Vaccine issues in Malappuram

Vaccination issue in Malappuram
As forwarded
I also agree with Second write up. I also belonging to Malappuram District

[6/15, 7:55 PM] +91 94952 33230: *വാക്സിൻ ശരിയോ തെറ്റോ എന്നതല്ല*
*എന്തിന് നിര്ബന്ധിക്കണം എന്നതാണ് പ്രശ്നം*

💉💉💉💉💉💉💉

വാക്സിൻ നൽകാത്ത കുട്ടികളെ ഇനി സ്കൂളിൽ  ചേർക്കാൻ കഴിയില്ല എന്ന് നിയമം വരാൻ പോകുന്നു എന്ന വാർത്ത നാം വളരെ ഗൗരവത്തോടെ എടുക്കേണ്ടതാണ്. നമ്മുടെ മലപ്പുറം ജില്ലയിൽ മാത്രം ആണ് ഇത് നിർബന്ധമാക്കാൻ പോകുന്നത് എന്ന കാര്യം കൂടി നാം കൂട്ടി വായിക്കുമ്പോഴേ അതിന്റെ യഥാർത്ഥ ഗൗരവം നമുക്ക് മനസ്സിലാക്കാൻ കഴിയു. ഇങ്ങനെ വാക്സിൻ നിർബന്ധമാക്കാൻ ഇവർ പറയുന്ന ന്യായം മതസംഘടനകളും അതുപോലെ പ്രകൃതി ചികിത്സക്കാരും വാക്സിൻ വിരുദ്ധ പോരാട്ടങ്ങൾ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തുന്നു എന്ന തുക്കടാ ന്യായം ആണ്. എവിടെയോ എങ്ങിനെയോ മരിച്ച 10 ഓളം കുട്ടികളുടെ മരണകാരണം വാക്സിൻ കൊടുക്കാത്തതാണെന്നും ഇവർ പറഞ്ഞു ഫലിപ്പിക്കുന്നു. നമ്മുടെ മലപ്പുറം ജില്ലയിൽ മാത്രം 100 ലേറെ കുട്ടികൾക്ക് വാക്സിൻ മൂലം അപകടങ്ങൾ സംഭവിച്ചത് ഇവർക്ക് വാർത്തയല്ല. ധാരാളം കുട്ടികൾ വാക്സിൻ കൊടുത്ത കാരണത്താൽ മരിച്ചതും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. വീടു വീടാന്തരം ആരോഗ്യ പ്രവർത്തകർ കയറിയിറങ്ങി നിർബന്ധപൂർവം ഇപ്പോൾ തന്നെ വാക്സിൻ കൊടുത്തു വരുന്നുണ്ട്. മലപ്പുറം ജില്ലയിലെ കണക്കുകളും സമരങ്ങളും മാത്രേ ഇവിടെ ചർച്ചയുള്ളൂ. മറ്റു ജില്ലകളിൽ ധാരാളം പേർ വാക്സിൻ കൊടുക്കാൻ തയ്യാറാവുന്നില്ല. അത് ഓരോ ജില്ലയിലും നാം പോയി അന്വേഷിച്ചു ചെന്നാൽ മനസ്സിലാവുന്നതെ ഉള്ളു. വാക്സിനെതിരെ സമരം ചെയ്യുന്നവരും മറ്റു ജില്ലകളിലും ധാരാളം ഉണ്ട്. എന്നിട്ടും എന്തിനാണ് മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മലപ്പുറം ജില്ലയിൽ മാത്രം വാക്സിൻ നിര്ബന്ധമാക്കുന്നത്. അതിൽ പല ഗൂഢ ലക്ഷ്യങ്ങളും ഉണ്ടോ???? നിർബന്ധിത വാക്‌സിനെ നാം തീർച്ചയായും എതിർക്കണം. വാക്സിൻ ശരിയോ തെറ്റോ എന്നതല്ല എന്തിന് നിര്ബന്ധിക്കണം എന്നതാണ് പ്രശ്നം..... പരമാവധി ഷെയർ ചെയ്യുക...
[6/15, 7:55 PM] +91 94952 33230: *വാക്സിൻ ശരിയോ തെറ്റോ എന്നതല്ല*
*എന്തിന് നിര്ബന്ധിക്കണം എന്നതാണ് ചോദ്യം*

💉💉💉💉💉💉💉

1. വാക്സിൻ നൽകാത്ത കുട്ടികളെ സ്കൂളില്‍ ചേര്‍ക്കില്ല എന്ന നിയമം കേരളത്തിൽ മാത്രമല്ല, സൗദി അറേബ്യ അടക്കം ഒന്നിലധികം മുസ്ലിം രാജ്യങ്ങളിലും അമേരിക്ക അടക്കം ധാരാളം പടിഞ്ഞാറൻ രാജ്യങ്ങളിലും നിലവിലുണ്ട്.

2. കേരളത്തിൽ ഭൂരിഭാഗം ജില്ലകളിലും വാക്സിനേഷൻ ശതമാനം 90 ശതമാനത്തിനു മുകളില്‍ നിൽക്കുമ്പോൾ നിർഭാഗ്യവശാൽ മലപ്പുറം ജില്ലയില്‍ ഇത് 70 ശതമാനത്തിനു താഴെയാണ്.

3. 2008  മുതല്‍ 2015, സെപ്തംബര്‍ 20 വരെ 33 കുട്ടികള്‍ വാക്സിൻ എടുക്കാതെ മലപ്പുറം ജില്ലയില്‍ മരിച്ചു. 15 ടെടനസ്,5 ഡിഫ്തീരിയ, 13 അഞ്ചാം പനി എന്നിങ്ങനെ ആണ് രോഗങ്ങള്‍.  എല്ലാ കുട്ടികളും 6 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളായിരുന്നു. മാരകമായ ഡിഫ്തീരിയ വെട്ടത്തൂരും കാളമ്പാടിയിലും സ്ഥിരീകരിക്കുകയുണ്ടായി. ഇത് പോലെയുള്ള ദാരുണാവസ്ഥ മറ്റൊരു ജില്ലയിലും ഉണ്ടായിട്ടില്ല.

4. "//നമ്മുടെ മലപ്പുറം ജില്ലയിൽ മാത്രം 100 ലേറെ കുട്ടികൾക്ക് വാക്സിൻ മൂലം അപകടങ്ങൾ സംഭവിച്ചത് ഇവർക്ക് വാർത്തയല്ല. ധാരാളം കുട്ടികൾ വാക്സിൻ കൊടുത്ത കാരണത്താൽ മരിച്ചതും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല//".          മുകളിലെ ആരോപണങ്ങൾ പച്ചക്കൾളമാണ്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ.? ഉണ്ടെങ്കിൽ ഇവ വാക്സിനുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്ത്. ?

5. വാക്സിൻ വിരുദ്ധ ലോബികളും, ചില വ്യാജ അക്യൂപൻക്ചർ ചികിത്സകരും, പ്രകൃതി ചികിത്സക്കാരും വാക്സിൻ വിരുദ്ധ കുപ്രചരണങ്ങൾ മലപ്പുറം  ജില്ല മാത്രം കേന്ദ്രീകരിച്ച് മാത്രം നടത്തുന്നുത് ഒരു ഗൂഢാലോചന അല്ലേ.? ഒരിക്കലും ഇവര്‍ സ്വന്തം ജില്ലകളില്‍ ഊന്നി പ്രവർത്തിക്കുന്നില്ല. നമ്മുടെ കുട്ടികളെ മാരക രോഗങ്ങള്‍ക്കിരയാക്കുന്നതിൽ ഇവര്‍ നിഗൂഢമായ ആനന്ദം കണ്ടെത്തുന്നുണ്ടോ.?

6. ഇതെഴുതുമ്പോഴും (15/6/2016) മലപ്പുറം ജില്ലയില്‍ നിന്നുള്ള ഡിഫ്തീരിയ സ്ഥിരീകരിച്ച ഒരു കുട്ടിയും, ഡിഫ്തീരിയ സംശയിച്ചു സ്ഥിരീകരണം കാത്തു നിൽക്കുന്ന ഒരു കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാണ്.

               സവിനയം,
                  മലപ്പുറം ജില്ലക്കാരനായ ഒരു പീഡിയാട്രീഷ്യൻ.

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye