Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Director and Lead Consultant in Emergency Medicine -Aster DM Health Care, Site Director-GWU, Regional Faculty AHA, Formerly Expert Committee member KRSA and Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal (Son in law)
Saturday, December 11, 2021
Wednesday, December 8, 2021
പേന തുമ്പിലെ അക്ഷര മണികൾക്ക് മൺസൂൺ കാലവുമായി സ്ട്രോബിലാന്തസ് : ശ്രീ സി.സി ശങ്കരൻ മാഷ്
*സ്ട്രോബിലാന്തസ്*
ഞാൻ ഒരു പ്രൈമറി സ്കൂൾ അധ്യാപക നാണെങ്കിലും നല്ല ഒരു വായനക്കാരനേഅല്ല.
പക്ഷേ ഒരു വായനശാല പ്രവർത്തകൻ എന്ന നിലയിൽ പുതിയതായി പുറത്തിറങ്ങുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആയിടക്കാണ് പട്ടാമ്പി കോളേജിലെ പ്രീഡിഗ്രി പOന കാലത്തെ എൻ്റെ തൊട്ടു മുതിർന്ന ക്ളാസിൽ പഠിച്ചിരുന്ന പി.പി.വേണുഗോപാലിൻ്റെ [ഡോ.പി.പി.വേണുഗോപാൽ ]
ഒരു പുസ്തക പ്രകാശനം നവ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടത്. അദ്ദേഹത്തിൻ്റെ അനിയൻ ശ്രീ.പി.പി പീതാംബര നിലൂടെ പ്രസ്തുത പുസ്തകം എൻ്റെ കയ്യിലെത്തി.
എന്നാൽ പുസ്തകത്തിൻ്റെ പേര് താളുകൾക്കുള്ളിലേക്ക് കടക്കാനുള്ള ആകാംക്ഷ നൽകാത്തതിനാൽ വായനയിൽ നിന്ന് അത് പലവട്ടം മാറ്റിവെച്ചു;
ഞാൻ പഠിച്ചതും സെക്കൻ്റ് ഗ്രൂപ്പായിരുന്നെങ്കിലും
'സ്ട്രാ ബിലാന്തസ്'
എന്ന പദത്തിൻ്റെ അർത്ഥം ഞാൻ മറന്നു പോയിരുന്നു.
ഒടുവിൽ എന്താണത് എന്നറിയാൽ പുസ്തകത്തിലെ അതേ പേരുള്ള കഥ തന്നെ ആദ്യം വായിച്ചു
കഥാ രചനയുടെ ജീവശാസ്ത്രവും രസതന്ത്രവും എങ്ങിനെയാണ് രോഗികളുമായി ഇഴുകിചേർന്ന ഒരു ഡോക്ടർക്ക് ഇത്ര മെയ് വഴക്കത്തോടെ
കൈകാര്യം ചെയ്യാനാവുന്നത് എന്നതാണ് എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്.
എവിടെയൊക്കെയോ കൊളുത്തി പിടിച്ച അ ർത്ഥവ്യാപ്തിക്കായി ആ കഥ എന്നെ വീണ്ടും വായിപ്പിച്ചു.
നാം കാണപ്പെട്ട ദൈവങ്ങളായി കാണുന്ന ഡോക്ടർമാരും ദേവാലയങ്ങളെപ്പോലെ കാണുന്ന ആശുപത്രികളും പാവപ്പെട്ട രോഗികളിൽ നടത്തുന്ന ചൂഷണങ്ങളുടെയും
വിശ്വാസ വഞ്ചന ക ളു ടെയും ഇരുളടഞ്ഞ ഇടവഴികളിലൂടെ വായനക്കാരൻ്റെ നെഞ്ചിടിപ്പുകൂട്ടി കൈപിടിച്ചു നടത്തുകയാണ് കഥാകാരൻ.
