This is a lot for me. In the current scenario many malayalees are proudly saying ,I don't know Malayalam. But, our beloved Jayanth Kumar ( പ്രിയപ്പെട്ട കോഴിക്കോടിൻ്റെ സ്വന്തം ജയന്ത് ഭായ് ) is not a malayalee, originally from Gujarat, is speaking, writing and reading Malayalam better than many malayalees. I am proudly gifting my malayalam stories collection "Strobilanthes " to dear Jayanth Bhai.
Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Chair &; Lead Consultant in EM at Meitra Hospital, Professor EM at MMC, Regional Faculty AHA, Formerly Expert Committee member KRSA , Director Aster MIMS &Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal
Wednesday, December 15, 2021
Sunday, December 12, 2021
വൈദ്യരംഗത്തെ കച്ചവട തന്ത്രങ്ങളെ തുറന്ന് കാട്ടി സ്ട്രോബിലാന്തസ്: രമ്യ മോഹൻദാസ്.
സ്ട്രോബിലാന്തസ് I Strobilanthes
കഴിഞ്ഞ മാസമാണ് സോഷ്യൽമീഡിയാസിൽ ഒരു ബുക്ക് റിലീസ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത് . സാധാരണ ബുക്ക് റിലീസ് പോസ്റ്റർ കണ്ടിട്ട് ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാലും ഇതിനെന്താ പ്രത്യേകത എന്നല്ലേ. കാരണമുണ്ട്! എനിക്കും കെട്ടിയോനും അത്രയും പ്രിയപ്പെട്ട വ്യക്തി എഴുതിയ ബുക്ക് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യുന്നു. വായിലൊതുങ്ങാത്ത പേരായതുകൊണ്ട് മെഡിക്കൽ സംബന്ധി ആയ പുസ്തകമായിരിക്കുമെന്ന് കരുതി വായിക്കാൻ സാഹസപ്പെട്ടില്ല. ബുക്കിനെ കുറിച്ച് പറയുന്നതിനു മുൻപ് എഴുത്തുകാരനെ കുറിച്ച് പറയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യരംഗത്തുള്ളവർക്ക് ഇദ്ദേഹത്തെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിൽ എമർജൻസി മെഡിസിൻ എന്ന സംവിധാനത്തിന് തുടക്കം കുറിക്കുകയും അതിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത Dr. PP Venugopal. എമർജൻസി മെഡിക്കൽ കോൺഫെറൻസിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ലീഡർഷിപ്പിൽ വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് . മെഡിക്കൽ സംബന്ധിയായ എന്ത് സംശയങ്ങൾ വന്നാലും ഈ മനുഷ്യനെ കോൺടാക്ട് ചെയ്‌താൽ എത്ര തിരക്കാണെങ്കിലും അതിനുള്ള ഉപദേശങ്ങൾ അദ്ദേഹം തരാറുണ്ട്.
പത്താം ക്ലാസ്സിൽ സയൻസ് പഠനം അവസാനിപ്പിച്ചത് കൊണ്ടാവും നീലകുറിഞ്ഞിയുടെ ശാസ്ത്രനാമം അറിയാൻ ഗൂഗിൾ ചെയ്യേണ്ടി വന്നത്. Payroll, Law and Compliance, Employee Retention, Loss of pay എന്നൊക്കെ ആയിരുന്നെങ്കിൽ കാണാമായിരുന്നു.
