My Home theatre - Day one release movie
A movie you must watch:
I watched the movie "Sakunthala Devi " an Amazone prime OTR movie released on 31st July 2020. In one word it is an amazing biopic made with utmost perfection and precision. Every frame tells the story of the untold story a great Genius, the mathematical magician Mrs.Sakunthala Devi the Indian pride, exactly not the world pride. When the movie begins, Anu, the one and the only daughter filing a case against her mother Sakunthala Devi. Then the movie sequences are reaching us through the daughter's version of Sakunthala Devi's life. It is a story of an extraordinary woman with an extraordinary right brain.I woman with an ordinary Indian background with God gifted power and chasing the dream to its peak and hurdling the objections in the path must be highly inspiring everyone. This is one side of the story. The other side perfectly blended with real emotions, relations, and raw life facts. This blending was picturized in the most convincing way in each frame by film script dialogue and direction (Nayanika, Ishita, and Anu respectively). More importantly, Vidhya Balan is living in the movie as Sakunthala in every frame. She is amazingly expressive in every action and reaction. Perhaps, Vidhya's preciseness in acting is unparallel and I can't think about any other actress in place of her in this movie. The passion, energy vib, mannerism ...in fact the different makeovers of Vidhya is amazing. When seeing the movie, it tells us the magical and mathematical values of relations, motherhood, bonding beyond bonds, nationalism, woman empowerment, and many. Perfect editing, awesome cinematography, and smoothened background score along with poetically framed songs made the entire movie is a different experience. It is exactly not the tale of the Human-computer ...rather fine of the finest human emotions which may not be evident every time when it becomes evident we may not be able to vibe with reality.
Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Director and Lead Consultant in Emergency Medicine -Aster DM Health Care, Site Director-GWU, Regional Faculty AHA, Formerly Expert Committee member KRSA and Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal (Son in law)
Saturday, August 1, 2020
Sunday, July 26, 2020
Dil Bechara Movie
My Home Theater :
Day one release movie
"Dil Bechara" A beautiful hindi movie released yesterday in Hotstar- Disney channel. It is a story of unconditional love & unparalleled relations portrayed so nicely . Sushant and Sanjana acted so naturally. Other actors also completed eachother. Precise direction by Mukesh and heart touching music by A.R Rahman. It has adapted from the English movie "The fault in our stars ". I did not see that movie . So I am not comparing . Dil Bechara will touch our dil so deeply. We can't watch it without wetting our eyes. Additionally , it is the last movie of Sushant , I believe . And our consciousness alerting us , that Sushant is not with us today and we will not see any movie from Susanth here after. It is so so haunting . Heart touching feelings of life ❣️ and the unfulfilled dreams are portrayed in the movie through finer of the finest emotions . A movie with soft emotions make you to cry sometimes. A tribute to Susant.
Thursday, July 23, 2020
Covid spread @ More than 1K per day in Kerala
കൊറോണാ പ്രതിരോധ നിർദ്ദേശങ്ങൾ .
1. ഇതിനെ മറ്റേതു സാംക്രമിക രോഗങ്ങളേയും പോലെ കാണുക. കേരളത്തിന് മാത്രമായി ഒരു പ്രത്യേക പ്രതിരോധ ക്രമം ഇല്ല .
2 . ഇനിയും ഒരു സമ്പൂർണ്ണ ലോക് ഡൗൺ ഗുണത്തേക്കാൾ ദോഷമായിരിക്കും ചെയ്യുക.
3. ഇന്നത്തെ സാഹചര്യത്തിൽ ഒരു കൊറോണാ കേരളാ മോഡലിന് ശ്രമിച്ച് ഓവർ സ്ട്രസ് ഡ് ആ വാതിരിക്കുന്നതാണ് ബുദ്ധി .
4. കേസ് ഫേറ്റാലിറ്റി റേറ്റ്, മോർട്ടാലിറ്റി റേറ്റ് എന്നിവ യൊക്കെ ദേശത്തിന്റെ ഇതര ഭാഗങ്ങളുമായി താരതമ്യം ചെയ്ത് ഒരു ഫാൾസ് സെക്യൂരിറ്റി ഉണ്ടാക്കേണ്ട കാര്യമില്ല. നമ്മൾ രോഗവ്യാപന തീവ്രതയുടെ ആദ്യ ഘട്ടത്തിലാണ്.
5. കേരള ജനതയെ മൊത്തം ഐസൊലേറ്റ് ചെയ്യുന്നതിന് പകരം വൾണറബിൾ ഗ്രൂപ്പിനെ മാത്രം ഐസൊലേറ്റ് ചെയ്ത് പ്രത്യേക ചികിൽസാ പരിഗണന കൊടുക്കുക.
6. കേസ് മാനേജ്മെന്റ് ഒരു പിരമിഡൽ അപ്രോച്ചിൽ കൈകാര്യം ചെയ്യുക.
7. വൾണറബിൽ ഗ്രൂപ്പിൽപ്പെടാത്ത ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങൾ ഇല്ലാത്ത എല്ലാവരേയും വീട്ടിൽ തന്നെ ചികിൽസിക്കുക.
8. രോഗലക്ഷണങ്ങൾ ഉള്ള എന്നാൽ സ്റ്റേ ബിൽ ആയ രോഗികളെ ഫസ്റ്റ് ലൈൻ സെന്ററിൽ ചികിൽസിക്കാം.
9. വൾണറബിൾ ഗ്രൂപ്പിലുള്ള രോഗലക്ഷണങ്ങൾ ഉള്ള എല്ലാവരേയും ആശുപത്രിയിൽ തന്നെ ചികിൽസിക്കണം
10.സംസ്ഥാനത്തെ മൊത്തം ആശുപത്രി കളെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ കാറ്റഗറൈസ് ചെയ്ത് ഏത് തരം രോഗികൾ എവിടെ എന്ന് നിചപ്പെടുത്തണം.
11.നോൺ കൊറോണാ രോഗികളെ ചികിൽസിക്കുന്നതിന് സൗകര്യം ഉറപ്പു വരുത്തണം
12. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ കൊറേണാ സോണുകൾ ഉണ്ടാക്കാം.
13.സംസ്ഥാനത്തൊട്ടാകെ സർക്കാരും സ്വകാര്യ ആശുപത്രിക്കും ചേർന്നുള്ള പി.പി.പി പബ്ലിക് പ്രൈവറ്റ് പാർട്ടി സിപ്പേഷൻ മോഡൽ ഉണ്ടാക്കുക.
14. പണം കൊടുത്തു ചികിൽസ നേടാൻ കഴിയുന്നവർക്ക് ആ മോഡ് തിരഞ്ഞെടുക്കാം. എല്ലാ ബാധ്യതയും സർക്കാർ ഏറെറടുക്കേണ്ട കാര്യമില്ല. പക്ഷേ ചൂഷണം ഉണ്ടാകാതെ നോക്കണം.
15. പി.പി.പി. മോഡലിൽ ഒരോ ആശുപത്രിസം വിധാനത്തിന്റെ കീഴിലും ഫസ്റ്റ് ലൈൻ സെൻററുകളും ഹോം കെയർ സെന്ററുകളും ഉണ്ടാക്കാം. നടത്തിപ്പിന്റെ സൗകര്യത്തിന്നായി അതാത് സ്ഥാപനങ്ങളുടെ സമീപ പ്രദേശത്ത് തന്നെ യാവണം ഈ അനുബന്ധ ഘടകങളും സജ്ജീകരിക്കേണ്ടത്.
16. ആംബുലൻസുകൾ എത്താത്ത പരാതി പരിഹരിക്കാൻ രണ്ട് കാര്യങ്ങൾ ആണ് ചെച്ചേണ്ടത്. എല്ലാ കേസുകളും ആംബുലൻസിൽ തന്നെ ട്രാൻസ്പോർട്ട് ചെയ്യേണ്ട കാര്യമില്ല. കൊറോണാ ഡെസിഗ്നേറ്റഡ് ടാക്സികളെ ഇതിന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. രണ്ടാമത്തെ ഓപ്ഷൻ ഓരോ ആരോഗ്യ സംവിധാനവും അവരുടെ മേഖലയിൽ വരുന്ന രോഗികളുടെ ട്രാൻ പോർട്ടേഷൻ ഉൾപ്പെടെയുള്ള ഉത്തരവാദിത്വം ഏറെറടുക്കക. ആ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ഉള്ള ആംബുലൻസ് ടാക്സി നെറ്റ്വർക്ക് ഉണ്ടാക്കി ഇതിന്നായി ഉപയോഗിക്കുക.
17. ഓരോ സ്ഥാപങ്ങളും ടെലി മെഡിസിനും ടെലി ഐ സി യു സംവിധാനങ്ങളും ഉപയോഗിക്കുക.
18. എല്ലാ യൂണിറ്റുകളോടും ദിവസാടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുക. ജില്ലാ അടിസ്ഥാനത്തിൽ വിലയിരുത്തുക. ജില്ലാ മോണിറ്ററിംങ് കമ്മിറ്റി വേണ്ട നടപടി എടുക്കുക. സ്റ്റേറ്റിനെ അപ്ഡേറ്റ് ചെയ്യുക.
19. എല്ലാ മെഡിക്കൽ കോളേജുകളും കൊറോണാ അപെക്സ് സെന്ററുകളാക്കുക. സൗകര്യങ്ങളുള്ള സ്വകാര്യ ആശുപതികളും അപെക്സ് സെൻററുകളും മാത്രമായിരിക്കണം കോംപ്ലിക്കേറ്റഡ് കൊറോണ കൈകാര്യം ചെയ്യേണ്ടത്.
20. വൾണറബിൽ ഗ്രൂപ്പിൽപ്പെട്ടവർക്കായി ജില്ലയിൽ ഏതാനും സെൻററുകൾ തെരഞ്ഞെടുത്ത് ഡെസിഗ്നേറ്റ് ചെയ്യക.
21. മുഖ്യമന്ത്രിയുടെ ദിവസേന പത്രസമ്മേളനം നല്ലതാണെങ്കിലും പലപ്പോഴും അതിന്റെ പ്രാധാന്യം ചോർന്നു പോകുന്നു. ഗവർമ്മെണ്ട് ഒരു ഓൺലൈൻ കൊറോണാ ഡാഷ് ബോർഡ് ഉണ്ടാക്കുക. അതിൽ കാര്യങൾ അപ്ഡേറ്റ് ചെയ്യുക. പ്രാധാന്യമേറിയ കാര്യങ്ങൾക്ക് മാത്രം പത്രസമ്മേളനം വെയ്ക്കുക.
22.അത്യാവശ്യത്തിന്നല്ലാത്ത എല്ലാ ഒത്തുചേരലുകളും ഒഴിവാക്കുക. പരീക്ഷകൾ പോലുള്ള കാര്യങ്ങൾ ഓൺലൈൻ ഓപ്ഷൻ പരിക്ഷിക്കുക. (ചെയ്യുന്നുണ്ടെങ്കിലും )
Thursday, July 16, 2020
Rural emergency medicine department in Government sector : an NHM initiative
https://m.facebook.com/story.php?story_fbid=2677774789170549&id=100008141627522
NHM കോഴിക്കോടിന് ഇതു അഭിമാന മുഹൂർത്തം....
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഉത്‌ഘാടനം നിർവഹിച്ച എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റ് ഊരാളുങ്കൽ സൊസൈറ്റി ആണ് നിർമ്മിച്ചത്. NHM ഫണ്ട് ഉപയോഗിച്ച് നടത്തിയ ട്രയാജ്, എമർജൻസി വിഭാഗം നവീകരണം 69ലക്ഷം ചെലവഴിച്ചാണ് പൂർത്തിയായത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങൾ ആണ് ലഭ്യമാക്കിയത്. വെന്റിലേറ്റർ, പോർട്ടബിൾ അൾട്രാസൗണ്ട്, മൈനർ ഓപ്പറേഷൻ തീയേറ്റർ, ട്രയാജ് ഏരിയ, റെഡ്, യെല്ലോ, ഗ്രീൻ ഏരിയ കൾ, ഇസിജി റൂം, ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ നവീൻ, NHM എഞ്ചിനീയർ അഞ്ജു കൃഷ്ണ, PRO ജിഷ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഊരാളുങ്കൽ സൊസൈറ്റി യുടെ ചടുലമായ പ്രവർത്തനം കൊണ്ട് ഒരു മാസം കൊണ്ട് എല്ലാ പണികളും പൂർത്തിയായി. MLA ദാസൻ സർ, കളക്ടർ ശ്രീ സാംബ ശിവ റാവു, മുനിസിപ്പാലിറ്റി ചെയർമാൻ adv സത്യൻ, സൂപ്രണ്ട് ഡോ പ്രതിഭ എന്നിവർ പൂർണ സഹകരണത്തോടെ പിന്തുണച്ചപ്പോൾ പുതിയ ചരിത്രം പിറന്നു. ജില്ലയിലെ ആശുപത്രികൾ മാറുകയാണ്.... ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിൽ ഭാഗഭാക്കാവാൻ കഴിയുന്നതിൽ നമുക്ക് അഭിമാനിക്കാം.
കടപ്പാട്
*ഡോ വേണുഗോപാൽ PP, HOD എമർജൻസി മെഡിസിൻ MIMS*
ഡോ മിഥുൻ മോഹൻ, മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ
ടീം ULCCS
ടീം സൈൻ ഫാക്ടറി
കുറിപ്പ്.
വരും ദിവസങ്ങൾ അതീവ ഗുരുതരം
https://m.facebook.com/story.php?story_fbid=2677176502563711&id=100008141627522
വരും ദിവസങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. കരുതിയിരിക്കുക.
അതീവഗുരുതരം. സമൂഹവ്യാപനം ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ചിരിക്കാം.
അടുത്ത ആഴ്ച 1000 ആയിരിക്കും പ്രതിദിന പൊസിറ്റീവ് കേസ്സുകൾ.
പക്ഷേ ഇന്ന് CM പറഞ്ഞത് "നിങ്ങൾക്ക് ആരിൽ നിന്നും രോഗം കിട്ടാം" എന്നാണ്. ഈപ്പറഞ്ഞ അവസ്ഥക്കാണ് സമൂഹ വ്യാപനം എന്ന് പറയുന്നത്.
അതിനേക്കാൾ ഭീകരമായ അവസ്ഥ എന്നത് നമ്മുടെ പൊതു സമൂഹത്തിന്റെ സമീപനമാണ്. സമൂഹം കൊറോണയെ മറന്നമട്ടാണ്. മുൻപ് രണ്ടോ മൂന്നോ കേസ്സുകൾ മാത്രം ഉള്ളപ്പോൾ ഉണ്ടായിരുന്ന കരുതൽ ഇന്നില്ല എന്നത് പോയിട്ട് സമൂഹ്യ ദൂരം ഉൾപ്പെടെ ഉള്ള കാര്യത്തിൽ ആരും ശ്രദ്ധിക്കുന്നില്ല. സമരങ്ങളുടെ സുനാമിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ തളർച്ചയിലേക്ക് പോയി കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. നിപ്പ പോലെയല്ല കൊറോണ . നിപ്പ ഒരു ഔട്ട് ബ്രീക്ക് ആയിരുന്നു. വളരെ ലിമിറ്റെഡ് ആയി ഒരു പ്രദേശത്ത് മാത്രം. അതിന്റെ വ്യാപനശേഷിയും തുലോം കുറവ്. എന്നാൽ കൊറോണ വളരുംതോറും പെരുകുന്ന വലിയ വ്യാപനശേഷി ഉള്ള വൈറസ് ആണ് .
നമ്മൾ ചെന്നൈ, ബോംബെ, ദെൽഹി, ബാംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ സമാന മായ ആവസ്ഥയിലേക്ക് നീങ്ങുകയാണ്. തിരുപനന്തപുരം അതിന്റെ അടുത്താണ് . ആഗസ്റ്റ് ആദ്യവാരത്തിൽ സംസ്ഥാനം മുഴുവൻ ഈ അവസ്ഥയിലേക്ക് പോയേക്കാം. കേരളത്തിന്റെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷിയും ആളുകളിലെ പ്രതിരോധ ശേഷിയും ഒക്കെ ആയിരിക്കാം ഒരു പക്ഷേ ഇതുവരെ നമ്മുടെ മരണനിരക്ക് കൂടാതിരിക്കാൻ കാരണം. പക്ഷേ വരും ദിവസങ്ങളിലെ സ്ഥിതി വിഭിന്നമാകാം. നാപ്പതു ലക്ഷത്തിലധികം വരുന്ന നമ്മുടെ വൾനറബിൾ ഗ്രൂപ്പിൽ പ്പെടുന്ന ആളുകളെ പ്പറ്റി നാം വേവലാതിപ്പെടെണ്ടതുണ്ട്. ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എഴുപത് ശതമാനത്തിൽ അധികം. ഇക്കൂട്ടരെല്ലാം കൊറോണായുടെ നോട്ടപ്പുള്ളികളാണ്.
പറഞ്ഞു വരുന്നത് നമ്മൾ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകന്നത് എന്നത് തന്നെ. പക്ഷേ നമ്മുടെ പൊതു സമൂഹം ഇത് പാടെ മറന്നു എന്നതും.
നമ്മുടെ കയ്യിലുള്ള ആയുധം മാസ്ക്ക് , സമൂഹ അകലം, ഹാൻഡ് ഹൈജീൻ എന്നതൊക്ക തന്നെ. അത് കൃത്യമായി പാലിച്ചാൽ മതി. ആശുപത്രിയിലെ അനാവശ്യ സന്ദർശനം, കൂടുതലുള്ള ബൈസ്റ്റാൻഡർ മാരുടെ എണ്ണം ഇതൊക്കെ വലിയ പ്രശ്നങ്ങൾ ആണ് .
ആരോഗ്യ പ്രവർത്തകരാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഓരോ ആരോഗ്യ സ്ഥാപന ങ്ങളും ഈ യുദ്ധത്തിൽ ഓരോ ബറ്റാലിയൻ ആയി പ്രവർത്തിക്കണം. ആ ബറ്റാലിയനെ നയിക്കുന്നവർ ശ്രദ്ധിക്കേണ്ടത് തന്റെ ട്രൂപ്പിലെ ആരും ഈ യുദ്ധത്തിൽ വീണു പോകാതിരിയ്ക്കാനാണ്. ആരോഗ്യ മേഖലയിലെ ടീമിന്റെ ഉത്തരവാദിത്തം നാം വീഴരുത്. നമ്മെ ആശ്രയിക്കുന്നവരെ വീഴാൻ സമ്മതിക്കരുത്. തളരാതെ പിടിച്ചു നിൽക്കേണ്ടതുണ്ട്. പലപ്പോഴും ഒറ്റയ്ക്ക് തന്നെ . കരുതിയിരിക്കുക.
Wednesday, July 8, 2020
കോവി ഡ് 19: സമൂഹ വ്യാപനം എന്ന സമസ്യ
സമൂഹവ്യാപനം എന്ന സമസ്യ.
കഴിഞ്ഞ ദിവസം ഞാൻ ഏഷ്യനെറ്റ് ന്യൂസിൽ (6/7/2020 ) കോവിഡിനെ സംബന്ധിച് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കവേ സമൂഹ വ്യാപനo സംബന്ധിച് ബഹുമാനപ്പെട്ട മന്ത്രി സുനിൽ കുമാറുമായി പ്രകടമായ അഭിപ്രായ വ്യത്യസം ഉണ്ടായി. അദ്ദേഹത്തോട് അതായത് സർക്കാരിനോട് സമൂഹ വ്യാപനത്തിന്ന് മെഷറബിൽ ആയ ഒരു നിർവ്വചനം വേണം എന്ന് പറഞ്ഞപ്പോൾ ആണ് ഈ അഭിപ്രായ വ്യത്യാസം ഉണ്ടായത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സംസ്ഥാന സർക്കർ തുടര്ന്നത് WHO മാർഗ്ഗരേഖകൾ ആണ് എന്നാണ്. വളരെ നല്ലത്. പക്ഷേ WHO ഇതിന് കൃത്യമായ ഒരു നിർവ്വചനം കൊടുത്തിട്ടില്ല. Icmr ന്റെ കാര്യവും അങ്ങിനെ തന്നെ. ആയത് കൊണ്ട് ഇത് ഉണ്ട് , വരുന്നു , എന്നൊക്കെ വലിയ . വിവാദമാണ്.