ഒട്ടേറെ സാങ്കേതിക പദങ്ങൾ കയറി വരുമ്പോൾ ആശയഗ്രഹണം അത്ര ലളിതമാവുന്നില്ലെങ്കിലും ആശുപത്രി പശ്ചാത്തലത്തിന് ആ പദപ്രയോഗങ്ങൾ
അനിവാര്യവുമാണ്.
പിറവിയെടുത്ത ആറു കഥകളും തൻ്റെ ആതുര സേവന രംഗത്തെ നേരനുഭവങ്ങളുടെ പതഞ്ഞൊഴുക്കാവാനേ തരമുള്ളൂ.
താൻ ജനിച്ചു വളർന്ന മണ്ണിനെയും മനുഷ്യരേയും പ്രകൃതിയേയും കഥാ കാരൻ കഥകളിൽ അടയാളപ്പെടുത്തുന്നുണ്ട് .അമ്മിനിക്കാടൻ മലയും തൂതയും കുറുപ്പം തൊടിയും അതിൽ ചിലതു മാത്രം.
പ്രകൃതിയുടെ സൂക്ഷ്മനിരീക്ഷണ മാണ് രചനയുടെ മറ്റൊരു ആകർഷണീയത.വിശ്വവിഖ്യാത കഥാകൃത്ത് എം.ടി.കഥാകൃത്തിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പ്രകൃതി നിരീക്ഷണത്തിൻ്റെ അതിസൂക്ഷ്മത ഓരോ കഥാപാത്രത്തിലും പശ്ചാത്തലത്തിലും വരച്ചിടുന്നത് തികച്ചും വ്യത്യസ്തം തന്നെ.
ദൃശ്യധാരാളിത്തത്തിലൂടെ പൊതുബോധ മനസിനെ തലതിരിച്ചിടുന്ന ചാനൽ ചർച്ചകളുടെ മനുഷ്യത്വമില്ലായ്മ,
സ്വാശ്രയ സ്ഥാപനങ്ങളുടെ നിലനിൽപിനായി ബലിയർപ്പിക്കപ്പെടുന്ന നിഷ്കളങ്ക യവ്വനങ്ങൾ,
മത അടയാളങ്ങളുടെ ദിവ്യത്വത്തിൽ മറച്ചുവെച്ച കാപാലിക ഭാവങ്ങൾ,
:...
തുടങ്ങി പുതുകാല ചിത്രങ്ങൾ പലതും
നീലക്കുറുഞ്ഞിയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നു.
മരുന്നു നിർമ്മാണക്കമ്പനികളും ഡോക്ടർമാരും ചേർന്ന് രോഗികളെ നിഷ്ക്കരുണം കൊല്ലാകൊല ചെയ്യുന്ന
ഉപകാരപ്രത്യുപകാരങ്ങളുടെ കഥ പറയുന്ന 'അത് നിങ്ങളുടെ കുറ്റമാണ് '
എന്ന കഥയും
കറുത്ത മരണത്തെ നേരിട്ടു കാണുന്ന ശേഖരൻ്റെ മാനസിക സംഘർഷങ്ങളുടെ
'മുഖാമുഖ'
വും.,
ഒരു ശസ്ത്രക്രയക്ക് വിധേയനാവേണ്ടിവരുന്ന ഒരാളുടെ ആശങ്കളും ആഗ്രഹങ്ങളും വൈകാരികമായി കോറിയിടുന്ന
" പ്രോസ് ച്യു മസ് ലി. യുവേഴ്സ് " - കെ.എ. സമീറും,
രതിലഹരിയുടെ ആലസ്യത്തിൽ ലിംഗവിച്ഛേദനം നടക്കുന്ന കുഞ്ചുണ്ണിയാശാൻ്റെ
'പുത്രകാമേഷ്ടി '
യും,
കമ്പോള സംസ്കാരത്തിൻ്റെ വർണശബളിമയിൽ ജീവിതത്തിൽ സമ്പാദിച്ച HIV കുടുംബത്തിൻ്റെ വേറിട്ട വേദനയുടെ
'സന്താനഗോപാല'
വും ,
വായിച്ചുതുടങ്ങിയാൽ ഒരേ ഇരുപ്പിൽ വായിച്ചു തീർക്കേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളുടെ നഗ്നമായ ചിത്രീകരണങ്ങൾ തന്നെ.