സ്ട്രോബിലാന്തസ് – ശ്രീ. ബെന്യാമിന്റെ നിശബ്ദസഞ്ചാരങ്ങൾ എന്ന ബുക്കിൽ ആതുരസേവനം നടത്തുന്ന നഴ്‌സുമാരെ കുറിച്ച് പറഞ്ഞിരുന്നു. അതുപോലെതന്നെ ജോലിസംബന്ധമായി ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഡോക്ടർമാർ. ഈ ഡോക്ടർമാരിൽ തന്നെ മനുഷ്യസ്നേഹികളായവരെയും ചികിത്സകച്ചവടത്തിന്റെ ഭാഗമായി മാറിപ്പോവുന്നവരെയും നമ്മൾ കണ്ടിട്ടുണ്ടാവും. ശ്രീ. എ സജീവൻ എഴുതിയ മനോഹരമായ അവതാരിക വായിച്ചപ്പോൾത്തന്നെ മെഡിക്കൽ സംബന്ധി അല്ല മറിച്ച് ആശുപത്രി പശ്ചാത്തലത്തിലുള്ള 6 കഥകളാണ് ഇതിന്റെ ഉള്ളടക്കം എന്നു മനസ്സിലായി. നമ്മൾ വാർത്താമാധ്യമങ്ങളിൽ കണ്ടിട്ടുള്ള അല്ലെങ്കിൽ വായിച്ചിട്ടുള്ള യഥാർത്ഥ സംഭവങ്ങൾ ഇതിലെ ഓരോ കഥകൾ വായിക്കുമ്പോഴും നമ്മുടെ മനസ്സിലേക്ക് കടന്നുവരും . നാട്ടിലെ പ്രധാന പ്രശ്നമായ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് തുടങ്ങി കിഡ്‌നി മാഫിയ, ചികിത്സാപിഴവിലൂടെ സംഭവിക്കുന്ന മരണങ്ങൾ മൂടിവെക്കുക, ഓരോ ഫാർമസ്യൂട്ടിക്കൽ കമ്പനീസ് ആയിട്ട് collaborate ചെയ്ത് കോടികൾ ലാഭത്തിനു വേണ്ടി രോഗികൾക്ക് ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകൾ എഴുതി കൊടുക്കുന്ന ഡോക്ടർമാരെക്കുറിച്ചും പരാമർശിക്കാൻ അദ്ദേഹം വിമുഖത കാണിച്ചില്ല.
സ്ട്രോബിലാന്തസ് എന്ന പേര് കണ്ട് മെഡിക്കൽ റിലേറ്റഡ് ബുക്ക് ആണെന്ന് കരുതി ആരെങ്കിലും വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആ തോന്നൽ മാറ്റുക കാരണം ആ പേരിനേക്കാൾ മനോഹരമായ മറ്റൊന്ന് ഈ ബുക്കിനു നിർദ്ദേശിക്കാനാവില്ല. ഒറ്റയിരിപ്പിനു വായിച്ചു തീർക്കാൻ പറ്റിയ ഒരു കുഞ്ഞു പുസ്തകം. ബോധമുള്ളവന്റെ ബോധം കൊടുത്തുകയും ബോധം പോയവന്റെ ബോധം തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രിയ ഡോക്ടറിന് ഇനിയും മനോഹാരമായിട്ടുള്ള ഒരുപാട് പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു..
വിവാദങ്ങളുമായി Strobilanthes : അരുൺ മാണുമ്മൽ
ഡോ. വേണുഗോപാലന്‍ പി പി യുടെ കഥാസമാഹാരം "സ്‌ട്രോബിലാന്തിസ്", ലിപി ബുക്‌സ് പുറത്തിറക്കി. പുസ്തകം പുറത്തിറങ്ങും മുന്‍പ് തന്നെ മുഴുവന്‍ കഥകളും വായിക്കാനുള്ള സൗഭാഗ്യം ലഭിച്ചതിലുള്ള നന്ദി കഥാകൃത്തിനോട് വ്യക്തിപരമായി പ്രകടിപ്പിക്കട്ടെ.
ആഖ്യാന ശൈലിയിലും ഭാഷാ പ്രയോഗത്തിലും, സ്വീകരിച്ചിരിക്കുന്ന കഥാതന്തുക്കളിലും ഒന്നിനൊന്ന് വ്യത്യസ്തത ഓരോ കഥയിലും പുലര്‍ത്താന്‍ സാധിച്ചു എന്നതാണ് എഴുത്ത്കാരന്‍ എന്ന നിലയില്‍ ഡോ. വേണുഗോപാലല്‍ സാറിന്റെ വിജയമായി അനുഭവപ്പെട്ടത്.
മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തിന്റെ മരണവും അനുബന്ധമായി അദ്ദേഹത്തോട് നടത്തിയ അനാദരവും വിവരിക്കപ്പെടുന്ന പോസ്ച്യുമസ്ലി യുവേഴ്‌സ് - കെ. എ. സമീര്‍ എന്ന കഥ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. യഥാര്‍ത്ഥ അനുഭവത്തിന്റെ കഥാവിഷ്‌കാരമാണെന്നത് ഒറ്റവായനയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഈ കഥയിലെ ഓരോ പേരുകളും ആരൊക്കെയാണെന്ന് ഊഹിക്കുവാന്‍ വായനക്കാര്‍ക്ക് എളുപ്പമായിരിക്കും.
ഡോക്ടര്‍, നിങ്ങള്‍ ഒരു തിരക്കുള്ള ഡോക്ടറായിരുന്നില്ലെങ്കില്‍ കുറച്ചധികം നല്ല കഥകള്‍ കൂടി മലയാള സാഹിത്യത്തിന് ലഭിക്കുമായിരുന്നു...
Saturday, December 11, 2021
Wednesday, December 8, 2021
പേന തുമ്പിലെ അക്ഷര മണികൾക്ക് മൺസൂൺ കാലവുമായി സ്ട്രോബിലാന്തസ് : ശ്രീ സി.സി ശങ്കരൻ മാഷ്
*സ്ട്രോബിലാന്തസ്*
ഞാൻ ഒരു പ്രൈമറി സ്കൂൾ അധ്യാപക നാണെങ്കിലും നല്ല ഒരു വായനക്കാരനേഅല്ല.
പക്ഷേ ഒരു വായനശാല പ്രവർത്തകൻ എന്ന നിലയിൽ പുതിയതായി പുറത്തിറങ്ങുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആയിടക്കാണ് പട്ടാമ്പി കോളേജിലെ പ്രീഡിഗ്രി പOന കാലത്തെ എൻ്റെ തൊട്ടു മുതിർന്ന ക്ളാസിൽ പഠിച്ചിരുന്ന പി.പി.വേണുഗോപാലിൻ്റെ [ഡോ.പി.പി.വേണുഗോപാൽ ]
ഒരു പുസ്തക പ്രകാശനം നവ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടത്. അദ്ദേഹത്തിൻ്റെ അനിയൻ ശ്രീ.പി.പി പീതാംബര നിലൂടെ പ്രസ്തുത പുസ്തകം എൻ്റെ കയ്യിലെത്തി.
എന്നാൽ പുസ്തകത്തിൻ്റെ പേര് താളുകൾക്കുള്ളിലേക്ക് കടക്കാനുള്ള ആകാംക്ഷ നൽകാത്തതിനാൽ വായനയിൽ നിന്ന് അത് പലവട്ടം മാറ്റിവെച്ചു;
ഞാൻ പഠിച്ചതും സെക്കൻ്റ് ഗ്രൂപ്പായിരുന്നെങ്കിലും
'സ്ട്രാ ബിലാന്തസ്'
എന്ന പദത്തിൻ്റെ അർത്ഥം ഞാൻ മറന്നു പോയിരുന്നു.
ഒടുവിൽ എന്താണത് എന്നറിയാൽ പുസ്തകത്തിലെ അതേ പേരുള്ള കഥ തന്നെ ആദ്യം വായിച്ചു
കഥാ രചനയുടെ ജീവശാസ്ത്രവും രസതന്ത്രവും എങ്ങിനെയാണ് രോഗികളുമായി ഇഴുകിചേർന്ന ഒരു ഡോക്ടർക്ക് ഇത്ര മെയ് വഴക്കത്തോടെ
കൈകാര്യം ചെയ്യാനാവുന്നത് എന്നതാണ് എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്.
എവിടെയൊക്കെയോ കൊളുത്തി പിടിച്ച അ ർത്ഥവ്യാപ്തിക്കായി ആ കഥ എന്നെ വീണ്ടും വായിപ്പിച്ചു.
നാം കാണപ്പെട്ട ദൈവങ്ങളായി കാണുന്ന ഡോക്ടർമാരും ദേവാലയങ്ങളെപ്പോലെ കാണുന്ന ആശുപത്രികളും പാവപ്പെട്ട രോഗികളിൽ നടത്തുന്ന ചൂഷണങ്ങളുടെയും
വിശ്വാസ വഞ്ചന ക ളു ടെയും ഇരുളടഞ്ഞ ഇടവഴികളിലൂടെ വായനക്കാരൻ്റെ നെഞ്ചിടിപ്പുകൂട്ടി കൈപിടിച്ചു നടത്തുകയാണ് കഥാകാരൻ.
ഒട്ടേറെ സാങ്കേതിക പദങ്ങൾ കയറി വരുമ്പോൾ ആശയഗ്രഹണം അത്ര ലളിതമാവുന്നില്ലെങ്കിലും ആശുപത്രി പശ്ചാത്തലത്തിന് ആ പദപ്രയോഗങ്ങൾ
അനിവാര്യവുമാണ്.
പിറവിയെടുത്ത ആറു കഥകളും തൻ്റെ ആതുര സേവന രംഗത്തെ നേരനുഭവങ്ങളുടെ പതഞ്ഞൊഴുക്കാവാനേ തരമുള്ളൂ.
താൻ ജനിച്ചു വളർന്ന മണ്ണിനെയും മനുഷ്യരേയും പ്രകൃതിയേയും കഥാ കാരൻ കഥകളിൽ അടയാളപ്പെടുത്തുന്നുണ്ട് .അമ്മിനിക്കാടൻ മലയും തൂതയും കുറുപ്പം തൊടിയും അതിൽ ചിലതു മാത്രം.
പ്രകൃതിയുടെ സൂക്ഷ്മനിരീക്ഷണ മാണ് രചനയുടെ മറ്റൊരു ആകർഷണീയത.വിശ്വവിഖ്യാത കഥാകൃത്ത് എം.ടി.കഥാകൃത്തിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പ്രകൃതി നിരീക്ഷണത്തിൻ്റെ അതിസൂക്ഷ്മത ഓരോ കഥാപാത്രത്തിലും പശ്ചാത്തലത്തിലും വരച്ചിടുന്നത് തികച്ചും വ്യത്യസ്തം തന്നെ.
ദൃശ്യധാരാളിത്തത്തിലൂടെ പൊതുബോധ മനസിനെ തലതിരിച്ചിടുന്ന ചാനൽ ചർച്ചകളുടെ മനുഷ്യത്വമില്ലായ്മ,
സ്വാശ്രയ സ്ഥാപനങ്ങളുടെ നിലനിൽപിനായി ബലിയർപ്പിക്കപ്പെടുന്ന നിഷ്കളങ്ക യവ്വനങ്ങൾ,
മത അടയാളങ്ങളുടെ ദിവ്യത്വത്തിൽ മറച്ചുവെച്ച കാപാലിക ഭാവങ്ങൾ,
:...
തുടങ്ങി പുതുകാല ചിത്രങ്ങൾ പലതും
നീലക്കുറുഞ്ഞിയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നു.
മരുന്നു നിർമ്മാണക്കമ്പനികളും ഡോക്ടർമാരും ചേർന്ന് രോഗികളെ നിഷ്ക്കരുണം കൊല്ലാകൊല ചെയ്യുന്ന
ഉപകാരപ്രത്യുപകാരങ്ങളുടെ കഥ പറയുന്ന 'അത് നിങ്ങളുടെ കുറ്റമാണ് '
എന്ന കഥയും
കറുത്ത മരണത്തെ നേരിട്ടു കാണുന്ന ശേഖരൻ്റെ മാനസിക സംഘർഷങ്ങളുടെ
'മുഖാമുഖ'
വും.,
ഒരു ശസ്ത്രക്രയക്ക് വിധേയനാവേണ്ടിവരുന്ന ഒരാളുടെ ആശങ്കളും ആഗ്രഹങ്ങളും വൈകാരികമായി കോറിയിടുന്ന
" പ്രോസ് ച്യു മസ് ലി. യുവേഴ്സ് " - കെ.എ. സമീറും,
രതിലഹരിയുടെ ആലസ്യത്തിൽ ലിംഗവിച്ഛേദനം നടക്കുന്ന കുഞ്ചുണ്ണിയാശാൻ്റെ
'പുത്രകാമേഷ്ടി '
യും,
കമ്പോള സംസ്കാരത്തിൻ്റെ വർണശബളിമയിൽ ജീവിതത്തിൽ സമ്പാദിച്ച HIV കുടുംബത്തിൻ്റെ വേറിട്ട വേദനയുടെ
'സന്താനഗോപാല'
വും ,
വായിച്ചുതുടങ്ങിയാൽ ഒരേ ഇരുപ്പിൽ വായിച്ചു തീർക്കേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളുടെ നഗ്നമായ ചിത്രീകരണങ്ങൾ തന്നെ.
" പേനത്തുമ്പിൽ അക്ഷരമണികൾക്ക് മൺസൂൺ മാസം.".....
തുടങ്ങി
മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭാഷാപ്രയോഗ സൗന്ദര്യം എടുത്തു പറയേണ്ടതു തന്നെ.
