Posts

Emergency Airway management in Elderly : Where is the Challenge ?

Image

Dog bite crisis in Kerala: How to handle it?

Image

Teachers day -2022

Image
https://fb.watch/flVd3NUmTf/  

"സുന്ദരി ഗാർഡൻ" എന്ന സുന്ദരി സിനിമ

Image
സോണി ലിവ് ott പ്ലാറ്റഫോമിൽ റിലീസ് ചെയ്ത ഒരു സുന്ദരി സിനിമ , ആദ്യാവസാനം വേറെ നമ്മുടെ കണ്ണിനും കാതിനും കരളിനും കുളിർമയേകി , ഒരു മണിക്കൂറും അമ്പത്തിയൊന്നു മിനിറ്റും കഴിയുമ്പോൾ , അയ്യോ  പടം തീർന്നല്ലോ എന്നോർത്ത് നമ്മൾ സങ്കടപ്പെടും . അത്രമേൽ മനോഹരമാണ് സുന്ദരിയാണ് ഈ ചലച്ചിത്രാനുഭവം .  മിഴിക്കൂടിനുള്ളിൽ വെയിൽപൂവ് വിരിയിച്ചുകൊണ്ട് , ഫ്ലൂറ്റിന്റെ അനുവാദനത്തിൽ മൃദുല വാരിയരുടെ മനോഹരമായ പാട്ടിന്റെ പിന്നണിയിൽ വാഗമണ്ണിന്റെ സുന്ദരിതൽപത്തിൽ സുന്ദരി ഗാർഡിന്റെ ഇളം മഞ്ഞു വാതിൽ  പതുക്കെ തുറക്കുമ്പോൾ ഒരു മധുരജീവഗാനം മതി മറന്നു പാടുന്ന പോലെ സാറയുടെ ജീവിതം നമ്മുടെ മുൻപിൽ ഇതൾ വിരിയുകയായീ . പിന്നെ അങ്ങോട്ട് കണ്ണും കാതും മനസ്സും നിറയുന്ന സുന്ദരി കാഴ്ചകളാണ് . വേനലാകെ നീരണിഞ്ഞ പോലെയും മഴനൂൽഅഴിഞ്ഞു മനസ്സറിഞ്ഞ പോലെയും (ജിയോ പോളിന്റെ കവിത ) അൽഫോൻസിന്റെ ഈണങ്ങളിലും സ്വരപ്രവാഹത്തിലും നമ്മെ ഒരു വല്ലാത്ത ലോകത്തിലേക്ക് കൊണ്ടുപോകുന്നു . അപർണ്ണയുടെ മതാഭിനയവും സൂഷ്മാഭിനയവും നീരജിന്റെ സ്‌ക്രീൻ പ്രെസെൻസും നല്ല സ്ക്രിപ്റ്റിന്റെ നല്ല ഡിറക്ഷനും ഒക്കെ ഈ സിനിമയെ കൂടുതൽ സുന്ദരി ആക്കി . കവിതല്മകമായ ക്യാൻവാസിൽ കവിതപോലെ ഒരു സുന്ദരി കഥ

ചില സിനിമകൾ അങ്ങിനെയാണ് , കൂടെയിങ്ങു പോരും .....

Image
  ഒന്ന് - മലയൻ കുഞ്ഞ്  മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത , വളരെ വ്യസ്ത്യസ്ത മായ ഒരു സിനിമ. ഒരു സിനിമയുടെ ഏതു ആംഗിളിൽ നിന്ന് നോക്കിയാലും ഈ സിനിമാ വേറിട്ടുനിൽക്കുന്നു . ഏറ്റവും ആദ്യം പറയേണ്ടത് സ്ക്രപ്റ്റും അതിനനുഗുണമായി  സ്ക്രിപ്റ്റിനും മുൻപേ സഞ്ചരിക്കുന്ന ക്യാമറയും തന്നെയാണ് .  മഹേഷ് നാരായണൻ , എന്തുകൊണ്ട് ഈ സിനിമയുടെ ക്യാമറ കൈ കാര്യം  ചെയ്തു  എന്ന് ഈ സിനിമ കാണുമ്പോൾ അപ്പോൾ നമുക്ക് മനസ്സിലാകും . ഈ സിനിമയുടെ   മേയ്ക്കിങ്  അത്രമേൽ മനോഹരമാണ് .  ഫഹദ് ഫാസിൽ എന്ന് എന്ന അതുല്യ നടൻറെ അഭിനയം  ആണ് എടുത്തുപറയേണ്ടതാണ് . കേന്ദ്രകഥാപാത്രത്തെ, എത്ര സൂക്ഷ്മമായി ആയിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഫഹദിന്   നമാത്രം കഴിയുന്ന ഒരു  അഭിനയസിദ്ധി യാണ് . സിനിമയുടെ കലാസംവിധാനം, അവതരണം,  പശ്ചാത്തലസംഗീതം , കല  സംവിധാനം   എന്നീ ഘടകങ്ങൾ ഒക്കെ വളരെ ഗംഭീരമായി തന്നെ ചെയ്തിരിക്കുന്നു ഈ സിനിമയിൽ .  ആദ്യപകുതിയിൽ കേന്ദ്രകഥാപാത്രമായ അനിക്കുട്ടൻറെ സുഷ്മാ അവതരണവും  രണ്ടാംപകുതിയിൽ ഒരു പ്രകൃതി ദുരന്തത്തിൽ പശ്ചാത്തലത്തിൽ നടക്കുന്ന സർവൈവൽ അറ്റെംപ്റ്റും   ആണ് ഉള്ളത്. രണ്ടാം  പകുതിയിൽ വളരെ കുറഞ്ഞ സംഭാഷണങ്ങൾ മാത്രം . ക

Prof MRR

prescription from Kerala

Unsafe and unauthorised ambulance operations leading to many deaths

ആംബുലൻസ് ഒരു ജീവൻരക്ഷ വാഹനമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ , സർക്കാർ ഒരു പാട് ആനുകൂല്യങ്ങൾ റോഡ് ടാക്സിലും റോഡ് നിയമങ്ങളിലും ഈ വിഭാഗങ്ങളിൽ പ്പെട്ട വാഹനങ്ങൾക്ക് കൊടുക്കുന്നുണ്ട്. എന്നാൽ ഈ ആനുകൂല്യങ്ങൾ അനുഭവിക്കുമ്പോൾ തന്നെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ , അതിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യ ബോധത്തിൽ നിന്ന് വ്യതിചലിക്കുന്നതുകൊണ്ടും , കൽപിച്ചു കിട്ടിയ അധികാധികാരങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടും , പാലിക്കപ്പെടേണ്ട സുരക്ഷ സംവിധാനങ്ങളെ നോക്കുകുത്തികളാക്കുന്നതുകൊണ്ടും , ഇന്ത്യൻ ആബുലൻസുകൾ പലപ്പോഴും മരണ വാഹനങ്ങൾ ആയി മാറുന്ന ദുരവസ്ഥ നിലനിൽക്കുന്നു. മനുഷ്യ, സ്വർണ്ണ, കുഴൽപ്പണ , മയക്കു മരുന്നു കടത്തു ഉൾപ്പെടെയുള്ള സാമൂഹ്യ ദേശ ദ്രോഹ പരിപാടികൾക്ക് ഈ ജീവൻ രക്ഷാ വാഹനത്തെ തൽപര കക്ഷികൾ ഇഷ്ടനുസരണം ഉപയോഗിക്കുകയും , അത് നിയന്ത്രിക്കാൻ ചുമതലപ്പെട്ടവർ സൗകര്യപൂർവ്വം കണ്ണടയ്ക്കുകയും ചെയ്യുന്നതു കൊണ്ട് ആബുലൻസുകൾ ഉൾപ്പെട്ട റോഡപകടങ്ങളിൽ മാത്രം പതിനഞ്ചിൽ അധികം പേർ കേരളത്തിൽ മാത്രം കഴിഞ്ഞ നാലു വർഷങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. (ഓർമ്മയിൽ നിന്ന് ഉള്ള കണക്ക്). അതു കൂടാതെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ആബു