ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, പോലീസ് സ്റ്റോറി
പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ല്ർ സിനിമകൾ പൊതുവെ എല്ലാവര്ക്കും ഇഷ്ടമാകാറുണ്ട് . ഒരു ക്രൈം , അതിനെ പിന്തുടർന്ന് പോകുന്ന അന്ന്വേഷണങ്ങൾ , അതിലെ നൂലാമാലകൾ , ട്വിസ്റ്റുകൾ ഇതൊക്കെ നമ്മുക്ക് എന്ന് ഹരമാണ് . ഹോം തീയേറ്ററിൽ OTT റിലീസ് ആയി വന്ന രണ്ടു ഇൻസ്റ്റിഗേഷൻ ത്രില്ലെർ സിനിമകൾ കഴിഞ്ഞ ദിവസം കാണാനിടയായീ . അനുപ് മേനോന്റെ 21 ഗ്രാം , മമ്മൂട്ടിയുടെ സിബിഐ 5 - ദി ബ്രെയിൻ എന്നിവയായിരുന്നു ഈ രണ്ടു ചിത്രങ്ങൾ . 21 ഗ്രാം തീയേറ്ററുകളിൽ നന്നായി ഓടിയെങ്കിലും സിബിഐ 5 അത്രതന്നെ ഓടിയില്ല. ഒരു പക്ഷെ ആളുകളുടെ അമിത പ്രതീക്ഷ ആയിരിക്കാം ഇതിന് കാരണം . ആയിരം കോടി കൊയ്യുന്ന കെജിഫ് പോലുള്ള മാസ്സ് സിനിമ ആസ്വാദനം മലയാളിയുടെ ബ്രൈയിനെ ടോക്സിക് ആക്കിയിരിക്കാം എന്നും കരുതാം .
മെഡിക്കൽ ഫാക്ടസ്
രണ്ടു സിനിമകളിലും കുറെ മെഡിക്കൽ ഫാക്ടസ് കൊണ്ടുവന്നിട്ടുണ്ട് , ത്രില്ലിംഗ് ആയിട്ടും കുറെ ഒക്കെ ഫാൿറ്റൽ ആയിട്ടും . മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുത്ത കാലത്തേ സിനിമകളിൽ മെഡിക്കൽ ഫാക്ടസ് കുറച്ചു കൂടി വസ്തുനിഷ്ഠമായി ഉൾക്കൊള്ളിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട് എന്നതും ഒരു നല്ല കാര്യമാണ് .
ഹൃദയത്തിൽ ഘടിപ്പിച്ചു , ഹൃദയ താളത്തെ നിയന്ത്രിക്കുന്ന പേസ് മേക്കേഴ്സിനെ പ്രവർത്തന രഹിതമാക്കുന്ന സാങ്കേതിക വിദ്യകളും മറ്റും രണ്ടു സിനിമകളിലും ത്രില്ലെർ പശ്ചാതലത്തിൽ ഉപയോഗിക്കുന്നു . ഇംപ്ലാൻ്റബിൽ പേസ് മേക്കറുകളെയും ഡിഫിബ്രിലേറ്ററുകളേയും റിമോട്ട് ആയി നിരീക്ഷിക്കുന്നതിന്നതിനും അത് ഉപയോഗിക്കുന്നവർ അത്യാസന നിലയിൽ ആയാൽ സഹായിക്കുന്നതിനും മറ്റും വേണ്ടിയുള്ള സങ്കേതിക വിദ്യ ലഭ്യമാണ്. അതിൻ്റെ നെഗറ്റീവ് വശമാണ് രണ്ട് സിനിമയും ഉപയോഗിച്ചിരിക്കുന്നത്. അതിനെ ഒരു ഫിക്ഷൻ മോഡിൽ സമീപിച്ചാൽ കുഴപ്പമില്ല. പക്ഷേ രണ്ട് സിനിമയും ഒരു ഫിക്ഷൻ മോഡിൽ ഉള്ളതല്ല എന്നതാണ് വസ്തുത. പിന്നെ മലയാളം സിനിമ മുന്നോട്ട് വെയ്ക്കുന്ന ഉള്ളടക്കത്തിലെ ശാസ്ത്രീയത എന്നത് , അപൂർവ്വം ചില സിനിമകളെ മാറ്റി നിർത്തിയാൽ , തീരെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.
മെയ്ക്കിങ്
രണ്ടു സിനിമകളും കണ്ടിരിക്കാവുന്ന മീഡിയം പേസിൽ ഉള്ള പടങ്ങൾ ആണ് . അമാനുഷിക രംഗങ്ങൾ കൊണ്ട് വെറുപ്പിക്കുന്ന ഒന്നും ഇതിൽ ഇല്ല . നോർമൽ ആയി നടക്കുന്ന റിയലിസ്റ്റിക് ആയ ഇൻവെസ്റ്റിഗേഷൻസ് , നല്ല ക്ലൈമാക്സ് , നല്ല അഭിനയം , ഭേദപ്പെട്ട മെയ്ക്കിക്കിങ്ങ് . ബോറടിപ്പിക്കാതെ സ്ക്രിപ്റ്റ് , ഡിറക്ഷൻ. ദുൽക്കറിൻ്റെ സല്യൂട്ട് , ജിത്തു ജോസഫിൻ്റെ 12th Man എന്നീ ഇൻവെസ്റ്റിഗേഷൻ സിനിമകളുടെ അതേ ടോണിലുള്ള മെയ്ക്കിങ്ങ്. സ്പോയിലർ റിവൂ കൾ വായിക്കാതെയും കേൾക്കാതെയും ഈ സിനിമകളെ സമീപിച്ചാൽ ഇവ നല്ല ചലചിത്രാനുഭവങ്ങൾ ആയിരിക്കും.
ജഗതി ശ്രീകുമാറും ഞാനും
2011ലെ ഒരു തണുത്ത വെളുപ്പാം കാലം . പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റർ ടി എ റസാഖ് എന്നെ വിളിക്കുന്നു .
“ബ്രദർ , ഒന്ന് വേഗം വരണം , നമ്മുടെ അമ്പിളി ചേട്ടൻ അപകടത്തിൽ പെട്ടിരിക്കുന്നു “
തൊട്ട് പിന്നാലെ ചിത്രഭൂമിയിലെ പ്രേംചന്ദ് വിളിക്കുന്നു. പുലർച്ചെ നാല് മുപ്പതിന്. എമർജൻസി മെസിസിൻ എന്ന നവ ശാസ്ത്ര ശാഖ അന്ന് എന്നെ ഏൽപിച്ച വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നായിരുന്നു ജഗതിയുടെ അപകടം.
ഞാൻ എമർജൻസി റൂമിൽ എത്തിയപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ഉള്ള ജഗതി ശ്രീകുമാറിനെ ആണ് കാണുന്നത് . ചെസ്റ് , അബ്‌ഡൊമെൻ , തുടയെല്ലുകൾ , കഴുത്തു ഉൾപ്പെടെ ശരീരമാകലം പരിക്കേറ്റ നമ്മുടെ പ്രിയപ്പെട്ട ജഗതി അത്യാസന്ന നിലയിൽ . പിന്നീടങ്ങോട്ട് ഒരു ദ്രുതകർമ്മ അതിതീവ്ര പരിചരണമായിരുന്നു. വലിയ ഒരു മെഡിക്കൽ ടീമിൻ്റെ വലിയ പ്രയത്നം. അന്നും പിന്നീട് കുറെ നാളും . ജഗതി ചേട്ടൻ ജീവിക്കും എന്ന് തന്നെ കരുതിയില്ല . കഴുത്തിലെ കർണ്ണ നാഡിക്ക് ഏറ്റ പരിക്ക് , അദ്ദേഹത്തിന്ന് അതി ഭയാനകമായ ഒരു സ്‌ട്രോക്കിനു കാരണമായി .
ഒരു പതിറ്റാണ്ടിനു ഇപ്പുറം സിബിഐ 5 ഇൽ ജഗതി ചേട്ടൻ വരുമ്പോൾ മനസ് നിറയുകയാണ്. ജഗതിയുടെ അതിമനോഹരമായ ഒരു ചെറു പുഞ്ചിരിയുണ്ട് CBI 5 ൽ . അതിൽ ഉണ്ട് എല്ലാം. കാലം കരുതിവെച്ച ചിരി.
സിനിമ വീട്ടിൽ നിന്ന് തന്നെ കാണുമ്പോൾ
സിനിമ കൊട്ടകയിൽ പോയി സിനിമ കണ്ട എന്റെയൊക്കെ കുട്ടിക്കാലം . അവിടുന്നിങ്ങോട്ടെ , തീയേറ്ററുകൾ, അതിൽ തന്നെ 70mm , കളർ ടെക്നോളജി , സെനമാസ്കോപ്പ് , പിന്നെ സ്റ്റീരിയോ സൗണ്ടസ് ,വീഡിയോ ടേപ്പ് ,CD , ഡിവിഡി, Bluray , ലേസർ പ്രോജെക്ഷൻ, 3D , ഡോൾബി സറൌണ്ട് , 2K ,4K , അറ്റ്മോസ് സൗണ്ട് സിസ്റ്റം …. ദൃശ്യ ശ്രവ്യ സാങ്കേതിൿതയുടെ ഒരു മലവെള്ള പാച്ചിൽ തന്നെ ആയിരുന്നു വല്ലോ കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ . ഇതിന്റെ എല്ലാം നന്മ തിന്മകൾ നേരിട്ടറിയാൻ കഴിഞ്ഞ ഈ കാലഘട്ടത്തിൽ തന്നെ ജീവിച്ച നമ്മളും ഭാഗ്യവാന്മാർ . ഇന്ന് ഈ സിനിമകൾ ഒക്കെ വീട്ടിൽ ഇരുന്നു തന്നെ , 4K ക്വാളിറ്റിയിൽ , ഡോൾബി ഓറോത്രീഡിയിൽ തീയേറ്റർ ചാരുതയിൽ റിലീസ് ദിവസം തന്നെ കാണാൻ പറ്റുന്ന ടെക്നോലോജിയുടെ കാലം. എല്ലാ സിനിമകളും ഒരു സ്വപ്നം
2 comments:
വിക്രം ഷൂട്ട് ചെയ്യും മുമ്പ് വേണു സാറിനെ ഒന്ന് കാണാമായിരുന്നു സംവിധായകന്നു. Cpr ൽ കുറച്ചു falt ഫീൽ ചെയ്തു.
Thanks a lot
Post a Comment