ഓരോ മനുഷ്യാവയവങ്ങളിലെയും പേശിയുടേയും കോശത്തിൻ്റെയും എണ്ണവും വണ്ണവും അളന്നു തൂക്കി
ശസ്ത്രക്രിയക്ക് മുമ്പേ ബോധം കെടുകയും
ശേഷം ബോധം തിരികെ കിട്ടുകയും ചെയ്യുംവിധമുള്ള മരുന്നു വിദ്യയുടെ ദൈവസ് പർശം കൈകാര്യം ചെയ്യുന്ന ഒരു ഡോക്റ്റർക്ക്
തൻ്റെ മനസിനെ സ്പർശിച്ച ചില തീക്ഷണാനുഭവങ്ങളെ വാക്കുകളിലേക്ക് ആവാഹിക്കാനുള്ള അപൂർവ്വ സിദ്ധിയുള്ള ഡോ: പി.പി.വേണുഗോപാലിനെ മനസാ നമിക്കുന്നു.
സാഹിത്യകാരൻമാരായ ഡോക്ടർമാർ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
എന്നാൽ ഡോക്‌ടറായ സാഹിത്യകാരൻമാർ കുറവാണ്.
അതാണ് ഡോ: പി.പി.വേണുഗോപാൽ.
- സി.സി.ശങ്കരൻ
ചെറുകര
Saturday, December 4, 2021
സ്നേഹപൂർവ്വം ബഷീർ നന്തിക്ക്...
ഇത് ബഷീർ നന്തി. ഇയാളുടെ മനസ്സും ശരീരവും എല്ലാം സ്നേഹം കൊണ്ട് മാത്രം ഉണ്ടാക്കിയതാണ്. കൊയിലാണ്ടി നന്തിയിലെ സ്നേഹത്തിൻ്റേയും മതനിരപേക്ഷതയുടേയും ഒക്കെ ഏക നാമമാണ് ബഷീർ. 2011ൽ എയ്ഞ്ചഞ്ചൽസ് തുടക്കകാലത്ത് ആംബുലൻസ് നെറ്റ് വർക്ക് മീറ്റിങ്ങിൽ കോഴിക്കോട് കലക്ട്രേറ്റിൽ വെച്ച് പരിചയപ്പെട്ടു. പള്ളിയിൽ ബാങ്ക് വിളിയ്ക്കുകയും , പടച്ചോൻ്റെ സന്ദേശം പള്ളികളിലും മതസമ്മേളനങ്ങളിലും സ്നേഹമായി ആളുകൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന മഹാനുഭവൻ. എയ്ഞ്ചഞ്ചൽസിൻ്റെ ഇ എം സി ടി കോൾസ് ചെയ്ത് ശാസ്ത്രീയമായ ജീവൻ രക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി. എനിക്ക് ബഷീർ വളരെ പ്രിയപ്പെട്ടവനാണ്. ഞാൻ പടച്ചോനെ ഓർക്കുമ്പോൾ എല്ലാം ബഷീറിൻ്റെ നൻമ നിറഞ്ഞ മുഖമാണ് ഓർമ്മ വരിക. ബഷീറിനെപ്പോലുള്ളവർ ഈ നാടിൻ്റേയും കാലഘട്ടത്തിൻ്റേയും ആവശ്യമാണ്. പ്രിയപ്പെട്ട ബഷീറിന് സ്നേഹപൂർവ്വം സ്ട്രോബിലന്തസ് സമർപ്പിക്കുന്നു.
Friday, December 3, 2021
My close to the heart wellwishers, receiving "Strobilanthes"
Jyothi Premnath :DNB Manager Astermims Calicut
Subscribe to:
Comments (Atom)
Trauma Code in Hospitals -How to set it
To set up a Trauma Code in an Indian multispeciality hospital, guidelines draw on national standards from the Ministry of Health and Famil...
-
https://www.facebook.com/Emcon2013 EMCON 2013: The Untold Story of Rapid Action and Evacuation in the History of Medical Conferences The ye...
-
The Dream Takes Shape February 18, 2011 , is a day that will forever remain etched in my memory. It was the day we had chosen to launch our ...
-
Landing in No Man’s Land: An Abrupt Diversion in My Professional Life The years 2006 and 2007 were turning points in my li...