എന്റെ സുഹൃത്ത് Dr. രാജീവ് ജയദേവന്റെ ഒരു കുറിപ്പു ഇതിന്റെ കൂടെ ചേർക്കുന്നു.
വൈറസ് വ്യാപനത്തെപ്പറ്റി ആശയക്കുഴപ്പം ഒഴിവാക്കണം.
------------------------
'സമൂഹ വ്യാപനം', 'സമ്പർക്ക വ്യാപനം' എന്നിങ്ങനെയുള്ള സാങ്കേതിക പദപ്രയോഗങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
Community spread എന്നാൽ, "സ്രോതസ്സ് കണ്ടെത്താനാകാത്ത കേസുകൾ ഉണ്ട്" എന്നാണ് നിർവചനം. അതായത് contact tracing കൊണ്ടു മാത്രം കാര്യമില്ലാത്ത അവസ്ഥ.
ഡൽഹിയിൽ കോവിഡ് സ്ഥിതീകരിച്ച 32,000 രോഗികളിൽ 50% പേർക്കും സ്രോതസ്സ് കണ്ടെത്താനായില്ല എന്ന് ആരോഗ്യ മന്ത്രി. എന്നിട്ടും അവർ "community spread ഇല്ല "
എന്ന് പറയുന്നത് കേന്ദ്രം അനുമതി നൽകാത്തത് കൊണ്ടാണെന്ന് ഔദ്യോഗിക വിശദീകരണം.
അമേരിക്കയിൽ അത്തരത്തിലുള്ള ആദ്യത്തെ കേസ് കണ്ടതോടെ February 26 -ന് community spread ഉണ്ടെന്ന് CDC അറിയിച്ചു. മാർച്ച് രണ്ടാം തീയതി ഓസ്‌ട്രേലിയയും അറിയിച്ചു. അന്ന് ആ രാജ്യത്ത് മൊത്തം 33 രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്.
അതേ സമയം ഇന്ത്യയിൽ മൂന്നു ലക്ഷം രോഗികൾ ഉണ്ടായിട്ടും “community spread” ഇല്ല എന്നു വാശി പിടിക്കുന്നത് ശാസ്ത്രീയമായി അംഗീകരിക്കാൻ പറ്റുകയില്ല.
"ആകാശത്തു നിന്നും വെള്ളത്തുള്ളികൾ ധാരാളമായി താഴേയ്ക്കു വീഴുന്നുണ്ട്, പക്ഷേ അതു മഴ ആണെന്നു പറയാൻ സാധിക്കുന്നില്ല" എന്നു പറയുന്നതു പോലെയാണ് ശാസ്ത്രം ഇതിനെ കാണുന്നത്.
“ഇന്ത്യയിൽ community സ്പ്രെഡ് ആയിട്ടില്ല” എന്ന് ഇനിയും അവകാശപ്പെടുന്നത് ജനങ്ങളിൽ ജാഗ്രത കുറയ്ക്കുകയും വ്യാപനം കൂട്ടുകയും ചെയ്യും. വൈറസിന്റെ കാര്യങ്ങൾ പറയുമ്പോഴുള്ള സത്യസന്ധത, ജനങ്ങൾക്ക് അധികൃതരിലുള്ള വിശ്വാസം, അവരുടെ സഹകരണം എന്നിവ വർധിപ്പിക്കുകയും ചെയ്യും. അത് രോഗത്തെ പിടിച്ചു നിർത്താൻ സഹായിക്കും. ആഗോള ഭീഷണിയായ ഒരു pandemic ആരുടെയും കുറ്റമായി കാണേണ്ടതില്ല.
അതിനാൽ നമ്മുടെ രാജ്യത്ത് വൈറസ് അതിവേഗ വ്യാപനം നടത്തുന്നു എന്ന വിവരം ഉടൻ തന്നെ ജനങ്ങളെ വ്യക്തതയോടെ അറിയിക്കുകയും അതിജീവനം നടത്തുന്നതോടൊപ്പം social distancing കർശനമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയും വേണം.
