Tuesday, August 8, 2017

Failing emergency medical care


https://youtu.be/NGiK2-niKsA
ഇന്നലെ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുപ്പത്തിയഞ്ചുകാരൻ സുവർണ്ണ മണിക്കുറിലെ നിഷേധിക്കപ്പെട്ട ചികൽസമൂലം ആംബുലൻസിൽ വെച്ച് മരണത്തിന് കീഴടങ്ങിയത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് തീരാകളങ്കമാണ്. മെഡിക്കൽ കോളേജ് കൾ ഉൾപ്പെടെ ആറു ആരോഗ്യ സ്ഥാപനങ്ങൾ വെൻറിറേററിന്റെയും മറ്റും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഗുരുതരാവസ്ഥയിലുള്ള രോഗിയോട് കാണിച്ച  "കടക്ക് പുറത്ത് '' എന്ന സമീപനത്തിന്  മെഡിക്കൽ എത്തിക്സിൽ  യാതൊരു സ്ഥാനവുമില്ല . അടിയന്തര ചികിൽസ എത്രയൊക്കെ സൗകര്യങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിൽ ആണ് നന്നാവുക , ആംബംലൻസിൽ അല്ല. ആശുപത്രിയിൽ നിന്നും അവശ്യം വേണ്ട ചികിൽസ നൽകി , പിന്നീട് അധിക സൗകര്യങ്ങൾ ഇല്ല എങ്കിൽ ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്യുമ്പോൾ , ആ കേന്ദ്രവു മാ യി സംവദിച് രോഗിക്ക് ആവശ്യമായ ചികിൽസാ സൗകര്യം ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നത്  റഫറൽ മര്യാദയുടെ ഭാഗമാണ് . അപകടത്തിൽ പ്പെട്ടാൽ നമ്മുക്ക് ബോധമില്ലെങ്കിൽ, നമ്മെ ആരും തിരിച്ചറിഞ്ഞില്ലെങ്കിൽ , നാം ഒരു നിമിഷം കൊണ്ട് ഡെസ്റ്റിട്ടൂ ററ് ആയി മാറും. ഇത് ഓർക്കുന്നത് നന്നായിരിക്കും. ഏത് ന്യായീകരണത്തിന്റെ മുകളിലായാലും അത്യാസന്ന നിലയിലുള്ള റോഡപകടത്തിൽ പ്പെട്ട ആളെ ആബുലൻസിൽ തളച്ചിട്ട ആരോഗ്യ കേരളത്തിന്റെ സമീപനം , എമർജ സി മെഡിക്കൽ കെയറിന്റെ കറുത്ത ദിനങ്ങളിൽ ഒന്നാണ് . കഴിഞ്ഞ പത്തുകൊല്ലമായി ഈ മേഖലയുടെ വളർച്ചക്കും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലക്ക് ഇന്നലത്തെ സംഭവത്തെ ലജ്ജയോടും സങ്കടത്തോടും മാത്രമേ കാണാനാകു. രോഗിയെ സ്വീകരിക്കാതിരുന്ന സ്ഥാപനങ്ങളിൽ രണ്ടെണ്ണത്തിലെങ്കിലും ശക്തമായ എമർജൻസി സംവിധാനവും മറ്റും നിലനിന്നിരുന്നു എന്നത് എന്നെപ്പോലുള്ളവരെ വളരെ വേദനിപ്പിക്കുന്നു .ബൈ സ്റ്റാൻസർ ഇല്ലാത്ത അത്യാസന്ന നിലയിലുള്ള രോഗികളെ "കടക്ക് പുറത്ത് " പറയുന്നത് ഇതിന് മുൻപും ഞാൻ കേട്ടിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ണൂർ ചാലയിൽ ടാങ്കർ ലോറി ദുരന്തം ഉണ്ടായപ്പോൾ ഗുരുതരമായി പരിക്കേറ്റ ആളുകളുമായി വരുന്ന ആംബുലൻസിന്റെ മുൻപിൽ ഗേറ്റ് വലിച്ചടച്ച കണ്ണൂരിലെ ആശുപത്രിയെ മറക്കാൻ വയ്യ. കഴിഞ്ഞവർഷം ശബരിമല എമർജൻസി കെയർ പരിപാടിയുടെ ഭാഗമായി , മലകയറ്റത്തിൽ കുഴഞ്ഞു വീണ അയ്യപ്പനെ പുനരുജ്ജീവനത്തിന് ശേഷം എയ്ഞ്ചൽസ് വളണ്ടിയർമാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു - അവിടെ ഒന്നര മണിക്കൂർ പുറത്ത് നിർത്തി. ആംബു ഉപയോഗിച് കൃത്രിമ ശ്വാസം നൽകിയാണ് ഈ അന്യ നാട്ടുകാരനെ അവർ മെഡിക്കൽ കോളേജിൽ എത്തിച്ചത് - എയ്ഞ്ചൽസ് വളണ്ടിയർ രോഗിയുടെ എല്ലാ ഉത്തരവാദിത്വവും എടുക്കുമെന്ന് ഒപ്പിട്ട് കെടുത്ത് അതിന് ശേഷമാണ് കാഷ്യാൽറ്റിയിൽ എടുത്തത്. നാലഞ്ചു മണിക്കുർ അത്യ സന്ന നിലയിലുള്ള രോഗിയോട് ചെയ്ത ഈ ക്രൂരത എങ്ങിനെയാണ് ന്യായീകരിക്കുക ..


Thursday, July 27, 2017

'' മിന്നാമിനുങ്ങ് "



മിന്നാമിനുങ്ങ് കണ്ടു - അതി മനോഹരവും ലളിതവും എന്നാൽ ജീവിത ഗന്ധിയുമായ ഒരു ചലചിത്ര കാവ്യം. ദേശീയ പുരസ്കാരം നേടിയ സുരഭിയുടെ തനിമയാർന്ന അഭിനയത്തികവിന്റെ നേർക്കാഴ്ചയാണ് ഈ കൊച്ചു സിനിമ . ഒരു സാധാരണ സ്ത്രീയുടെ ഇച്ഛാശക്തിയിലൂടെ യുളള അതിജീവി നത്തിന്റെ കഥ പറയുമ്പോൾ സ്നേഹവും ബന്ധങ്ങളും അതിസൂഷ്മായി സിനിമയിൽ ഉടനീളം ചേർത്തു വെച്ചിരിക്കുന്നു. സ്നേഹവും ബന്ധങ്ങളും വസ്തുവും പാർപ്പിടവും എന്നല്ല ജീവനും ജീവിതവും കൈവിട്ടു പോകുന്ന നഗ്നമായ ജീവിത യാഥാർത്ഥങ്ങളിലും ജീവിക്കാനും മുന്നോട്ട് തന്നെ യാത്ര തുടരാനും മിന്നായം പോലൊരു '' മിന്നാമിനുങ്ങ് " മിന്നിയിട്ടും മിന്നിയിട്ടും മായാതെ മായാതെ സിനിമയിൽ മുഴുവനായും പിന്നീട് തിയേറ്റർ വിട്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിലും ഒരു നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന കേന്ദ്ര കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ സുരഭിയ്ക്കു മാത്രമേ കഴിയൂ . സംസ്ഥാന അവാർഡ് കമ്മിറ്റി ഈ അഭിനേത്രിയുടെ അഭിനയം കാണാതെ പോയത് എന്തുകൊണ്ടാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മിന്നാമിനുങ്ങ് ഒരു അവാർഡ് സിനിമയല്ല. ഒരു കുടുംബസിനിമയാണ്. നമ്മൾ കാണണം. നമ്മുടെ മക്കളെ കാണിയ്ക്കണം . ഈ സിനിമയ്ക്ക് നമ്മുടെ മക്കളോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.
https://www.youtube.com/watch?v=wKFPEM4p3e4

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran This weekend turned out to be a cinematic feast! Two movies left a deep impr...