Covid scenario in Kerala now

ഇന്നത്തെ മലയാള മനോരമ പ്രധാന വാർത്തയാണ്.  കേരളം വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. സർക്കാർ പറയുന്നതിനേക്കാൾ വളരെ കൂടുതലാണ് കേസുകളുടെ യഥാർത്ഥ കണക്ക്. മരണത്തിൻ്റെ കാര്യത്തിലാണെങ്കിലും അങ്ങിനെ തന്നെ. ഇവിടുത്തെ തീവ്രപരിചരവിഭാഗങ്ങളിൽ എല്ലാം തന്നെ കോംപ്ലിക്കേറ്റഡ് കോവിഡ് കേസ്സുകളുടെ എണ്ണം വളരെ കൂടുതൽ ആണ്. നമ്മൾ റിവേർസ് ക്യാറെൻറിനിൽ വെയ്ക്കണം എന്ന് പറഞ്ഞിരുന്ന നാനാവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന വയോധികർ കോവിഡുമായി ബുദ്ധിമുട്ടുന്ന ഏറ്റവും ഭീകരമായ അവസ്ഥയ്ക്കു നിത്യേന എന്നോണം ഞാൻ നേർസാക്ഷിയാണ്. നമ്മൾ എല്ലാം വളരെ ലളിതമായിട്ടാണ് കാണുന്നത്. വാക്സിൻ്റെ സമ്പൂർണ്ണ ഫലപ്രാപ്തി എന്തു തന്നെ ആയാലും അത് ഒരു വലിയ പ്രതീക്ഷയാണ്.
കഴിഞ്ഞ രണ്ടാഴ്ച യിൽ കാണുന്ന ഒരു ട്രെൻണ്ട് സ്വാഭാവിക സമയപരിധിയിൽ ടെസ്റ്റ് നെഗറ്റീവ് ആകാതിരിക്കുകയും പത്ത് ദിവസത്തിന് ശേഷം ശ്വാസകോശത്തെ അതിഭീകരമായി അറ്റാക്ക് ചെയ്യുകയും ശക്തമായ സൈറ്റോ കെയിൻ സിൻഡ്രോം എല്ലാവരിലും കാണുകയും ചെയ്യുന്നു. ഇപ്പോൾ നടക്കുന്ന വൈറസ് വ്യാപനം നമ്മൾ വളരെ ഗൗരവത്തിൽ എടുക്കുകയും അതിൻ്റെ സൂഷ്മതയിലേക്ക് കടക്കുകയും ചെയ്യേണ്ടതുണ്ട്.  നല്ലൊരു ശതമാനം ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുക്കുന്നതിന് വിമുഖത കാട്ടുന്നുണ്ട്. അത് വലിയ മണ്ടത്തരവും നാം ചെയ്യാൻ പാടില്ലാത്തതുമാണ്. വാക്സിൻ എടുക്കുക വഴി നാം സുരക്ഷിതരാവുകയും രാജ്യത്തിൻ്റെ കോവിസ് വാകസിൻ ട്രയലിൻ്റെ ഭാഗമാവാനുള്ള അവസരം കൂടിയാണ്. കോവിഡ് രോഗം ഒട്ടും തന്നെ ലളിതമല്ല. നമ്മുടെ ശരീരത്തെ ശക്തമായി തന്നെ ഈ അസുഖം ബാധിക്കുന്നു. നമ്മുടെ അജ്ഞതയും വകതിരിവില്ലായ്മയും  നമ്മളെ തന്നെ അപകടത്തിലേക്ക് നയിക്കുന്ന അതിവേദന ജനകമായ ചുറ്റുപാടിലൂടെ യാണ് നാം കടന്നു പോകുന്നത്

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye