി.
നിർമ്മിതിയെപ്പറ്റി സിനിമകണ്ടപ്പോൾ തോന്നിയത് ഇങ്ങനെ. കൊറോണാക്കാലത്തെ പരിമിതികൾക്കിടയിൽ നിന്ന് അതിൻറെ പരമാവധി പൂർണ്ണതയോടെതന്നെയാണ് ഈസിനിമ അതിൻറെ ശിൽപികൾ തീർത്തിരിയ്ക്കുന്നത്. നല്ലവണ്ണം ഹോംവർക്ക്ചെയ്ത ഒരുസ്ക്രിപ്റ്റിൽ അപാകതകൾ ഒന്നും അധികമില്ലാത്ത സംവിധാന ശൈലി. പൂർണ്ണതനിറഞ്ഞ അഭിനയത്തിലൂടെ ബെൻ പൊളിച്ചു . കുമ്പിളിങ്ങിയിലൂടെ ഹെലനെയും കീഴടക്കി സാറാസിൽ എത്തുമ്പോൾ ഓരോകഥാപാത്രവും ജീവിയ്ക്കുകയാണ് ഈ കലാകാരിയിലൂടെ. വളരെ കൺവിൻസിങ്ങ് ആയി തന്നെ കൃത്യമായ അഭിനയമികവിലൂടെ കഥാപാത്രത്തെ അനുവാചകരിൽ കുടിയിരുത്തുന്നു അവർ. കുറഞ്ഞ സീനുകളിൽ മാത്രമുള്ള സിദ്ധിക്കിൻറെ ഗൈനക്കോളജിസ്റ്റ് ഗംഭീരം. മറ്റുള്ള കഥാപാത്രങ്ങൾ ആരും മോശമായിട്ടില്ല. ഗംഭീരം ഫ്രൈയിമുകളാണ് ഓരോ സീനുംകളും. ഇൻഡോർ ചെടികളുടെ സാധ്യത ഇത്രയ്ക്ക് മനോഹരമായ് ഉപയോഗിച്ച സിനിമകൾ മലയാളത്തിൽ അധികം ഇല്ല. തൊണ്ണൂറുശതമാനം സിനുകളിലും പച്ചപ്പിനെ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചതായി തോന്നി. നല്ല എഡിറ്റിങ്. പാട്ട്, പാശ്ചാത്തലസംഗീതം എന്നിവ കൊള്ളാം.
രണ്ടാമത്തെ ഭാഗമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. സിനിമ കൈകാര്യം ചെയ്ത വിഷയവും അതിൻറെ കാലിപ്രസക്തിയും വളരെ വലുതാണ്.നൂറു ശതമാനവുംസ്ത്രീപക്ഷത്തുനിന്നു സിനിമ നമ്മോട് സംസാരിക്കുന്നു. വിവാഹവും സന്താനോൽപദനവും ഒക്കെജീവിതത്തിൻ്റെ വലിയഅജണ്ടകൾ ആകുന്ന ഒരുമെൻഡ്സെറ്റിൽ ഉള്ള ഇനിയും ഒരു തരിയ്ക്കുപോലും മാറാത്ത സമൂഹത്തിൻ്റെ മുൻപിൽ വിവാഹസങ്കൽപങ്ങളുടെയും പാരെൻ്റിങ്ങിനെയും വിവാഹജീവിതത്തിൽ ഏറ്റവും വിക്ടിമൈസ് ചെയ്യപ്പെടുന്ന സ്ത്രീയുടെ ഭാഗത്തുനിന്ന് സിനിമ നമ്മോട് വ്യക്തമായും സ്പഷ്ടമായും സംവദിക്കുന്നു.
നമ്മുക്ക് അത് മനസ്സിൽ ആയില്ലെങ്കിൽ അത് നമ്മുടെ മാത്രം പ്രശ്നമാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മൾ പലപ്പോഴും കല്യാണം, സ്ത്രീധനം , കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്, എന്നിവയെല്ലാം കുടുബത്തിൻ്റെ അദൃശ്യവും അവ്യക്തവുമായ സദാചാരവലയത്തിൻ്റെ സഹായത്തോടെ സ്ത്രീയുടെ മുതുകിൽ കെട്ടിവെയ്ക്കുമ്പോൾ അവളുടെ സ്വപ്നങ്ങളുടെ ചിറകരിയുകയാണ് ചെയ്യുന്നത് എന്ന് അവളുടെ സ്വന്തം മാതാപിതാക്കൾകൂടി മറക്കുന്നു അഥവാ മറക്കാൻ പ്രേരിപ്പിക്കപ്പെടുന്നു.
