നൂറിന്റെ നിറവിൽ

നൂറ് വർഷം പിന്നിടുന്ന ഒരു വിദ്യാലയം, ലക്ഷങ്ങളായ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളുടെ തേനും വയമ്പും തേച്ച് തന്ന് രാവേത് പകലേത് എന്ന് കാണിച്ച് തന്ന് , കുണ്ടേത് കുന്നേത് എന്ന് കാണിച്ച് തന്ന് , വിദ്യാർത്ഥികളുടെ മുൻപിലും പിൻപിലും വിളക്കായി ,അറിവായി ആത്മാവായി കാലത്തിന് മുൻപേയും പിൻപേയും സഞ്ചരിക്കുന്ന ഒരു മഹാവിദ്യാലയം, ഞങ്ങൾക്ക് ഇത് ആത്മവിദ്യാലയം. കൊക്കിൽ ജീവനും ബോധമണ്ഡലത്തിൽ ഓർമ്മയുടെ ഒരുതരിയെങ്കിലും ശേഷിക്കും വരെയും ആത്മാഭിമാനത്തോടെയല്ലാതെ ഈ അക്ഷരകളരിയെ ഒരു പൂർച്ചവിദ്യാർത്ഥിയ്ക്കും ഓർക്കാൻ കഴിയില്ല. ലോകത്തിന്റെ ഏത് കോണിലിരിക്കുമ്പോഴും ബാല്യകാലത്തിന്റെ ഏതോരു ഓർമ്മ ശകലത്തിലും ഇന്നും മങ്ങാതെ മായാതെ നിൽക്കുന്നത് ഈ സ്കൂളും അവിടെ നിന്ന് തുടങ്ങുന്ന ഓർമ്മകളും.ഇവിടെ ആദ്യാക്ഷരം കുറിക്കപ്പെട്ടതിലെ അഭിമാനം. ഇനിയൊരു ജൻമമുണ്ടെങ്കിൽ ഇവിടെ തന്നെ ആദ്യാക്ഷരങ്ങൾ കുറിയ്ക്കപ്പെടേണേ എന്ന പ്രാർത്ഥനയും

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye