Sunday, December 12, 2021

വൈദ്യരംഗത്തെ കച്ചവട തന്ത്രങ്ങളെ തുറന്ന് കാട്ടി സ്ട്രോബിലാന്തസ്: രമ്യ മോഹൻദാസ്.

സ്ട്രോബിലാന്തസ് I Strobilanthes

കഴിഞ്ഞ മാസമാണ് സോഷ്യൽമീഡിയാസിൽ ഒരു ബുക്ക് റിലീസ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത് . സാധാരണ ബുക്ക് റിലീസ് പോസ്റ്റർ കണ്ടിട്ട് ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാലും ഇതിനെന്താ പ്രത്യേകത എന്നല്ലേ. കാരണമുണ്ട്! എനിക്കും കെട്ടിയോനും അത്രയും പ്രിയപ്പെട്ട വ്യക്തി എഴുതിയ ബുക്ക് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യുന്നു. വായിലൊതുങ്ങാത്ത പേരായതുകൊണ്ട് മെഡിക്കൽ സംബന്ധി ആയ പുസ്തകമായിരിക്കുമെന്ന് കരുതി വായിക്കാൻ സാഹസപ്പെട്ടില്ല. ബുക്കിനെ കുറിച്ച് പറയുന്നതിനു മുൻപ് എഴുത്തുകാരനെ കുറിച്ച് പറയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യരംഗത്തുള്ളവർക്ക് ഇദ്ദേഹത്തെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിൽ എമർജൻസി മെഡിസിൻ എന്ന സംവിധാനത്തിന് തുടക്കം കുറിക്കുകയും അതിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത Dr. PP Venugopal. എമർജൻസി മെഡിക്കൽ കോൺഫെറൻസിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ലീഡർഷിപ്പിൽ വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് .  മെഡിക്കൽ സംബന്ധിയായ എന്ത് സംശയങ്ങൾ വന്നാലും ഈ മനുഷ്യനെ കോൺടാക്ട് ചെയ്‌താൽ എത്ര തിരക്കാണെങ്കിലും അതിനുള്ള ഉപദേശങ്ങൾ അദ്ദേഹം തരാറുണ്ട്.

പത്താം ക്ലാസ്സിൽ സയൻസ് പഠനം അവസാനിപ്പിച്ചത് കൊണ്ടാവും നീലകുറിഞ്ഞിയുടെ ശാസ്ത്രനാമം അറിയാൻ ഗൂഗിൾ ചെയ്യേണ്ടി വന്നത്. Payroll, Law and Compliance, Employee Retention, Loss of pay എന്നൊക്കെ ആയിരുന്നെങ്കിൽ കാണാമായിരുന്നു. 

സ്ട്രോബിലാന്തസ്  – ശ്രീ. ബെന്യാമിന്റെ നിശബ്ദസഞ്ചാരങ്ങൾ എന്ന ബുക്കിൽ ആതുരസേവനം നടത്തുന്ന നഴ്‌സുമാരെ കുറിച്ച് പറഞ്ഞിരുന്നു. അതുപോലെതന്നെ ജോലിസംബന്ധമായി ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഡോക്ടർമാർ. ഈ ഡോക്ടർമാരിൽ തന്നെ മനുഷ്യസ്നേഹികളായവരെയും ചികിത്സകച്ചവടത്തിന്റെ ഭാഗമായി മാറിപ്പോവുന്നവരെയും നമ്മൾ കണ്ടിട്ടുണ്ടാവും. ശ്രീ. എ സജീവൻ എഴുതിയ മനോഹരമായ അവതാരിക വായിച്ചപ്പോൾത്തന്നെ മെഡിക്കൽ സംബന്ധി അല്ല മറിച്ച് ആശുപത്രി പശ്ചാത്തലത്തിലുള്ള 6 കഥകളാണ് ഇതിന്റെ ഉള്ളടക്കം എന്നു മനസ്സിലായി.  നമ്മൾ വാർത്താമാധ്യമങ്ങളിൽ കണ്ടിട്ടുള്ള അല്ലെങ്കിൽ വായിച്ചിട്ടുള്ള യഥാർത്ഥ സംഭവങ്ങൾ ഇതിലെ ഓരോ കഥകൾ വായിക്കുമ്പോഴും നമ്മുടെ മനസ്സിലേക്ക് കടന്നുവരും . നാട്ടിലെ പ്രധാന പ്രശ്നമായ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് തുടങ്ങി കിഡ്‌നി മാഫിയ, ചികിത്സാപിഴവിലൂടെ സംഭവിക്കുന്ന മരണങ്ങൾ മൂടിവെക്കുക, ഓരോ ഫാർമസ്യൂട്ടിക്കൽ കമ്പനീസ് ആയിട്ട് collaborate ചെയ്ത് കോടികൾ ലാഭത്തിനു വേണ്ടി രോഗികൾക്ക് ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകൾ എഴുതി കൊടുക്കുന്ന ഡോക്ടർമാരെക്കുറിച്ചും പരാമർശിക്കാൻ അദ്ദേഹം വിമുഖത കാണിച്ചില്ല. 

സ്ട്രോബിലാന്തസ് എന്ന പേര് കണ്ട് മെഡിക്കൽ റിലേറ്റഡ്‌ ബുക്ക് ആണെന്ന് കരുതി ആരെങ്കിലും വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആ തോന്നൽ മാറ്റുക കാരണം ആ പേരിനേക്കാൾ മനോഹരമായ മറ്റൊന്ന് ഈ ബുക്കിനു നിർദ്ദേശിക്കാനാവില്ല. ഒറ്റയിരിപ്പിനു വായിച്ചു തീർക്കാൻ പറ്റിയ ഒരു കുഞ്ഞു പുസ്തകം. ബോധമുള്ളവന്റെ ബോധം കൊടുത്തുകയും ബോധം പോയവന്റെ ബോധം തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രിയ ഡോക്ടറിന് ഇനിയും മനോഹാരമായിട്ടുള്ള ഒരുപാട് പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു..

No comments:

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran This weekend turned out to be a cinematic feast! Two movies left a deep impr...