വ്യക്തിപരമായി ഇങ്ങനെ ഹോമിക്കപ്പെട്ട സ്വപ്നങ്ങളുമായി ജീവിതത്തിന് മുൻപിൽപകച്ചു നിന്നതും സപ്നങ്ങളെ വലിച്ചെറിയേണ്ടി വന്നവരും അതല്ലെങ്കിൽ അത്തരം സ്വപ്നങ്ങളെ എത്തിപ്പിക്കുന്നതിന്ന് ഒരു പാട് കഷ്ടപ്പെടേണ്ടിവന്നവരുമായി കുറേ പെരെയെങ്കിലുംഎനിയ്ക്കറിയാം. ഒരു ഡോക്ടർ ആയിട്ടു പോലും ഒരു പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രി കൈയ്യിൽ ഉണ്ടായിട്ട്പോലും സ്വന്തം ആഗ്രഹങ്ങളെ ബലി കൊടുത്തവരേയും തൻ്റെസ്വപ്നങ്ങളെ വഴിയിൽ ഉപേക്ഷിച്ചവരേയും അറിയാം.നർസിങ്ങിലും പരാമെഡിക്കിലും സമാന പ്രതിസന്ധി നേരിടുന്ന എത്രയോ പേർ. മറ്റു പ്രൊഫഷണിലെ സ്ഥിതിയും വ്യത്യസ്തമാകാൻ തരമില്ല. പ്രണയ വിവാഹമെന്നോ അറേൻജ്ഡ്മെരിയേജ് എന്നോ വ്യത്യാസമില്ല ഇക്കാര്യത്തിൽ. ഒരു മത വിഭാഗവും ഇതിൽ വ്യത്യാസമില്ല.
പലർക്കും സാറയാകണമെന്ന് മനസ്സിലെങ്കിലും ആഗ്രഹിക്കുന്നവർ നിരവധി. സാറ നമ്മളോട് പറയാൻ ശ്രമിക്കുന്നതും അതാണ് .
പക്ഷേ, ഒറ്റയ്ക്ക് നിന്ന് യുദ്ധംചെയ്യുമ്പോൾ ഒരു ആശ്വാസവാക്കിന് പോലും ആരുംഇല്ലാത്ത അവസ്ഥ. ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചാൽ എല്ലാവരുടെ മുൻപിലും " ഒരുമ്പട്ടവൾ” ആയി തീരുകയും ചെയ്യുന്നു. പലപ്പോഴും മാനസ്സിക സമ്മർദ്ദത്തിന്അടിമപ്പെടുകയും അതിനെ അതിജീവിയ്ക്കാൻ കഴിയാതെ ജീവിതത്തെ വെറുപ്പോടെ കാണേണ്ടി വരികയും ചെയ്യുന്ന ദുരവസ്ഥ.
സാറാസിലൂടെ നമ്മൾ പറയാത്ത എന്നാൽ പറയപ്പെടേണ്ട കാര്യങ്ങൾ പറഞ്ഞ സിനിമാ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. സിനിമയുടെ അവസാനത്തെ സിനാണ് അതിമനോഹരം. സ്ത്രീയെ പ്രസവിയ്ക്കാനുള്ള ഒരു യന്ത്രo മാത്രമായും കുട്ടികളെ വളർത്താനുള്ള വേലക്കാരി പോലെയും കാണുകയും പിന്നെ തിന്നുക, ഉറങ്ങുക ഉണർന്നാൽ ഇടയ്ക്കിടക്ക് തൻ്റെ പ്രത്യുൽപാദനയന്ത്രത്തെ പ്രവർത്തിപ്പിച്ച് തൻ്റെ സന്താനോൽപാദന കർമ്മം അനുസ്യൂതം നിർവ്വഹിക്കുന്ന അവൻ്റെ യന്തത്തിലേക്ക് ഉള്ള ആഞ്ഞ ചിവിട്ട് അത്തരത്തിലുള്ള എല്ലാവൻമാർക്കും ഉള്ളതാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഭ്രൂണഹത്യക്കെതിരെ വല്ലാത്ത ആവേശം വന്നവർക്കും.
Tuesday, July 6, 2021
Pulse oximeter
Monday, July 5, 2021
മരണ കാരണം: എന്ത് ? എങ്ങിനെ
Cardiac arrest and cause of death
A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity
A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...

-
https://www.facebook.com/Emcon2013 EMCON 2013: The Untold Story of Rapid Action and Evacuation in the History of Medical Conferences The ye...
-
The Dream Takes Shape February 18, 2011 , is a day that will forever remain etched in my memory. It was the day we had chosen to launch our ...
-
Landing in No Man’s Land: An Abrupt Diversion in My Professional Life The years 2006 and 2007 were turning points in my li...