" പേനത്തുമ്പിൽ അക്ഷരമണികൾക്ക് മൺസൂൺ മാസം.".....
തുടങ്ങി
മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭാഷാപ്രയോഗ സൗന്ദര്യം എടുത്തു പറയേണ്ടതു തന്നെ.
ഓരോ മനുഷ്യാവയവങ്ങളിലെയും പേശിയുടേയും കോശത്തിൻ്റെയും എണ്ണവും വണ്ണവും അളന്നു തൂക്കി
ശസ്ത്രക്രിയക്ക് മുമ്പേ ബോധം കെടുകയും
ശേഷം ബോധം തിരികെ കിട്ടുകയും ചെയ്യുംവിധമുള്ള മരുന്നു വിദ്യയുടെ ദൈവസ് പർശം കൈകാര്യം ചെയ്യുന്ന ഒരു ഡോക്റ്റർക്ക്
തൻ്റെ മനസിനെ സ്പർശിച്ച ചില തീക്ഷണാനുഭവങ്ങളെ വാക്കുകളിലേക്ക് ആവാഹിക്കാനുള്ള അപൂർവ്വ സിദ്ധിയുള്ള ഡോ: പി.പി.വേണുഗോപാലിനെ മനസാ നമിക്കുന്നു.
സാഹിത്യകാരൻമാരായ ഡോക്ടർമാർ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
എന്നാൽ ഡോക്‌ടറായ സാഹിത്യകാരൻമാർ കുറവാണ്.
അതാണ് ഡോ: പി.പി.വേണുഗോപാൽ.
- സി.സി.ശങ്കരൻ
ചെറുകര
Saturday, December 4, 2021
സ്നേഹപൂർവ്വം ബഷീർ നന്തിക്ക്...
ഇത് ബഷീർ നന്തി. ഇയാളുടെ മനസ്സും ശരീരവും എല്ലാം സ്നേഹം കൊണ്ട് മാത്രം ഉണ്ടാക്കിയതാണ്. കൊയിലാണ്ടി നന്തിയിലെ സ്നേഹത്തിൻ്റേയും മതനിരപേക്ഷതയുടേയും ഒക്കെ ഏക നാമമാണ് ബഷീർ. 2011ൽ എയ്ഞ്ചഞ്ചൽസ് തുടക്കകാലത്ത് ആംബുലൻസ് നെറ്റ് വർക്ക് മീറ്റിങ്ങിൽ കോഴിക്കോട് കലക്ട്രേറ്റിൽ വെച്ച് പരിചയപ്പെട്ടു. പള്ളിയിൽ ബാങ്ക് വിളിയ്ക്കുകയും , പടച്ചോൻ്റെ സന്ദേശം പള്ളികളിലും മതസമ്മേളനങ്ങളിലും സ്നേഹമായി ആളുകൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന മഹാനുഭവൻ. എയ്ഞ്ചഞ്ചൽസിൻ്റെ ഇ എം സി ടി കോൾസ് ചെയ്ത് ശാസ്ത്രീയമായ ജീവൻ രക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി. എനിക്ക് ബഷീർ വളരെ പ്രിയപ്പെട്ടവനാണ്. ഞാൻ പടച്ചോനെ ഓർക്കുമ്പോൾ എല്ലാം ബഷീറിൻ്റെ നൻമ നിറഞ്ഞ മുഖമാണ് ഓർമ്മ വരിക. ബഷീറിനെപ്പോലുള്ളവർ ഈ നാടിൻ്റേയും കാലഘട്ടത്തിൻ്റേയും ആവശ്യമാണ്. പ്രിയപ്പെട്ട ബഷീറിന് സ്നേഹപൂർവ്വം സ്ട്രോബിലന്തസ് സമർപ്പിക്കുന്നു.
Friday, December 3, 2021
My close to the heart wellwishers, receiving "Strobilanthes"
Jyothi Premnath :DNB Manager Astermims Calicut
Thursday, December 2, 2021
Thank you so much for all the printed & Visual and online media and cyber police Kerala to handle this malignant issue to suppress to some extent
My media attempts to counter it -
1) Cyber Police complaint
6)
This is the fake message spreading
[3:48 pm, 29/11/2021]
മുൻകരുതൽ സന്ദേശം
ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്. പുതിയ വൈറസ് കോവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതൽ മാരകവും ഉയർന്ന മരണനിരക്കുമുള്ള ഘട്ടമാണ്. ചിലപ്പോൾ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കോവിഡ് അതിവേഗം കടന്നാക്രമിക്കുന്നു!! ഇവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്!
ഈ വൈറസ് നേസോഫറിംജ്യൽ മേഖലയിൽ ജീവിക്കുന്നില്ല!! ഇത് നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതായത് 'ജാലകങ്ങൾ' (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങൾ) കുറവാണ്. അത്തരം നിരവധി രോഗികൾക്ക് പനിയോ വേദനയോ ഇല്ല. എന്നാൽ അവരുടെ എക്സ്-റേകളിൽ നേരിയ ന്യുമോണിയ കാണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ് -19 നെ സംബന്ധിച്ചിടത്തോളം നേസൽ സ്വാബ് ടെസ്റ്റുകൾ പലപ്പോഴും നെഗറ്റീവ് ആണ്. കൂടാതെ നേസോഫറിംജ്യൽ ടെസ്റ്റുകളിൽ നിന്ന് കൂടുതൽ കൂടുതൽ തെറ്റായ നെഗറ്റീവ് ഫലങ്ങൾ ഉണ്ടായിട്ടുമുണ്ട്
ഇതിനർത്ഥം വൈറസ് വേഗത്തിൽ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു വ്യാപിക്കുന്നു എന്നാണ്. ഇത് വൈറൽ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് വളരെ തീവ്രവും മാരകവുമാകുന്നു !!
നമുക്ക് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക. ഡബിൾ ലെയേഡ് ഫെയ്സ് മാസ്കുകൾ മാത്രം ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റയ്സർ ഉയപയോഗിച്ചോ വൃത്തിയാക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതൽ അകന്നു നിൽക്കുക. ആലിംഗനങ്ങൾ അരുത് കാരണം അധികംപേരും ലക്ഷണമില്ലാത്തവരാണ്.
ഈ "മൂന്നാം തരംഗം" ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വളരെ മാരകമാണ്. അതിനാൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും * എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുകയും വേണം.
നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരു അലേർട്ട് കമ്മ്യൂണിക്കേറ്റർ ആകുക. ഈ വിവരങ്ങൾ സൂക്ഷിച്ചു വെക്കരുത്. കഴിയുന്നിടത്തോളം, പ്രത്യേകിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക.
ഡോ പി പി വേണുഗോപാൽ
ഹെഡ്-എമർജൻസി വിഭാഗം, ആസ്റ്റർ മിംസ്
കോഴിക്കോട്
9) Don't forward, if you got this message.
Tuesday, November 30, 2021
Subscribe to:
Posts (Atom)
Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran
Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran This weekend turned out to be a cinematic feast! Two movies left a deep impr...

-
https://www.facebook.com/Emcon2013 EMCON 2013: The Untold Story of Rapid Action and Evacuation in the History of Medical Conferences The ye...
-
The Dream Takes Shape February 18, 2011 , is a day that will forever remain etched in my memory. It was the day we had chosen to launch our ...
-
Landing in No Man’s Land: An Abrupt Diversion in My Professional Life The years 2006 and 2007 were turning points in my li...