Dearest Sir,
ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ. എന്നെ പ്രൊഫഷണലി വളർത്തി, ഇന്ന് ഞാൻ എന്താണോ, അതാവുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ച സാറിന്റെ കൂടെ ഒരു വേദി പങ്കിടുക, അതും ഗസ്റ്റ് ആയി. ജീവിതത്തിൽ ഏറ്റവും അഭിമാനിക്കാൻ ഉള്ള സന്ദർഭം അല്ലേ അത്. ഇത്രയും നല്ല ഒരു ടീം പ്ലേയർ നെ ഞാൻ എന്റെ എക്കാലവും ഉള്ള ജീവിതത്തിൽ കണ്ടതേയില്ല. 2005 മുതൽ ഏതാണ്ട് 20 വർഷത്തോളം ഉള്ള നീണ്ട കാലയളവിൽ എത്രയോ ഡോക്ടർമാർ, ഇ എം എസ് നേഴ്സ്മാർ എന്നിവർ എമർജൻസി മെഡിസിൻ expert ആയി സാറിന്റെ കൈകളിലൂടെ പരിണാമം പ്രാപിക്കുന്നത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇത്രയും മോട്ടിവേഷൻ എന്റെ ജീവിതത്തിൽ എനിക്ക് മറ്റൊരാളിൽ നിന്നും ലഭിച്ചിട്ടില്ല. സാറിനെ മെൻറ്റർ ആയി ലഭിക്കാൻ ഒരു ഭാഗ്യം തന്നെ വേണം. അതിൽ ദൈവത്തോട് നന്ദി പറയുന്നു.
ജീവിതത്തിൽ ജോലിയോടൊപ്പം എങ്ങനെ പൊതുജനസേവകനായി മാറണം( community connect) എന്ന വലിയ പാഠം ഞാൻ പഠിച്ചത് സാറിൽ നിന്നാണ്. സാറിന്റെ കൂടെ ചെയ്ത അനവധി പബ്ലിക് സി പി ആർ പ്രോഗ്രാമുകൾ സത്യത്തിൽ നൽകിയ ആത്മ വിശ്വാസം ചെറുതല്ല. പോലീസ് അക്കാഡമിയിലെ ട്രെയിനിങ്, emcon 2013, 2022, emergenz ഒന്ന് രണ്ട് എഡിഷനുകൾ എന്നിവ സുവർണ നക്ഷത്രങ്ങൾ ആയി മനസ്സിൽ നിൽക്കുന്നു.
വീണ്ടും വീണ്ടും എന്നെ ഒരു ഫാമിലി മെമ്പർ ആയി പരിഗണിക്കുന്നതിൽ അഭിമാനവും കടപ്പാടും ഉണ്ട്. സാറിനും ഫാമിലിയ്ക്കും ആയുരാരോഗ്യ സൗഖ്യവും ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️
No comments:
Post a Comment