Thursday, June 30, 2016

A great write by Sunitha devadas - Relation between men and women : Has many meaning

സ്ത്രീയും പുരുഷനും തമ്മില്‍ പലവിധ ബന്ധങ്ങളുണ്ട്. അതില്‍ ഒന്നു മാത്രമാണ് സെക്സ്. സെക്സ് കൂടാതെ സൗഹൃദം, ഇഷ്ടം, ഇന്‍ഫാക്ച്വേഷന്‍, പരിചയം, ആരാധന, ബഹുമാനം, പ്രണയം, ആശ്രയത്വം, ബിസിനസ് ബന്ധങ്ങള്‍ തുടങ്ങി ആയിരമായിരം ബന്ധങ്ങള്‍ സ്ത്രീയും പുരുഷനും തമ്മിലുണ്ട്..

കടല്‍ത്തീരത്തു പോവുന്നത് ആളൊഴിഞ്ഞ ഇടത്തു വച്ച് ഉമ്മ വക്കാനായിരിക്കും എന്നു കരുതുന്നത് വിഡ്ഡിത്തരമാണ്. അവര്‍ സംസാരിക്കുന്നത് കടലിലെ തിരകളെകുറിച്ചായിരിക്കാം... പൂര്‍വ ജന്മത്തേയോ പുനര്‍ജന്മത്തേയോ കുറിച്ചായിരിക്കാം.

മഴ പെയ്യുമ്പോള്‍ ഒരു കൂരയിലോ ബസ് സ്റ്റാന്‍ഡിലോ കയറി നില്‍ക്കുമ്പോള്‍ അവര്‍ സംസാരിക്കുന്നത് കാമസൂത്രയെകുറിച്ചായിരിക്കില്ല... മഴയില്‍ നനഞ്ഞൊലിച്ചു നടക്കുന്ന നാളുകളെക്കുറിച്ചായിരിക്കാം... മഴ പെയ്യുമ്പോള്‍ ചോരുന്ന തന്‍െറ കൂരയെക്കുറിച്ചായിരിക്കാം...

ബസില്‍ ഒന്നിച്ചു യാത്ര ചെയ്യുന്നത് തൊട്ടുരുമ്മാനായിരിക്കില്ല... ഇഷ്ടമുള്ള കാര്യങ്ങള്‍ പരസ്പരം പങ്കു വക്കാനായിരിക്കും... ചിലപ്പോള്‍ ഇഷ്ടമുള്ള യാത്രകളെ കുറിച്ച്... മറ്റു ചിലപ്പോള്‍ കഴിച്ച ഭക്ഷണത്തെക്കുറിച്ച്.... ചിലപ്പോള്‍ കുട്ടിക്കാലത്തെക്കുറിച്ച്......

അങ്ങനെ മാനസിക രോഗികളായ നിങ്ങള്‍ക്കു മനസിലാവാത്ത ആയിരം തരം ബന്ധങ്ങളുണ്ട് ലോകത്തില്‍.

ഇനി അഥവാ പരസ്പരം ഇഷ്ടമുള്ള രണ്ടു പേര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു തന്നെ കരുതുക. മൂന്നാമതൊരാള്‍ അതില്‍ അഭിപ്രായം പറയാന്‍ പോലും അര്‍ഹനല്ല. വിവാഹിതരാണെങ്കില്‍ അവരുടെ പങ്കാളികള്‍ക്കു ചോദിക്കാം... ഇതു ശരിയാണോ എന്നും നമ്മള്‍ ഇനി ഒന്നിച്ചു ജീവിക്കുന്നതില്‍ അര്‍ത്ഥമുണ്ടോയെന്നും....

അതിനപ്പുറം തല്ലികൊല്ലാനോ കയ്യും കാലും തല്ലിയൊടിക്കാനോ ഒരാള്‍ക്കും അവകാശമില്ല.

മനുഷ്യബന്ധങ്ങള്‍ വളരെ ദുര്‍ഗ്രഹമാണ്. ഓരോരുത്തര്‍ക്കും ഓരോന്നാണ് അത്.
സെക്ഷ്വല്‍ ജലസി എന്ന ഒന്നില്‍ നിന്നാണ് നാം മറ്റുള്ള സ്ത്രീപുരുഷ ബന്ധങ്ങളെ അസ്വസ്ഥതയോടെ കാണാന്‍ തുടങ്ങുന്നത്. എനിക്കു കിട്ടാത്തത് നിനക്കും വേണ്ടായെന്ന അസൂയയാണ് പലപ്പോഴും പലരും പല വിധത്തിലും പ്രകടിപ്പിക്കുന്നത്. കൂടാതെ മതങ്ങള്‍ മനുഷ്യമനസില്‍ കുത്തി വക്കുന്ന വിഷമാണ് മനുഷ്യരെ രാക്ഷസരാക്കി മാറ്റുന്നത്.

സെക്ഷ്വല്‍ ജലസിയില്‍ നിന്ന് മനുഷ്യര്‍ മോചനം നേടാതെ സദാചാര പൊലീസിങ് അവസാനിക്കുകയില്ല. അതിന്‍െറ പേരിലുള്ള പ്രശ്നങ്ങളും. ഒരു ലേഖനം വായിച്ചാലൊന്നും ആരും മാറില്ല. അതിനാല്‍ അടിസ്ഥാന വിദ്യാഭ്യാസ രീതിയിലും സമ്പ്രദായത്തിലുമാണ് മാറ്റം വരേണ്ടത്.

1. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടപഴകി വളരട്ടെ. പെണ്ണെന്നാല്‍ വെറും ലൈംഗിക ഉപകരണം എന്നതിനപ്പുറം സഹജീവി എന്ന് ആണ്‍കുട്ടികള്‍ പഠിക്കട്ടെ.

2. സെക്സ് എഡ്യുക്കേഷന്‍ പഠനത്തിന്‍െറ ഭാഗമാവട്ടെ.

3. പെണ്ണെന്നാല്‍ വെറുമൊരു ഇറച്ചികഷ്ണമോ ലൈംഗിക അവയവമോ അല്ലെന്ന് അമ്മമാര്‍ ആണ്‍മക്കള്‍ക്കു പറഞ്ഞു കൊടുക്കട്ടെ... അധ്യാപകര്‍ അതു മനസിലാക്കികൊടുക്കട്ടെ.

4. പെണ്‍പള്ളികൂടങ്ങള്‍ മിക്സഡ് വിദ്യാലയങ്ങളായി മാറട്ടെ... ആണും പെണ്ണും ഒന്നിച്ചിരിക്കട്ടെ... സംസാരിക്കട്ടെ... യാത്ര ചെയ്യട്ടെ....

എല്ലാത്തിലുമുപരി അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കാനാണ് മലയാളി പഠിക്കേണ്ടത്.

ഓരോ വ്യക്തിക്കും അവരവരുടെ സ്പെയ്സ് നല്‍കു...
അവര്‍ പ്രണയിക്കുകയോ സെക്സ് ചെയ്യുകയോ ചെയ്യട്ടെ... നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ മനുഷ്യരെ....

No comments:

Congratulations Neethu and Kamal

A Proud Milestone in the Journey of Two Young Emergency Physicians Dr. Neethu and Dr. Kamal Dev—our daughter and son-in-law—began their prof...