Wednesday, July 8, 2020

കോവി ഡ് 19: സമൂഹ വ്യാപനം എന്ന സമസ്യ

സമൂഹവ്യാപനം എന്ന സമസ്യ.
CDC definition
കഴിഞ്ഞ ദിവസം ഞാൻ ഏഷ്യനെറ്റ് ന്യൂസിൽ (6/7/2020 ) കോവിഡിനെ സംബന്ധിച് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട്  സംസാരിക്കവേ സമൂഹ വ്യാപനo സംബന്ധിച് ബഹുമാനപ്പെട്ട മന്ത്രി സുനിൽ കുമാറുമായി പ്രകടമായ അഭിപ്രായ വ്യത്യസം ഉണ്ടായി. അദ്ദേഹത്തോട്  അതായത് സർക്കാരിനോട് സമൂഹ വ്യാപനത്തിന്ന് മെഷറബിൽ ആയ ഒരു നിർവ്വചനം വേണം എന്ന് പറഞ്ഞപ്പോൾ ആണ് ഈ അഭിപ്രായ വ്യത്യാസം ഉണ്ടായത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സംസ്ഥാന സർക്കർ തുടര്ന്നത് WHO മാർഗ്ഗരേഖകൾ ആണ് എന്നാണ്. വളരെ നല്ലത്. പക്ഷേ WHO ഇതിന് കൃത്യമായ ഒരു നിർവ്വചനം കൊടുത്തിട്ടില്ല. Icmr ന്റെ കാര്യവും അങ്ങിനെ തന്നെ. ആയത് കൊണ്ട് ഇത് ഉണ്ട് , വരുന്നു , എന്നൊക്കെ വലിയ . വിവാദമാണ്.
എന്റെ സുഹൃത്ത് Dr. രാജീവ് ജയദേവന്റെ ഒരു കുറിപ്പു ഇതിന്റെ കൂടെ ചേർക്കുന്നു. 
വൈറസ് വ്യാപനത്തെപ്പറ്റി ആശയക്കുഴപ്പം ഒഴിവാക്കണം. 
------------------------
'സമൂഹ വ്യാപനം', 'സമ്പർക്ക വ്യാപനം' എന്നിങ്ങനെയുള്ള സാങ്കേതിക പദപ്രയോഗങ്ങൾ ജനങ്ങളിൽ  ആശയക്കുഴപ്പം ഉണ്ടാക്കുന്നു. 

Community spread എന്നാൽ, "സ്രോതസ്സ്‌ കണ്ടെത്താനാകാത്ത കേസുകൾ ഉണ്ട്" എന്നാണ് നിർവചനം.  അതായത് contact tracing കൊണ്ടു മാത്രം കാര്യമില്ലാത്ത അവസ്ഥ. 

ഡൽഹിയിൽ കോവിഡ് സ്ഥിതീകരിച്ച  32,000 രോഗികളിൽ 50% പേർക്കും സ്രോതസ്സ്‌ കണ്ടെത്താനായില്ല എന്ന് ആരോഗ്യ മന്ത്രി. എന്നിട്ടും അവർ "community spread ഇല്ല "
എന്ന് പറയുന്നത് കേന്ദ്രം അനുമതി നൽകാത്തത് കൊണ്ടാണെന്ന് ഔദ്യോഗിക വിശദീകരണം. 

അമേരിക്കയിൽ അത്തരത്തിലുള്ള ആദ്യത്തെ കേസ് കണ്ടതോടെ February 26 -ന് community spread ഉണ്ടെന്ന് CDC അറിയിച്ചു. മാർച്ച് രണ്ടാം തീയതി ഓസ്‌ട്രേലിയയും അറിയിച്ചു. അന്ന് ആ രാജ്യത്ത് മൊത്തം 33 രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്. 

അതേ സമയം ഇന്ത്യയിൽ മൂന്നു ലക്ഷം രോഗികൾ ഉണ്ടായിട്ടും “community spread” ഇല്ല എന്നു വാശി പിടിക്കുന്നത് ശാസ്ത്രീയമായി അംഗീകരിക്കാൻ പറ്റുകയില്ല. 

"ആകാശത്തു നിന്നും വെള്ളത്തുള്ളികൾ ധാരാളമായി താഴേയ്ക്കു വീഴുന്നുണ്ട്, പക്ഷേ അതു മഴ ആണെന്നു പറയാൻ സാധിക്കുന്നില്ല" എന്നു പറയുന്നതു  പോലെയാണ് ശാസ്ത്രം ഇതിനെ കാണുന്നത്. 

“ഇന്ത്യയിൽ community സ്പ്രെഡ് ആയിട്ടില്ല” എന്ന് ഇനിയും അവകാശപ്പെടുന്നത് ജനങ്ങളിൽ ജാഗ്രത കുറയ്ക്കുകയും വ്യാപനം കൂട്ടുകയും ചെയ്യും. വൈറസിന്റെ കാര്യങ്ങൾ പറയുമ്പോഴുള്ള സത്യസന്ധത, ജനങ്ങൾക്ക് അധികൃതരിലുള്ള വിശ്വാസം, അവരുടെ സഹകരണം എന്നിവ വർധിപ്പിക്കുകയും ചെയ്യും. അത് രോഗത്തെ പിടിച്ചു നിർത്താൻ സഹായിക്കും. ആഗോള ഭീഷണിയായ ഒരു pandemic ആരുടെയും കുറ്റമായി കാണേണ്ടതില്ല. 

അതിനാൽ നമ്മുടെ രാജ്യത്ത് വൈറസ് അതിവേഗ വ്യാപനം നടത്തുന്നു എന്ന വിവരം ഉടൻ തന്നെ ജനങ്ങളെ വ്യക്തതയോടെ അറിയിക്കുകയും അതിജീവനം നടത്തുന്നതോടൊപ്പം social distancing കർശനമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയും വേണം. 

സമാനമായ ഒരു കാര്യം ഓർത്തുപോവുന്നു. അനേക  രാജ്യങ്ങളിൽ അതിവേഗം പടർന്നു പിടിച്ച Covid19 ഒരു Pandemic ആണെന്ന് ലോകത്തെല്ലാവർക്കും തന്നെ മനസ്സിലായിട്ടും W.H.O അല്ല, ഇല്ല, ആയിട്ടില്ല, കുറച്ചു കൂടി നോക്കട്ടെ, ആവാൻ വഴിയില്ല, സമയമായിട്ടില്ല എന്നൊക്കെ മുട്ടാപ്പോക്കു പറഞ്ഞത് ആരും മറക്കാനിടയില്ല. 

ഒടുവിൽ അവർ സമ്മതിച്ചപ്പോഴേയ്ക്കും  വിലപ്പെട്ട സമയം - അനേകം ആഴ്ചകൾ- കടന്നു പോയിരുന്നു. 

മാർച്ച് 11 ന് W.H.O യുടെ ‘Pandemic പ്രഖ്യാപനം’ ഉണ്ടായപ്പോഴേക്കും 125 രാജ്യങ്ങളിൽ ഒന്നേകാൽ ലക്ഷം രോഗികളും 4297 മരണങ്ങളും നടന്നു കഴിഞ്ഞിരുന്നു. 

ഇങ്ങനെ വച്ചു നീട്ടുന്നതിനു പകരം അവർ സുതാര്യമായി കാര്യങ്ങൾ ആദ്യമേ പറഞ്ഞെങ്കിൽ, വൈറസിനെ തുടക്കത്തിൽ നിസ്സാരമായെടുത്ത അനേകം രാഷ്ട്രങ്ങൾ കൂടുതൽ ശ്രദ്ധിക്കുമായിരുന്നു; പ്രത്യേകിച്ചും ഏറ്റവും നിർണായകമായ ആദ്യഘട്ടത്തിൽ. മരണങ്ങൾ കുറയുമായിരുന്നു. നമ്മളും WHO-യുടെ ആ പഴയ വഴിക്കാണോ  പോകുന്നത് എന്നു തോന്നിപ്പോവുന്നു. 

ഡോ. രാജീവ് ജയദേവൻ 
13.6.20

PS. അഭിപ്രായം തികച്ചും വ്യക്തിപരം, ജനക്ഷേമം മുൻനിർത്തിയുള്ളത്.

No comments:

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran This weekend turned out to be a cinematic feast! Two movies left a deep impr...