സമാനമായ ഒരു കാര്യം ഓർത്തുപോവുന്നു. അനേക രാജ്യങ്ങളിൽ അതിവേഗം പടർന്നു പിടിച്ച Covid19 ഒരു Pandemic ആണെന്ന് ലോകത്തെല്ലാവർക്കും തന്നെ മനസ്സിലായിട്ടും W.H.O അല്ല, ഇല്ല, ആയിട്ടില്ല, കുറച്ചു കൂടി നോക്കട്ടെ, ആവാൻ വഴിയില്ല, സമയമായിട്ടില്ല എന്നൊക്കെ മുട്ടാപ്പോക്കു പറഞ്ഞത് ആരും മറക്കാനിടയില്ല.
ഒടുവിൽ അവർ സമ്മതിച്ചപ്പോഴേയ്ക്കും വിലപ്പെട്ട സമയം - അനേകം ആഴ്ചകൾ- കടന്നു പോയിരുന്നു.
മാർച്ച് 11 ന് W.H.O യുടെ ‘Pandemic പ്രഖ്യാപനം’ ഉണ്ടായപ്പോഴേക്കും 125 രാജ്യങ്ങളിൽ ഒന്നേകാൽ ലക്ഷം രോഗികളും 4297 മരണങ്ങളും നടന്നു കഴിഞ്ഞിരുന്നു.
ഇങ്ങനെ വച്ചു നീട്ടുന്നതിനു പകരം അവർ സുതാര്യമായി കാര്യങ്ങൾ ആദ്യമേ പറഞ്ഞെങ്കിൽ, വൈറസിനെ തുടക്കത്തിൽ നിസ്സാരമായെടുത്ത അനേകം രാഷ്ട്രങ്ങൾ കൂടുതൽ ശ്രദ്ധിക്കുമായിരുന്നു; പ്രത്യേകിച്ചും ഏറ്റവും നിർണായകമായ ആദ്യഘട്ടത്തിൽ. മരണങ്ങൾ കുറയുമായിരുന്നു. നമ്മളും WHO-യുടെ ആ പഴയ വഴിക്കാണോ പോകുന്നത് എന്നു തോന്നിപ്പോവുന്നു.
ഡോ. രാജീവ് ജയദേവൻ
13.6.20
PS. അഭിപ്രായം തികച്ചും വ്യക്തിപരം, ജനക്ഷേമം മുൻനിർത്തിയുള്ളത്.
Monday, July 6, 2020
ഇമ്മിണി ബല്ല്യ ശസ്ത്രക്രിയ
ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള സാഹിത്യേതര ഓർമ്മകൾ. ഒരു ഭിഷഗ്വരനേത്രങ്ങളിലൂടെ. സുൽത്താനെ ഞാൻ പലതവണ മെഡിക്കൽകോളേജിൽ കണ്ടിട്ടുണ്ട്. പ്രധാനമായും പുനലൂർ രാജനെ (ഫോട്ടോഗ്രാഫർ) കാണാനാണ് അദ്ദേഹം അവിടെ വരാറ്. കോളേജിന്റെ പോർട്ടിക്കോയിൽ ഉള്ള തിണ്ണയിൽ സുൽത്തൻ ഒരുപ്രത്യേക രീതിയിൽ ആണ് ഇരിക്കുക. കാലുകൾ ഒരു വശത്തേക്കും പിറകോട്ടും ആയി മടക്കി കുറച്ച് മുൻപോട്ട് കുനിഞ്ഞ് ഒരു കൈ നിലത്ത് കുത്തി ശരീരത്തിന്റെ ബാലൻസ് ഉറപ്പ് വരുത്തി കണ്ടാൽ ഒരു സുജായിയെ കണക്കെ ഒരു ഇരുപ്പ്. മറ്റേകയ്യിൽ പലപ്പോഴും എരിയുന്ന ബീഡിയും . ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ കഴുത്തിലെ ഞെരമ്പുകൾ എണീറ്റ് നിൽക്കും. പേശികൾ വലിഞ്ഞു മുറുകും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുണ്ടുകൾ പതിയെ തുറന്ന് പാതി അടഞ്ഞ ചുണ്ടുകൾക്കിടയിലൂടെ സാവധാനം ദീർഘമായ നിശ്വാസം. പിന്നീടാണ് ഈ ഇരിപ്പിന്റെ ശാസ്ത്രീയത മനസ്സിലായത്. സുൽത്താൽ ഒരു സി. ഒ. പി. ഡി രോഗിയായിരുന്നു. ചെറുതൊന്നുമല്ല. ഇമ്മിണി വല്ല്യേ സി.ഒ .പി. ഡി രോഗി. അത് വളരെ വ്യക്തമായി തിരിഞ്ഞത് തൊണ്ണൂറിയഞ്ചിൽ ഞാൻ നാഷണൽ ഹോസ്പിറ്റലിൽ അനസ്തേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ്. അക്കാലത്ത് സുൽത്താന് ഇമ്മിണി വല്ല്യേ ഒരു പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഉണ്ടായി. പ്രൊഫസർ റോയ്ചാലിയാണ് അത് ഓപ്പേറേറ്റ് ചെയ്യുന്നത്. സുൽത്താന് അനസ്റ്റേഷ്യകൊടുക്കേണ്ട ചുമതല എനിക്ക് കിട്ടി. വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു അത്. മുഴുവൻ ബോധം കെടുത്തുന്ന ജനറൽ അനസ്തേഷ്യ സുൽത്താന് തീർത്തും കൊടുക്കാൻ കഴിയുമായിരുന്നില്ല. നട്ടല്ലെൽ മരുന്ന്കുത്തിവെച്ച് കൊടുക്കുന്ന സ്പൈനൽ അനസ്തേഷ്യ ആണ് കൊടുത്തത്. സാധാരണ ചെരിച്ചു കിടത്തിയോ ഇരുത്തിയോ ഒക്കെ ആണ് ഇത് ചെയ്യുന്നത്. പക്ഷേ സുൽത്താന് ഈ രീതിയിൽ ഒന്നും ഇരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ നേരത്തേ പറഞ്ഞ സുൽത്താന്റെ സ്വതസിദ്ധമായ ഇരുപ്പിൽ തന്നെ സ്പൈനൽ അനസ്തേഷ്യ കൊടുക്കേണ്ടി വന്നു. അതിനേക്കാൾ വലിയ പ്രശ്നം സർജറിയിലാണ് ഉണ്ടായത്. പ്രോസ്റ്റേസ്റ്റ് സർജറിക്ക് ലിത്തോട്ടമി എന്നുപറയുന്ന കാലുകൾ രണ്ടും ഉയർത്തി വെച്ച് മലർന്നു കിടക്കുന്ന പൊസിഷൻ ആണ് വേണ്ടത്. സുൽത്താനുണ്ടോ കിടക്കാൻ കഴിയുന്നു? അവസാനം ഏതാണ്ട്മുഴുവനായും ഇരിക്കുന്ന പൊസിഷനിൽ തന്നെ പ്രെഫസർ റോയി ചാലി ടി.യു. ആർ. പി സാങ്കേതിക വിദ്യയിലൂടെ സുൽത്താന്റെ പ്രോസ്റ്റേറ്റ് ഗ്രൻഥി ചുരണ്ടിയെടുത്തു. ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതുമായിരുന്നു ഈ സങ്കീർണ്ണത നിറഞ്ഞ സ്പെഷൽ TURP. മൂത്രശയ രോഗങ്ങളുടെ സുൽത്താനായ റോയ്ചാലി സാറിന് മാത്രമേ ഈ പ്രത്യേക പൊസിഷനിൽ അക്കാലത്ത് ഇങ്ങിനെ ഒരു ശസ്ത്രക്രിയ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഒരുഇമ്മിണി വല്ല്യേ ശസ്ത്രക്രിയ.
Subscribe to:
Posts (Atom)
A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity
A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...

-
https://www.facebook.com/Emcon2013 EMCON 2013: The Untold Story of Rapid Action and Evacuation in the History of Medical Conferences The ye...
-
The Dream Takes Shape February 18, 2011 , is a day that will forever remain etched in my memory. It was the day we had chosen to launch our ...
-
Landing in No Man’s Land: An Abrupt Diversion in My Professional Life The years 2006 and 2007 were turning points in my li...